കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എ.ഇ പൊതുമാപ്പ്: ദുബൈയില്‍ നല്‍കിയത് 25000 പുതിയ വിസകള്‍, 2900 വിസകള്‍ പുതുക്കി

  • By Desk
Google Oneindia Malayalam News

അബൂദബി: ആഗസ്ത് ഒന്നിന് ആരംഭിച്ച യു.എ.ഇ പൊതുമാപ്പിന്റെ ഭാഗമായി 25000 പേര്‍ക്ക് പുതിയ വിസ അനുവദിച്ചതായി ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. 2900 പേര്‍ക്ക് അവരുടെ നേരത്തേയുള്ള കാലാവധി കഴിഞ്ഞ വിസ പുതുക്കി നല്‍കുകുയുമുണ്ടായി. ഒക്ടോബര്‍ 31ന് അവസാനിക്കുന്ന പൊതുമാപ്പിന്റെ ഭാഗമായി ദുബൈയിലെ ആമിര്‍ സെന്ററുകളില്‍ ഇതിനകം 32,543 അപേക്ഷകള്‍ കൈകാര്യം ചെയ്തതായും ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍രി പറഞ്ഞു. റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച 7,757 പേരുടെ കേസുകള്‍ ഉള്‍പ്പെടെയാണിത്.

<strong>കേരളം പിടിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു; 56 പരിവാര്‍ സംഘടനകളുടേയും യോഗം തൃശൂരില്‍... സമന്വയ ബൈഠക്!</strong>കേരളം പിടിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു; 56 പരിവാര്‍ സംഘടനകളുടേയും യോഗം തൃശൂരില്‍... സമന്വയ ബൈഠക്!

ആംനെസ്റ്റ് ആരംഭിച്ചതിനു ശേഷം 2344 വിസകള്‍ കാന്‍സല്‍ ചെയ്തു. 2916 വിസകള്‍ പുതുക്കി. 25,086 സ്‌പോണ്‍സര്‍ വിസകള്‍ പുതുതായി അനുവദിച്ചു. യുദ്ധം കാരണം നാട്ടിലേക്ക് പോകാന്‍ കഴിയാത്ത 165 പേര്‍ക്ക് ഒരു വര്‍ഷത്തെ പുതിയ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം നല്‍കുകയും വിസാകാലാവധി കഴിഞ്ഞതിന് ശേഷം രാജ്യത്ത് തങ്ങിയതിന്റെ പിഴ പൂര്‍ണമായി ഒഴിവാക്കിക്കൊടുക്കുകയും ചെയ്തതായി ഡയരക്ടര്‍ പറഞ്ഞു.

amnesty

ആളുകള്‍ക്ക് പ്രയാസമുണ്ടാവാത്ത രീതിയില്‍ വളരെ ലളിതമായ നടപടിക്രമങ്ങളാണ് പൊതുമാപ്പിന്റെ ഭാഗമായി ഭരണകൂടം സജ്ജീകരിച്ചിരിക്കുന്നത്. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ക്ക് വിസ പുതുക്കാന്‍ 521 ദിര്‍ഹം മാത്രമാണ് ഫീസ് ഈടാക്കുന്നതെന്നും അല്‍ മര്‍റി അറിയിച്ചു. തുടര്‍ന്നും രാജ്യത്ത് തൊഴിലെടുത്ത് കഴിയണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ആറു മാസത്തെ താല്‍ക്കാലിക വിസയ്ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ട്. ഈ കാലയളവിനുള്ളില്‍ പുതിയ ജോലിയിലേക്ക് മാറിയാല്‍ മതിയാകും. എത്ര അപേക്ഷകരെയും കൈകാര്യം ചെയ്യാന്‍ സജ്ജമാണ് ദുബയിലും ബര്‍ദുബയിലുമായി പ്രവര്‍ത്തിക്കുന്ന 47 ആമിര്‍ സെന്ററുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Over 25,000 new visas issued during amnesty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X