Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാര്‍ത്ഥന കഴിഞ്ഞ് ആക്രമിക്കാനായിരുന്നു പ്ലാന്‍, അതിന് മുമ്പ് ഇന്ത്യ ബ്രഹ്‌മോസ് തൊടുത്തു: പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന് കനത്ത നഷ്ടം നേരിട്ടതായി സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മേയ് 9, 10 തീയതികളിലെ രാത്രിയില്‍ ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പാകിസ്ഥാനുള്ളിലെ നിരവധി ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഷെഹ്ബാസ് ഷെരീഫ് വീണ്ടും പരസ്യമായി സമ്മതിച്ചു. സുരക്ഷാ വിന്യാസത്തിന് പാക് സൈന്യത്തിന് സാധിച്ചില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

'ഫജ്ര്‍ പ്രാര്‍ത്ഥനകള്‍ക്ക് (പ്രഭാതത്തിലെ പ്രാര്‍ത്ഥന) തൊട്ടുപിന്നാലെ പുലര്‍ച്ചെ 4:30 ന് ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ സൈന്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതിനുമുമ്പ്, റാവല്‍പിണ്ടിയിലെ വിമാനത്താവളം ഉള്‍പ്പെടെ പാകിസ്ഥാനിലെ പല പ്രവിശ്യകളെയും ലക്ഷ്യമാക്കി ഇന്ത്യ ബ്രഹ്‌മോസ് മിസൈലുകള്‍ വിക്ഷേപിച്ചു,' അസര്‍ബൈജാനില്‍ നടത്തിയ പ്രസംഗത്തില്‍ ഷെരീഫ് പറഞ്ഞു.

Brahmos

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് മറുപടിയായി പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഒരു സൈനിക ആക്രമണമായ ഓപ്പറേഷന്‍ സിന്ദൂരിന് കീഴിലാണ് ഇന്ത്യന്‍ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് ഷെഹ്ബാസ് സമ്മതിക്കുന്നത് ഇതാദ്യമല്ല.

മേയ് 10 ന് പുലര്‍ച്ചെ നൂര്‍ ഖാന്‍ വ്യോമതാവളത്തിലും പാകിസ്ഥാനിലെ മറ്റ് ലക്ഷ്യങ്ങളിലും ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ആക്രമണം നടത്തിയതായി അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു. ഇസ്ലാമാബാദില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേ, ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളെക്കുറിച്ച് അറിയിക്കാന്‍ ആര്‍മി ചീഫ് ജനറല്‍ സയ്യിദ് അസിം മുനീര്‍ പുലര്‍ച്ചെ 2:30 ന് വിളിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മേയ് 9-10 തീയതികളിലെ രാത്രിയില്‍, പുലര്‍ച്ചെ 2:30 ഓടെ, ജനറല്‍ ആസിഫ് മുനീര്‍ ഒരു സുരക്ഷിത ഫോണിലൂടെ എന്നെ വിളിച്ച് ഇന്ത്യ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി എന്നോട് പറഞ്ഞു. ഒന്ന് നൂര്‍ ഖാന്‍ വ്യോമതാവളത്തിലും ചിലത് മറ്റ് പ്രദേശങ്ങളിലും ഇറങ്ങി,' അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരില്‍ ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഇന്ത്യ ഇല്ലാതാക്കി.

ഇന്ത്യന്‍ സായുധ സേന ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് മിസൈല്‍ ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ നാലെണ്ണം (ഭവല്‍പൂര്‍, മുറിദ്‌കെ, സര്‍ജല്‍, മെഹ്‌മൂണ ജോയ), പിഒകെയിലെ അഞ്ചെണ്ണം (സവായ് നാല, സയ്യിദ്‌ന ബിലാല്‍, ഗുല്‍പൂര്‍, ബര്‍ണാല, അബ്ബാസ്) എന്നിവിടങ്ങളിലായിരുന്നു ആക്രമണം. എന്നാല്‍ ഇതിന് തിരിച്ചടിയെന്നോണം ഇന്ത്യയിലെ സിവിലിയന്‍ പ്രദേശങ്ങളെ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചുകൊണ്ട് പാകിസ്ഥാന്‍ സ്ഥിതിഗതികള്‍ വഷളാക്കി.

ഇതിന് മറുപടിയായി, റാഫിഖി, ചക്ലാല, റഹിം യാര്‍ ഖാന്‍, സുക്കൂര്‍, സിയാല്‍കോട്ട് തുടങ്ങിയ സ്ഥലങ്ങളിലെ റഡാര്‍ ഇന്‍സ്റ്റാളേഷനുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, വെടിമരുന്ന് ഡിപ്പോകള്‍ തുടങ്ങിയ പാകിസ്ഥാന്‍ പ്രദേശത്തിനുള്ളിലെ തിരഞ്ഞെടുത്ത സൈനിക ലക്ഷ്യങ്ങള്‍ ഇന്ത്യ ആക്രമിച്ചു. മേയ് 10 ന്, കര, വ്യോമ, കടല്‍ മേഖലകളിലെ എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഉടനടി നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും ഒരു കരാറിലെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+