• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിയമം ലംഘിച്ച് താമസവും തൊഴിലും; മലയാളികളുള്‍പ്പെടെ സൗദിയില്‍ പിടിയിലായത് 1.8 ലക്ഷം പേര്‍

  • By desk

റിയാദ്: അനധികൃത താമസക്കാര്‍ക്ക് സ്വമേധയാ രാജ്യംവിടാന്‍ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നടന്നുവരുന്ന പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 1,81,060 പേരെ പിടികൂടിയതായി സൗദി പോലിസ് അറിയിച്ചു. വിവിധ സുരക്ഷാ-അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തുന്ന റെയ്ഡുകളിലാണ് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

ഗാസയില്‍ വീണ്ടും സ്‌ഫോടനം; രണ്ട് മരണം, തങ്ങളല്ലെന്ന് ഇസ്രായേല്‍

നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന ക്യാംപെയിന്റെ ഭാഗമായി, പൊതുമാപ്പ് കലാവധി അവസാനിച്ചതിനു ശേഷം നവംബര്‍ പകുതി മുതല്‍ സൗദിയില്‍ റെയ്ഡുകള്‍ നടന്നുവരികയാണ്. പിടിയിലായവരില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ നിരവധിയാണ്. ഏറ്റവും കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത് ഇഖാമ (റെസിഡന്‍സ് പെര്‍മിറ്റ്) യുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കാണ്; 101,586 പേരാണ് അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരായി കണ്ടെത്തിയത്. ഒരിക്കല്‍ പോലും ഇഖാമ എടുത്തിട്ടില്ലാത്തതോ, ഇഖാമയുടെ കാലാവധി കഴിഞ്ഞതോ, വ്യാജ ഇഖാമയില്‍ കഴിയുന്നതോ ആയ വിദേശികളെയാണ് പോലിസ് പിടികൂടിയത്.

arrest

സൗദി അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് 26,639 പേരെ പിടികൂടി. ഇതില്‍ 2,073 പേര്‍ അനധികൃതമായി അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചവരാണ്. ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ യമനില്‍ നിന്നുള്ളവരാണ് ഇവരില്‍ 78 ശതമാനവും. 21 ശതമാനത്തോളം എത്യോപ്യക്കാരുമാണ്. ഇവരെ അതിര്‍ത്തിയില്‍വച്ചു തന്നെ മടക്കി അയച്ചു. ഇതിനു പുറമെ ആവശ്യമായ രേഖകളില്ലാതെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വിട്ട് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച അമ്പതോളം പേരെയും അതിര്‍ത്തി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവരില്‍ 13,395 പുരുഷന്‍മാരും 1,759 സ്ത്രീകളുമുള്‍പ്പെടെ 15,154 പേര്‍ താല്‍ക്കാലിക തടവ് കേന്ദ്രങ്ങളില്‍ കഴിയുകയാണ്. നിയമലംഘനത്തിന് പിടികൂടപ്പെട്ടവരില്‍ 21,711 പേരില്‍ നിന്ന് അപ്പോള്‍ തന്നെ പിഴയീടാക്കി. 22,608 പേരെ ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനായി ബന്ധപ്പെട്ട രാജ്യങ്ങളുടെ നയതന്ത്ര സ്ഥാപനവുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. 34,697 പേരെ ഇതിനകം നാടുകടത്തുകയുമുണ്ടായി. സൗദിയിലെ വിവിധ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 52,835 പേരെയാണ് പോലിസ് ഇതിനകം അറസ്റ്റ് ചെയ്തത്. ലൈസന്‍സില്ലാതെ സ്ഥാപനങ്ങള്‍ നടത്തുക, വിസകളില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലികളില്‍ ഏര്‍പ്പെടുക, മറ്റ് വിസകളില്‍ വന്ന് തൊഴിലുകളിലേര്‍പ്പെടുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. വിവിധ വ്യാപാര സ്ഥാപനങ്ങളിലും താമസ സ്ഥലങ്ങളിലും നടത്തിയ റെയിഡുകളിലാണ് ഇങ്ങനെ നിയമം ലംഘിച്ച് ജോലി ചെയ്യുന്നവരെ പോലിസ് പിടികൂടിതയത്.

റെസിഡന്‍സ് നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി നിയമങ്ങള്‍ തുടങ്ങിയ ലംഘിച്ചവര്‍ക്ക് യാത്ര ചെയ്യാനും താമസിക്കാനും മറ്റും സഹായം ചെയ്തവരും അധികൃതരുടെ പരിശോധനയില്‍ കുടുങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള 430 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച് 29 നായിരുന്നു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് യൊതൊരു പിഴയും ശിക്ഷാ നടപടികളുമില്ലാതെ രാജ്യം വിടുന്നതിനു മൂന്നു മാസത്തെ പൊതുമാപ്പ് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. ജൂണ്‍ 25ന് ഒരുമാസം കൂടി കാലാവധി നീട്ടി നല്‍കി. എന്നാല്‍ ഇന്ത്യ, പാകിസ്താന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ എംബസി അധികൃതര്‍ സൗദി തൊഴില്‍, ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന പൊതുമാപ്പ് വീണ്ടും നീട്ടി നല്‍കുകയായിരുന്നു. 572,000 പേര്‍ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി സൗദി അധികൃതര്‍ വ്യക്തമാക്കി.

English summary
over 180000 residence labor violators arrested across saudi arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more