കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നു മാസത്തിനിടയില്‍ സൗദിയില്‍ പിടിയിലായത് 6.7ലക്ഷം അനധികൃത താമസക്കാര്‍!

  • By Desk
Google Oneindia Malayalam News

റിയാദ്: കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ സൗദി ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പരിശോധനയില്‍ ഇതുവരെ പിടിയിലായത് 6.71 ലക്ഷം അനധികൃത താമസക്കാര്‍. റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ കഴിയുന്നവരാണ് പിടിയിലായത്. നിയമവിരുദ്ധ താമസക്കാര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ പൊതുമാപ്പ് കാലാവധിയായ 2017 നവംബര്‍ 15 മുതലാണ് അതിനു ശേഷവും രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്ന വിദേശികള്‍ക്കായുള്ള പരിശോധന ശക്തമാക്കിയത്. നിയമവിരുദ്ധ താമസക്കാരില്ലാത്ത രാഷ്ട്രം എന്ന പേരില്‍ നടത്തുന്ന പരിശോധനാ കാംപയിനില്‍ സൗദിയിലെ 19 മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.

ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം മെയ് 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങും
ഇതിനകം പിടിയിലായവരില്‍ 4.69 ലക്ഷത്തിലേറെ പേര്‍ ഇഖാമ നിയമലംഘനങ്ങള്‍ക്കാണ് പിടിയിലായത്. ബാക്കി വരുന്ന ഒന്നര ലക്ഷത്തോളം പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരാണ്. നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് പിടിയിലായവര്‍ 60,000ത്തോളം വരും. രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാനുള്ള ശ്രമത്തില്‍ 9465 പേരാണ് സുരക്ഷാസേനയുടെ പിടിയിലായത്. ഇവരില്‍ 65 ശതമാനത്തോളം പേര്‍ യമനികളാണ്. 32 ശതമാനം പേര്‍ എത്യോപ്യക്കാരും ബാക്കിയുള്ളവര്‍ വിവിധ രാജ്യക്കാരുമാാണ്. അതേസമയം, രാജ്യത്തിനു പുറത്തേക്ക് നിയമവിരുദ്ധമായി അതിര്‍ത്തിവഴി പുറത്തുകടക്കാന്‍ ശ്രമിച്ച 529 പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയുണ്ടായി.

 saudipolice-

നിയമവിരുദ്ധ താമസക്കാര്‍ക്ക് യാത്രാ-പാര്‍പ്പിട സൗകര്യം ഒരുക്കിയതിന് 1300 പേര്‍ അറസ്റ്റിലായി. ഇവരില്‍ 198 പേര്‍ സൗദികളാണ്. ഇവരില്‍ 180 പേരെ പ്രാഥമിക അന്വേഷണത്തിന് ശേഷം വിട്ടയച്ചതായും സൗദി അധികൃതര്‍ അറിയിച്ചു. മൂന്ന് മാസത്തിനിടയില്‍ രാജ്യത്ത് പിടിയിലായ 6.7 ലക്ഷം പേരില്‍ 1.61 ലക്ഷത്തിലേറെപ്പേരെ ഇതിനകം നാടുകടത്തി. ബാക്കി വരുന്ന രണ്ട് ലക്ഷം പേര്‍ നാട്ടിലേക്ക് തിരികെ പോകുന്നതിനുള്ള രേഖകള്‍ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് നിയമലംഘനത്തിനുള്ള ശിക്ഷ നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

ബാത്ത്റൂമിൽ ശ്രീദേവിയെ കണ്ടെത്തിയത് ഹോട്ടൽ ബോയ്!! വെള്ളത്തിലല്ല, തറയിൽ; ജീവനുണ്ടായിരുന്നു!ബാത്ത്റൂമിൽ ശ്രീദേവിയെ കണ്ടെത്തിയത് ഹോട്ടൽ ബോയ്!! വെള്ളത്തിലല്ല, തറയിൽ; ജീവനുണ്ടായിരുന്നു!

കുഴപ്പക്കാരെ കണ്ടെത്താന്‍ ദുബായ് വിമാനത്താവളത്തില്‍ ഇനി റോബോട്ടുംകുഴപ്പക്കാരെ കണ്ടെത്താന്‍ ദുബായ് വിമാനത്താവളത്തില്‍ ഇനി റോബോട്ടും

English summary
Saudi security authorities have so far arrested as many as 671,272 violators of the residency and labor regulations in a nationwide crackdown that was launched on Nov. 15, 2017 as part of the Nation Without Illegal Expats campaign. About 161,000 of them have already been deported from the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X