കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13000 സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തു; വന്‍ അലര്‍ച്ചകള്‍!! സൈന്യത്തിന്റെ ക്രൂരത

50 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യാത്രയില്‍ പങ്കെടുക്കും. സിറിയന്‍ അഭയാര്‍ഥികളും യാത്രയുടെ ഭാഗമാകും.

  • By Ashif
Google Oneindia Malayalam News

ബലാല്‍സംഗവും പീഡനവും ഒരു സമൂഹത്തെ മാനസികമായി തകര്‍ക്കാനുള്ള തന്ത്രമാണ്. യാതൊരു നിയമങ്ങള്‍ക്കും വിലയില്ലാത്ത യുദ്ധമുഖങ്ങളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാന്‍ പ്രധാന കാരണവും ഇതുതന്നെ. സിറിയയില്‍ സൈന്യത്തിന്റെ ലൈംഗിക ദാഹത്തിന് എത്ര സ്ത്രീകളാണ് ഇരകളായത്. ഇപ്പോഴും പീഡനത്തിന് ഇരകളായി കൊണ്ടിരിക്കുന്നത്. ഇവര്‍ ഒരുമിച്ച് തങ്ങള്‍ക്ക് നേരിട്ട പീഡനങ്ങള്‍ ലോകത്തിന്റെ ശ്രദ്ധയിലേക്ക് വിളിച്ചുപറഞ്ഞാലോ. അതാണ് ഇപ്പോള്‍ നടക്കുന്നത്. ശ്രദ്ധേയമായൊരു പ്രതിഷേധം. അതോടൊപ്പം ലോക ശ്രദ്ധ ഈ ദുരന്തഭൂമിയിലേക്ക് കൊണ്ടുവരലും ഇവരുടെ ലക്ഷ്യമാണ്...

തടവുകാരികളെ പീഡിപ്പിക്കുന്ന സൈന്യം

തടവുകാരികളെ പീഡിപ്പിക്കുന്ന സൈന്യം

സിറിയയിലെ ജയിലുകളിലാണ് തടവുകാരായി പിടികൂടിയ സ്ത്രീകളെ കൂട്ടമായി സൈന്യം ബലാല്‍സംഗം ചെയ്തത്. മേലുദ്യോഗസ്ഥരും സാധാരണ സൈനികരുമെല്ലാം അവരെ ചവച്ചുതുപ്പി. പലരും ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി മരിച്ചു.

ഇപ്പോഴും നടക്കുന്നു

ഇപ്പോഴും നടക്കുന്നു

ഇപ്പോഴും പീഡനത്തിന് ഇരകളായി സിറിയന്‍ ജയിലുകളില്‍ കഴിയുന്നത് ആയിരക്കണക്കിന് സ്ത്രീകളാണ്. ഇതുവരെ പീഡനത്തിന് ഇരകളായത് എത്രയാണെന്ന കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. പക്ഷേ, മനുഷ്യാകവാശ സംഘടന ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കന്നു.

വ്യത്യസ്തമായ പ്രതിഷേധം

വ്യത്യസ്തമായ പ്രതിഷേധം

മനുഷ്യാവകാശ സംഘത്തിന് നേതൃത്വം നല്‍കുന്ന വനിതാ അഭിഭാഷകയാണ് സിറിയന്‍ ജയിലുകളില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. വ്യത്യസ്തമായൊരു പ്രതിഷേധം.

150 ബസുകളില്‍

150 ബസുകളില്‍

സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് ഒരു സംഘം സ്ത്രീകള്‍. തുര്‍ക്കിയില്‍ ഉടനീളം ഇവര്‍ യാത്ര സംഘടിപ്പിക്കും. 150 ബസുകളിലാണ് യാത്ര.

അതിര്‍ത്തിയില്‍ സംഗമം

അതിര്‍ത്തിയില്‍ സംഗമം

മാര്‍ച്ച് ആറിന് ഇസ്തംബൂളില്‍ നിന്നു തുടങ്ങുന്ന യാത്ര അങ്കാറയും അദാനയും കടന്ന് സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഹതായ് പ്രവിശ്യയില്‍ സമാപിക്കും. സിറിയയിലെ ബലാല്‍സംഗങ്ങളെ പറ്റി നടുക്കുന്ന വിവരമാണ് സംഘം പുറത്തുവിടുന്നത്.

