കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യഗ്രഹ ജീവികള്‍ ഉണ്ടോ? സ്‌പേസ്ഷിപ്പിന് തെളിവുകളുമായി ശാസ്ത്രജ്ഞര്‍... അമ്പരപ്പ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണ് അന്യഗ്രഹ ജീവികളും സ്‌പേസ് ഷിപ്പുകളുമൊക്കെ ഭൂമിയെ ആക്രമിക്കാന്‍ വരുന്നതും ഒടുവില്‍ അവരോട് പൊരുതി മനുഷ്യന്‍ ജയിക്കുന്നതുമെല്ലാം. ഹോളിവുഡില്‍ ഇന്‍ഡിപ്പെന്‍ഡെന്‍സ് ഡേ, സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ വാര്‍ ഓഫ് ദ വേള്‍ഡ്‌സ്, എന്നി ചിത്രങ്ങള്‍ ഇത്തരം കാര്യങ്ങളെ ആസ്പദമാക്കി വന്നിരുന്നു. ഇത്രയും കാലം സിനിമയില്‍ മാത്രം കണ്ട കാര്യങ്ങള്‍ സത്യമാണെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രജ്ഞര്‍.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഭൗമോപരിതലത്തില്‍ കണ്ട ഒരു വസ്തുവിനെ കുറിച്ചുള്ള പഠനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇത് ഏലിയന്‍ ഷിപ്പിന്റെ ഭാഗങ്ങളാണെന്ന് കണ്ടെത്തിയത്. ഈ സ്‌പേസ് ഷിപ്പിന്റെ പ്രവര്‍ത്തനങ്ങളും ഈ ഷിപ്പില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ അടക്കമുള്ള കാര്യങ്ങളെ കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത്രയും കാലം ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

ഔമൗമയെന്ന സ്‌പേസ്ഷിപ്പ്

ഔമൗമയെന്ന സ്‌പേസ്ഷിപ്പ്

ഔമൗമയെന്നാണ് സ്‌പേസ്ഷിപ്പിന് ഹാര്‍വാര്‍ഡ് സ്മിത്ത്‌സോണിയന്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ നല്‍കിയ പേര്. ഇതിനെ അജ്ഞാതനായ സന്ദര്‍ശകന്‍ എന്നാണ് ഇവര്‍ വിളിക്കുന്നത്. ഈ ഷിപ്പിന്റെ പുരാതനമായ അവശിഷ്ടങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ശാസ്ത്രജ്ഞര്‍മാര്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം സൗരയൂഥത്തില്‍ പ്രത്യക്ഷപ്പെട്ട് പെട്ടെന്ന് കാണാതാവുകയായിരുന്നു ഈ സ്‌പേസ്ഷിപ്പ്. ഇതിന്റെ അവശിഷ്ടങ്ങള്‍ കുറച്ച് കാലങ്ങളായി പരിശോധിച്ച് വരികയായിരുന്നു ഇവര്‍.

വാല്‍നക്ഷത്രമാണ് ഉറപ്പിച്ചു

വാല്‍നക്ഷത്രമാണ് ഉറപ്പിച്ചു

നേരത്തെ ഇത് വാല്‍നക്ഷത്രമാണെന്നായിരുന്നു ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നത്. അഞ്ച് മാസം മുമ്പായിരുന്നു ഈ സ്ഥിരീകരണം വന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളിക്കളയുന്നതാണ് പുതിയ റിപ്പോര്‍ട്ട്. തീര്‍ത്തും അപ്രവചനീയമാണ് രീതിയിലുള്ള ഔമൗമയുടെ പ്രവര്‍ത്തനം ഗ്യാസിന്റെ പ്രവര്‍ത്തനം കൊണ്ടാണെന്ന് ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹാര്‍വാര്‍ഡിലെ ശാസ്ത്രജ്ഞര്‍ ഇത് തള്ളി.

ഏത് ഗ്രഹത്തില്‍ നിന്ന്?

ഏത് ഗ്രഹത്തില്‍ നിന്ന്?

അജ്ഞാതമായ ഗ്രഹത്തില്‍ നിന്നാണ് സ്‌പേസ്ഷിപ്പിന്റെ ഭാഗങ്ങള്‍ സൗരയൂഥത്തിലെത്തിയത്. ഇത് സൂചിപ്പിക്കുന്നത് ഭൂമിക്കും മറ്റ് ഗ്രഹങ്ങളും സൗരയൂഥത്തില്‍ നിലനില്‍ക്കുന്നത് പോലെ അന്യഗ്രഹ ജീവികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുന്ന സൗരയൂഥം വേറെ ഉണ്ടെന്നാണ്. എന്നാല്‍ ഇത് ഏതാണെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അതേസമയം സ്‌പേസ് ഷിപ്പിന്റെ ഭാഗങ്ങള്‍ അന്തരീക്ഷത്തില്‍ എത്തുന്നതോടെ അതിവേഗം കൈവരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എന്തുകൊണ്ട് വേഗത?

എന്തുകൊണ്ട് വേഗത?

