കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവാസ് ഷെരീഫിന്റെ പിന്‍ഗാമി ഷഹബാസ്..?നീക്കങ്ങള്‍ ശക്തം..

  • By Anoopa
Google Oneindia Malayalam News

ഇസ്ലാബാദ്: നവാസ് ഷെരീഫിന്റെ പിന്‍ഗാമിയായി പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷെരീഫിന്റെ ഇളയ സഹോദരന്‍ ഷഹബാസ് ഷെരീഫിനെ അവരോധിക്കാനുള്ള നീക്കങ്ങള്‍ ശക്തമായി. തന്റെ പിന്‍ഗാമി ഷെഹബാസ് തന്നെ ആയിരിക്കുമെന്ന് നവാസ് ഷെരീഫ് ശനിയാഴ്ച പ്രഖ്യാപിച്ചു. തന്നെ അയോഗ്യനാക്കിയ സുപ്രീം കോടതി വിധിയെ ഷെരീഫ് വിമര്‍ശിക്കുകയും ചെയ്തു.

പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിന് ഷഹബാസിന് നിയമപരമായ തടസ്സങ്ങള്‍ ഉള്ളതിനാല്‍ നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സൂം നവാസിന്റെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.

നവാസ് ഷെരീഫിനു പുറമേ മക്കളായ ഹുസൈന്‍, ഹസന്‍,മറിയം എന്നിവരും അടുത്ത ബന്ധുവും നവാസ് ഷെരീഫിന്റെ അടുത്ത വിശ്വസ്തനുമായ ഇഷ്‌കര്‍ ധറിനും കോടതി അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്.

പിഎംഎല്‍(എന്‍) ന് തുടരാനാകും

പിഎംഎല്‍(എന്‍) ന് തുടരാനാകും

നവാസ് ഷെരീഷ് നേതൃത്വം നല്‍കുന്ന പാകിസ്താന്‍ മുസ്ലീം ലീഗ്(നവാസ്) പാക് പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയാണ്. അതു കൊണ്ടു തന്നെ പിഎംഎല്‍(എന്‍) ന് അധികാരത്തില്‍ തുടരാനാകും. പുതിയ നേതാവിനെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

ഷെഹബാസ് ഷെരീഫ്

ഷെഹബാസ് ഷെരീഫ്

നിലവില്‍ പഞ്ചാബ് മുഖ്യമന്ത്രിയാണ് നവാസ് ഷെരീഫിന്റെ ഇളയ സഹോദരന്‍ ഷെഹബാസ് ഷെരീഫ്. പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെങ്കില്‍ ഷെഹബാസ് രാജി വെച്ച് ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടണം. പാകിസ്താന്‍ മുസ്ലീം ലീഗ് നേതാവ് ഷാഹിദ് ഖാന്‍ അബ്ബാസിയാണ് പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രി. 45 ദിവസമായിരിക്കും അബ്ബാസിയുടെ കാലവധി.

കാലാവധി തികക്കാനായില്ല

കാലാവധി തികക്കാനായില്ല

2013 ല്‍ ഭൂരിപക്ഷം നേടി പാകിസ്താനില്‍ അധികാരത്തിലെത്തിയ നവാസ് ഷെരീഫിന്റെ പിഎംഎല്‍(എന്‍) ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ പാകിസ്താനില്‍ കാലവധി പൂര്‍ത്തിയാക്കുന്ന ആദ്യ സര്‍ക്കാര്‍ ആകുമായിരുന്നു.
പഞ്ചാബിലെ സിംഹമെന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നതെങ്കിലും
മൂന്നു തവണ പാകിസ്താന്‍ പ്രധാനമന്ത്രി ആയിട്ടും കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നിര്‍ഭാഗ്യമാണ് നവാസ് ഷെരീറിനെ തേടിയെത്തിയിരിക്കുന്നത്.

പട്ടാള അട്ടിമറി

പട്ടാള അട്ടിമറി

പിഎംഎല്‍(എന്‍) ന് അധികാരത്തില്‍ തുടരാനാകുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴും പാകിസ്താനില്‍ ഒരു പട്ടാള അട്ടിമറിക്കുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ തീവ്രവാദ സംഘടനകള്‍ കൂടുതല്‍ വളര്‍ച്ച പ്രാപിക്കുകയും ഇന്ത്യക്ക് അതു വെല്ലുവിളിയാകുകയും ചെയ്യും.

 ഷെഹബാസ് പ്രധാനനമന്ത്രിയായാല്‍..

ഷെഹബാസ് പ്രധാനനമന്ത്രിയായാല്‍..

ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായാല്‍ അധികാരം നവാസ് ഷെരീഫിന്റെ കൈകളില്‍ തന്നെ ഭദ്രമായിരിക്കും. അത് കുടുംബവാഴ്ചയുടെ തുടര്‍ച്ചയുമാകും.

 പാനമ അഴിമതിക്കേസ്

പാനമ അഴിമതിക്കേസ്

1990 കളില്‍ പാക് പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ സാമ്പത്തിക അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്നു കണ്ടെതത്തിയ കോടതി അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഷെരീഫ് രാജി വെയ്ക്കുകയും ചെയ്തു.

English summary
Ousted Pakistani Prime Minister Nawaz Sharif announced plans on Saturday for his brother Shahbaz to take over as leader of the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X