പുറംലോകം അറിഞ്ഞത്

പുറംലോകം അറിഞ്ഞത്

അഭിഭാഷക ഗുല്‍ഡന്‍ സോണ്‍മെസ് ആണ് പീഡനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. സിറിയന്‍ ജയിലുകളില്‍ നിന്ന് മോചിതരായ സ്ത്രീകളില്‍ കുറച്ചുപേര്‍ തുര്‍ക്കിയില്‍ വന്നിട്ടുണ്ട്. ഇവരാണ് നടുക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

13581 സ്ത്രീകള്‍

13581 സ്ത്രീകള്‍

13581 സ്ത്രീകള്‍ സിറിയന്‍ ജയിലുകളില്‍ പീഡനത്തിന് ഇരകളായെന്ന് അഭിഭാഷക പറയുന്നു. ചില സ്ത്രീകള്‍ പീഡനംനേരിട്ട് മരിച്ചു. പലരും ഇപ്പോഴും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും അഭിഭാഷക പറയുന്നു.

ഉറ്റവരുടെ മുന്നിലിട്ട്

ഉറ്റവരുടെ മുന്നിലിട്ട്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും സൈനികര്‍ പീഡിപ്പിച്ചു. മിക്കയാളുകളെയും പീഡിപ്പിച്ചത് ഉറ്റവരുടെ മുന്നിലിട്ടായിരുന്നു. ഭര്‍ത്താക്കന്‍മാരുടെയും സഹോദരന്‍മാരുടെയും പിതാക്കളുടെയും മുന്നിലിട്ട് പീഡിപ്പിച്ച സംഭവങ്ങള്‍ നിരവധി.

സ്ത്രീ ശരീരം ഉപകരണം

സ്ത്രീ ശരീരം ഉപകരണം

സ്ത്രീ ശരീരം യുദ്ധ ജയിക്കാനുള്ള ഉപകരണമായി മാറ്റിയിരിക്കുകയാണ് ബാഷര്‍ അല്‍ അസദ് സൈന്യം. ഇതൊക്കെ നടന്നിട്ടും എന്തുകൊണ്ടാണ് ലോകം മൗനമായിരിക്കുന്നതെന്ന് അഭിഭാഷക ചോദിക്കുന്നു.

50 രാജ്യക്കാര്‍

50 രാജ്യക്കാര്‍

അന്താരാഷ്ട്ര വനിതാ ദിന ആഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് യാത്രാ സംഘം സിറിയന്‍ അതിര്‍ത്തിയില്‍ എത്തും. 50 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യാത്രയില്‍ പങ്കെടുക്കും. സിറിയന്‍ അഭയാര്‍ഥികളും യാത്രയുടെ ഭാഗമാകും.

ഐക്യരാഷ്ട്രസഭ ഇടപെടണം

ഐക്യരാഷ്ട്രസഭ ഇടപെടണം

പാകിസ്താനിലെ വനിതാ പാര്‍ലമെന്റംഗങ്ങളും യാത്രയ്‌ക്കെത്തും. അന്താരാഷ്ട്ര സമൂഹം സിറിയയിലെ വിഷയത്തില്‍ ഇടപെടണം. വനിതകളെ പീഡിപ്പിക്കുന്നത് തടയാന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ വിഷയത്തില്‍ മുന്‍കൈയ്യെടുക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു.

സൗന്ദര്യം ശാപം

സൗന്ദര്യം ശാപം

ലോകത്തെ എല്ലാ വന്‍ ശക്തികളും ആയുധ ബലം കാണിക്കാന്‍ തിടുക്കം കാട്ടുന്ന സിറിയ ഇന്ന് ദുരന്തകാഴ്ചളുടെ ഭൂമിയാണ്. ആരും കൊതിക്കുന്ന സൗന്ദര്യം ശാപമയിരിക്കുന്നു ഇവിടുത്തെ പെണ്‍കൊടികള്‍ക്ക്. കുട്ടികള്‍ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകള്‍ ജയിലില്‍ അടയ്ക്കപ്പെട്ടാല്‍ തിടുക്കത്തില്‍ മാംസ ദാഹത്തോടെ പുരുഷ വാഡന്‍മാര്‍ എത്തുമത്രെ.

പ്രതിഷേധിച്ച യുവതികള്‍

പ്രതിഷേധിച്ച യുവതികള്‍

സര്‍ക്കാരിന്റെ കിരാത നടപടികള്‍ക്കെതിരേ പ്രതിഷേധിച്ച യുവതികളാണ് ജയിലിലടയ്ക്കപ്പെടുന്നത്. തെക്കന്‍ നഗരമായ ദര്‍ആയില്‍ നിന്നു മാത്രം ആയിരത്തിലധികം സ്ത്രീകളെ തുറങ്കിലച്ചിട്ടുണ്ട്. ഇവിടുത്തെ പോലീസ് ചെക്പോയിന്റില്‍ പ്രതിഷേധിച്ചതാണ് അറസ്റ്റിന് ആദ്യ കാരണം.