സിനിമയില്‍ കാണുന്നത് പോലെ സ്‌പേസ്ഷിപ്പിന് വേഗത ഉണ്ടാവാനുള്ള സാധ്യത പല കാരണങ്ങള്‍ കൊണ്ടാണ്. ഇതില്‍ വാല്‍നക്ഷത്രത്തിന്റെയും ചെറിയ ഗ്രഹങ്ങളുടെയും സവിശേഷതകള്‍ അടങ്ങിയതാണ് വേഗത വര്‍ധിക്കുന്നത്. മറ്റൊരു കാരണം സൂര്യനില്‍ നിന്നുള്ള റേഡിയേഷനും മറ്റൊരു കാരണമാണ്. സൂര്യപ്രകാശം ഇതിന്റെ പ്രതലത്തില്‍ പ്രവേശിക്കുമ്പോള്‍ വേഗത കൂടുന്നതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

ഭാരക്കുറവുള്ള വാഹനം

ഭാരക്കുറവുള്ള വാഹനം

സ്‌പേസ്ഷിപ്പിന് ഭാരകുറവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കാഴ്ച്ചയില്‍ കട്ടി കുറഞ്ഞതും മെലിഞ്ഞതുമായി സ്‌പേസ്ഷിപ്പായിരിക്കും ഇത്. എന്നാള്‍ നീളം കൂടുതലുണ്ടാവും. ഈ സവിശേഷ ഗുണങ്ങളുള്ളത് കൊണ്ട് ഭൗമോപരിതലത്തില്‍ എളുപ്പത്തില്‍ സഞ്ചരിക്കാനും പ്രകാശ വേഗത്തില്‍ സഞ്ചരിക്കാനും സാധിക്കും. ഒരുപക്ഷേ പ്രകൃതിദത്തമായി രൂപം കൊണ്ടതോ അതല്ലെങ്കില്‍ പ്രാചീന അന്യജീവി നാഗരികതയുടെ ഭാഗമായി ഉണ്ടാക്കിയതോ ആകാം ഈ സ്‌പേസ്ഷിപ്പെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ആരാണ് ആദ്യം കണ്ടെത്തിയത്

ആരാണ് ആദ്യം കണ്ടെത്തിയത്

ഹവായിയിലെ ഹലേകല നിരീക്ഷണ കേന്ദ്രത്തിലുള്ളവരാണ് ഇത് ആദ്യം കണ്ടെത്തിയത്. സാധാരണ വാല്‍നക്ഷത്രങ്ങളുടെയോ ഗ്രഹങ്ങളുടെയോ രീതിയല്ല ഇതിനുണ്ടായിരുന്നത്. ഇത് ശാസ്ത്രജ്ഞന്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചിരുന്നു. എന്നാല്‍ എല്ലാവരും ഒരുപോലെ ആദ്യം പ്രവചിച്ചത് ഇത് സ്‌പേസ് ഷിപ്പ് തന്നെയാണെന്നായിരുന്നു. അതേസമയം അന്യഗ്രജീവികള്‍ ഭൂമിയുടെ സവിശേഷതകള്‍ പഠിക്കാനെത്തിയപ്പോള്‍ ഉപേക്ഷിച്ചതാവാം ഇതിന്റെ ഭാഗങ്ങളെന്നും വിലയിരുത്തലുണ്ട്.

ഏലിയന്‍ ടെക്‌നോളജി

ഏലിയന്‍ ടെക്‌നോളജി

മനുഷ്യര്‍ മറ്റ് ഗ്രഹങ്ങളിലേക്ക് പര്യവേഷണത്തിനായി പോകുന്നത് പോലെ അന്യഗ്രഹജീവികളും ഇത്തരം പഠനങ്ങള്‍ നടത്താറുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. അന്യഗ്രഹജീവികള്‍ ഉണ്ടെന്നത് ഇനി മിഥ്യയായിട്ടുള്ള കാര്യമല്ലെന്നും അതിലേക്ക് വിരല്‍ ചൂണ്ടുന്ന ശക്തമായ തെളിവാണ് ഇതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ എബ്രഹാം ലോബ് പറയുന്നു. നേരത്തെ വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. സ്‌പേസ്ഷിപ്പിന് സിഗാറിന്റെയോ സൂചിയുടെയോ രൂപമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്ലഡ് മൂണ്‍ കഴിഞ്ഞു.... ഇനി ചൊവ്വയുടെ വിസ്മയം.... തിളക്കമേറിയ ഗ്രഹം കാണാനൊരുങ്ങി ശാസ്ത്രലോകം!!ബ്ലഡ് മൂണ്‍ കഴിഞ്ഞു.... ഇനി ചൊവ്വയുടെ വിസ്മയം.... തിളക്കമേറിയ ഗ്രഹം കാണാനൊരുങ്ങി ശാസ്ത്രലോകം!!

തന്ത്രിയും ബിജെപിയും തമ്മിലുള്ള ഗൂഢാലോചന തെളിഞ്ഞു, ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ആനത്തലവട്ടം ആനന്ദന്‍തന്ത്രിയും ബിജെപിയും തമ്മിലുള്ള ഗൂഢാലോചന തെളിഞ്ഞു, ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ആനത്തലവട്ടം ആനന്ദന്‍

English summary
oumauamua might have been a space yacht
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X