കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്താക്കപ്പെട്ട പാക് പ്രധാനമന്ത്രിക്ക് തടവ് ശിക്ഷ; ഏഴ് വര്‍ഷം ജയില്‍, എല്ലാ കേസുകളിലും വിധി വന്നു

Google Oneindia Malayalam News

Recommended Video

cmsvideo
നവാസ് ശെരീഫിന് ജയില്‍ ശിക്ഷ | Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന് ജയില്‍ ശിക്ഷ. വിവാദമായ അല്‍ അസീസിയ സ്റ്റീല്‍ മില്‍സ് അഴിമതിക്കേസിലാണ് ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്. അഴിമതി വിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് അര്‍ശദ് മാലിക് ആണ് ശിക്ഷ വിധിച്ചത്. അതേസമയം, ഫ്‌ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് അഴിമതി കേസില്‍ നവാസ് ശെരീഫിനെ കോടതി കുറ്റവിമുക്തനാക്കി.

Na

കഴിഞ്ഞാഴ്ച കേസുകള്‍ കോടതി പരിഗണിച്ചിരുന്നു. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേസുകളില്‍ തിങ്കളാഴ്ചയ്ക്കകം വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

അല്‍ അസീസിയ മില്‍സ് കേസില്‍ നവാസ് ശെരീഫിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. 25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിധി കേള്‍ക്കാന്‍ ശെരീഫ് എത്തിയിരുന്നു. പാനമ അഴിമതിയുമായി ബന്ധപ്പെട്ട അവന്‍ഫീല്‍ഡ് പ്രോപ്പര്‍ട്ടീസ് കേസ്, ഫ്‌ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് കേസ്, അല്‍ അസീസിയ കേസ് എന്നീ കേസുകളാണ് മുന്‍ പ്രധാനമന്ത്രിക്കും കുടുംബത്തിനുമെതിരെ ചുമത്തിയിരുന്നത്.

അമേരിക്കയില്‍ ചര്‍ച്ചുകള്‍ ക്ഷേത്രങ്ങളാകുന്നു; പിന്നില്‍ ഗുജറാത്തിലെ സംഘം, പള്ളികളുടെ 'മതംമാറ്റം'അമേരിക്കയില്‍ ചര്‍ച്ചുകള്‍ ക്ഷേത്രങ്ങളാകുന്നു; പിന്നില്‍ ഗുജറാത്തിലെ സംഘം, പള്ളികളുടെ 'മതംമാറ്റം'

അഴിമതി വിരുദ്ധ ഏജന്‍സി അന്വേഷിച്ച കേസുകളാണ് മൂന്നും. പാനമ അഴിമതിക്കേസില്‍ സുപ്രീംകോടതി നവാസ് ശെരീഫിന്റെ അയോഗ്യനാക്കിയിരുന്നു. തുടര്‍ന്നാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഈ വര്‍ഷം ജൂലൈയില്‍ ആദ്യ കേസില്‍ വിധി വന്നു.

ശെരീഫിനെയും മകള്‍ മറിയത്തെയും മരുമകന്‍ മുഹമ്മദ് സഫ്ദറിനെയും യഥാക്രമം 11 വര്‍ഷം, എട്ട് വര്‍ഷം, ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. അഴിമതയിലൂടെ സമ്പാദിച്ച പണം വ്യാജ കമ്പനികളുടെ പേരില്‍ വിദേശത്ത് നിക്ഷേപിക്കുകയും ലണ്ടനില്‍ ആഡംബര ഫ്‌ളാറ്റുകള്‍ വാങ്ങുകയും ചെയ്തുവെന്നായിരുന്നു കേസ്. എന്നാല്‍ മൂന്ന് പ്രതികള്‍ക്കും ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

English summary
Ousted Pak PM Nawaz Sharif gets 7-year jail term in corruption case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X