ദര്‍ആയിലെ സമരം

ദര്‍ആയിലെ സമരം

സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം ലഭ്യമക്കണമെന്നവശ്യപ്പെട്ടായിരുന്നു ദര്‍ആയിലെ സമരം. എന്നാല്‍ അറസ്റ്റിലായ യുവതികള്‍ക്കെിരേ ചുമത്തിയ കുറ്റം മറ്റൊന്നായിരുന്നു. ഭീകരവാദികള്‍ക്ക് ആയുധമെത്തിച്ചു എന്ന കുറ്റം.

ജീവിക്കുന്ന മൃതദേഹങ്ങള്‍

ജീവിക്കുന്ന മൃതദേഹങ്ങള്‍

സിറിയ, ദി മഫില്‍ഡ് ക്രൈ എന്ന തലക്കെട്ടിലാണ് ഫ്രഞ്ച് ചാനലായ ഫ്രാന്‍സ് 2 ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു സിറിയന്‍ യുവതികളുടെ അവസ്ഥ. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം പിടിച്ചുകൊണ്ടുപോയി ജീവിക്കുന്ന മൃതദേഹങ്ങളാക്കി മാറ്റിയിരിക്കുകയാണ് സിറിയന്‍ സ്ത്രീകളെ.

വസ്ത്രം പരസ്യമായി അഴിക്കും

വസ്ത്രം പരസ്യമായി അഴിക്കും

കസ്റ്റഡിയിലെടുത്താല്‍, ചെക്‌പോയിന്റുകളില്‍ തടയപ്പെട്ടാല്‍ സ്ത്രീകളുടെ വസ്ത്രം പരസ്യമായി അഴിച്ചുപരിശോധിക്കുമത്രെ സൈന്യം. വസ്ത്രത്തിനകത്ത് ആയുധം ഒളിപ്പിച്ചു കടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് ഈ പരിശോധന. ആയുധം കണ്ടെത്തിയില്ലെങ്കിലും അറസ്റ്റ് ചെയ്യപ്പെടും.

വനിതാ ഓഫീസര്‍ സാക്ഷി

വനിതാ ഓഫീസര്‍ സാക്ഷി

ദര്‍ആയിലെ വനിതാ ഓഫീസറുടെ അഭിമുഖവും ഡോക്യുമെന്ററിയിലുണ്ട്. അവര്‍ സൈന്യത്തിന്റെ ക്രൂരത കണ്ടുമടുത്ത് ജോലി ഉപേക്ഷിച്ചതാണ്. സ്ത്രീകളെ എങ്ങനെ പീഡിപ്പിക്കാമെന്ന് സൈനികര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നുവത്രെ.

സൈനികരുടെ ആനന്ദം

സൈനികരുടെ ആനന്ദം

ചെക്പോയിന്റുകള്‍, തെരുവുകള്‍, വീടുകള്‍ തുടങ്ങി എവിടെ വച്ചു സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയാണെന്ന് ഉദ്യോഗസ്ഥ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, വീടുകളിലെത്തുന്ന സൈന്യം ഭര്‍ത്താക്കന്‍മാരുടെ മുന്നിലിട്ട് ബലാല്‍സംഗം ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തിയെന്നും അവര്‍ വെളിപ്പെടുത്തി.

ഭക്ഷണത്തിന് പകരം പീഡനം

ഭക്ഷണത്തിന് പകരം പീഡനം

കഴിഞ്ഞിദവസം പുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥരും സിറിയന്‍ സ്ത്രീകളെ പീഡിപ്പിക്കുന്നു എന്നാണുള്ളത്. ഭക്ഷണ പദാര്‍ഥങ്ങള്‍ നല്‍കുന്നതിന് പകരമായിട്ടായിരുന്നുവത്രെ ഉദ്യോഗസ്ഥരുടെ പീഡനം. ദുരന്തഭൂമിയില്‍ ആരാലും രക്ഷയില്ലാത്ത ഒരു ജനതയായി മാറിയിരിക്കുന്നു സിറിയന്‍ സ്ത്രീകള്‍.

English summary
'Over 13,000 Syrian women victims of regime prisons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X