കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔമുവാമുവ!!! അത് ഒരു പറക്കും തളിക? ഭൂമി കാണാന്‍ വന്ന അന്യഗ്രഹ ജീവികളോ... അന്തിച്ച് ശാസ്ത്രലോകം

  • By Desk
Google Oneindia Malayalam News

കാലിഫോര്‍ണിയ: അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരുപാട് സംശയങ്ങളുണ്ട്. അന്യഗ്രഹ ജീവികള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരുപാട് ശാസ്ത്രജ്ഞരുണ്ട്. വിഖ്യാത ശാസ്ത്രജ്ഞന്‍ ആയ സ്റ്റീവന്‍ ഹോക്കിങ്‌സ് പോലും അങ്ങനെ വിശ്വസിക്കുന്നു.

അത്തരം വിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ മാസം ഭൂമിയെ കടന്നുപോയ ഒരു ചെറുഗ്രഹം ആണോ അതോ പറക്കും തളികയാണോ എന്നാണ് ചോദ്യം. ഔമുവാമുവ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഒരു സിഗററ്റിന്റെ രൂപത്തില്‍ ഭൂമിയെ കടന്നുപോയ ഈ വസ്തു ഒരു ബഹിരാകാശ പേടകമാണോ എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ചെറുഗ്രഹങ്ങളുടേയോ ഉല്‍ക്കകളുടേയോ രൂപമോ ഭാവമോ ആയിരുന്നില്ല അതിന്.

ഒരു ചെറുഗ്രഹം

ഒരു ചെറുഗ്രഹം

സൗരയൂഥത്തിലൂടെ കടന്നുപോയ ഒരു ചെറുഗ്രഹം, അല്ലെങ്കില്‍ ഒരു ഉല്‍ക്ക... ഇങ്ങനെയൊക്കെ ആണ് ആദ്യം കരുതിയത്. ഹവായ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് കഴിഞ്ഞ ഒക്ടോബറില്‍ ഇത്തരം ഒരു അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്.

ആശയക്കുഴപ്പം

ആശയക്കുഴപ്പം

ആ വസ്തുവിന്റെ രൂപം തന്നെ ആണ് ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തില്‍ ആക്കുന്നത്. സാധാരണ കാണുന്ന ചെറുഗ്രഹങ്ങളുടേയോ ഉല്‍ക്കകളുടേയോ രൂപം ആയിരുന്നില്ല അതിന്. സിഗാറിന്റെ രൂപമായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഒരു പേടകം

ഒരു പേടകം

ഇതുകൊണ്ട് തന്നെ ആണ് ഔമുവാമുവ ഒരു അന്യഗ്ര പേടകം ആകാന്‍ സാധ്യതയുണ്ട് എന്ന് പറയുന്നത്. നക്ഷത്രസമൂഹങ്ങളില്‍ നിന്ന് നക്ഷത്ര സമൂഹങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഏറ്റവും യോജിച്ച ഡിസൈന്‍ ആണ് ഔമുവാമുവയുടേത് എന്നാണ് കരുതപ്പെടുന്നത്.

അതിവേഗത്തില്‍

അതിവേഗത്തില്‍

മണിക്കൂറില്‍ 196,000 മൈല്‍ വേഗതയിലാണ് ഔമുവാമുവ സഞ്ചരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തില്‍ പ്രവേശിച്ചെങ്കിലും സൂര്യാകര്‍ഷണത്തില്‍ അത് പെട്ടില്ല എന്നതും ശ്രദ്ധേയമാണ്. സാധാരണ ഗതിയില്‍ ഉല്‍ക്കളും മറ്റും ഇത്തരത്തില്‍ ആകര്‍ഷിക്കപ്പെടുകയാണ് പതിവ്.

സെറ്റിയുടെ നിരീക്ഷണം

സെറ്റിയുടെ നിരീക്ഷണം

അന്യഗ്ര ജീവികളെ കുറിച്ച് പഠനങ്ങള്‍ നടത്തുന്ന ഏജന്‍സിയാണ് സെറ്റി- സെര്‍ച്ച് ഫോര്‍ എക്‌സ്ട്ര ടെറസ്ട്രിയല്‍ ഇന്റലിജന്‍സ്. ഔമുവാമുവയെ കുറിച്ച് ഗൗരവത്തോടെയാണ് സെറ്റിയും പ്രതികരിച്ചിട്ടുള്ളത്. അതി ശക്തമായ ഒരു ടെലസ്‌കോപ്പ് ഉപയോഗിച്ച് ഔമുവാമുവയെ നിരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് അവര്‍.

എവിടെ നിന്ന് വന്നു

എവിടെ നിന്ന് വന്നു

ഈ വസ്തു എവിടെ നിന്ന് വന്നു, എങ്ങോട്ട് പോകുന്നു തുടങ്ങിയ കാര്യങ്ങളാണ് പഠന വിധേയം ആക്കാന്‍ പോകുന്നത്. ഒരുപക്ഷേ, ക്ഷീരപഥത്തിന്റെ മറ്റൊരു ഭാഗത്ത് നിന്ന് സൗരയൂഥത്തിലേക്ക് പ്രവേശിച്ച ആദ്യ 'സന്ദര്‍ശകന്‍' ആയിരിക്കും ഔമുവാമുവ എന്നും ചിലര്‍ പറയുന്നുണ്ട്.

സ്വാഭാവിക വസ്തുവോ

സ്വാഭാവിക വസ്തുവോ

ഔമുവാമുവ ഒരു സ്വാഭാവിക ബഹിരാകാശ വസ്തു ആണോ അതോ കൃത്രിമമായി ആരെങ്കിലും നിര്‍മിച്ച പേടകം ആണോ എന്നത് വലിയ ചര്‍ച്ച വിഷയം തന്നെ ആണ്. എന്താണെങ്കിലും അത് ഗൗരവപ്പെട്ട പഠനം അര്‍ഹിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

നിര്‍ണായകം

നിര്‍ണായകം

അന്യ ഗ്രഹ ജീവികള്‍ ഉണ്ടോ എന്നത് സംബന്ധിച്ച പഠനത്തില്‍ ഏറെ നിര്‍ണായകമാകും ഒമുവാമുവയെ സംബന്ധിച്ച നിരീക്ഷണങ്ങള്‍. മനുഷ്യരേക്കാള്‍ ഏറെ വികസിച്ച ജീവിവര്‍ഗ്ഗങ്ങള്‍ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ഉണ്ടാകാം എന്നാണ് പലരും വിശ്വസിക്കുന്നത്.

പറക്കുംതളികള്‍

പറക്കുംതളികള്‍

ലോകത്തിന്റെ പലഭാഗത്തും പറക്കുംതളികകളെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പല ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവ പറക്കും തളികകളാണോ, അതില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

ഭൂമി കീഴടക്കുമോ?

ഭൂമി കീഴടക്കുമോ?

ഹോളിവുഡ് സിനിമകളില്‍ എല്ലാം കാണുന്നതുപോലെ അന്യഗ്രഹ ജീവികള്‍ ഭൂമി കീഴടക്കുമോ എന്ന ഭയവും ചിലര്‍ക്കുണ്ട്. ജീവന്‍ നിലനില്‍ക്കുന്ന മറ്റേതെങ്കിലും ഗ്രഹങ്ങള്‍ കീഴടക്കാന്‍ ഉള്ള ആഗ്രഹം മനുഷ്യനും ഉണ്ട്.

English summary
Huge, Mysterious object flying past earth might be an alien spacecraft, scientists say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X