പുറത്താക്കപ്പെട്ട പാക് പ്രധാനമന്ത്രിക്ക് തടവ് ശിക്ഷ; ഏഴ് വര്‍ഷം ജയില്‍, എല്ലാ കേസുകളിലും വിധി വന്നു
Recommended Video

ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന് ജയില്‍ ശിക്ഷ. വിവാദമായ അല്‍ അസീസിയ സ്റ്റീല്‍ മില്‍സ് അഴിമതിക്കേസിലാണ് ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്. അഴിമതി വിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് അര്‍ശദ് മാലിക് ആണ് ശിക്ഷ വിധിച്ചത്. അതേസമയം, ഫ്ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്മെന്റ് അഴിമതി കേസില്‍ നവാസ് ശെരീഫിനെ കോടതി കുറ്റവിമുക്തനാക്കി.

കഴിഞ്ഞാഴ്ച കേസുകള്‍ കോടതി പരിഗണിച്ചിരുന്നു. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേസുകളില്‍ തിങ്കളാഴ്ചയ്ക്കകം വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
അല്‍ അസീസിയ മില്‍സ് കേസില്‍ നവാസ് ശെരീഫിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. 25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിധി കേള്‍ക്കാന്‍ ശെരീഫ് എത്തിയിരുന്നു. പാനമ അഴിമതിയുമായി ബന്ധപ്പെട്ട അവന്‍ഫീല്‍ഡ് പ്രോപ്പര്‍ട്ടീസ് കേസ്, ഫ്ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്മെന്റ് കേസ്, അല്‍ അസീസിയ കേസ് എന്നീ കേസുകളാണ് മുന്‍ പ്രധാനമന്ത്രിക്കും കുടുംബത്തിനുമെതിരെ ചുമത്തിയിരുന്നത്.
അഴിമതി വിരുദ്ധ ഏജന്‍സി അന്വേഷിച്ച കേസുകളാണ് മൂന്നും. പാനമ അഴിമതിക്കേസില്‍ സുപ്രീംകോടതി നവാസ് ശെരീഫിന്റെ അയോഗ്യനാക്കിയിരുന്നു. തുടര്‍ന്നാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഈ വര്‍ഷം ജൂലൈയില്‍ ആദ്യ കേസില്‍ വിധി വന്നു.
ശെരീഫിനെയും മകള്‍ മറിയത്തെയും മരുമകന് മുഹമ്മദ് സഫ്ദറിനെയും യഥാക്രമം 11 വര്‍ഷം, എട്ട് വര്‍ഷം, ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. അഴിമതയിലൂടെ സമ്പാദിച്ച പണം വ്യാജ കമ്പനികളുടെ പേരില്‍ വിദേശത്ത് നിക്ഷേപിക്കുകയും ലണ്ടനില്‍ ആഡംബര ഫ്ളാറ്റുകള്‍ വാങ്ങുകയും ചെയ്തുവെന്നായിരുന്നു കേസ്. എന്നാല്‍ മൂന്ന് പ്രതികള്‍ക്കും ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications