കോപ്പി റൈറ്റര്‍ 'പണിയെടുത്ത്' മരിച്ചു
ജക്കാര്‍ത്ത: 'പണിയെടുത്ത് ഞാന്‍ മരിയ്ക്കും' എന്ന് ഇടയ്ക്ക് നമ്മള്‍ ഒരു തമാശയെന്നോണം പറയാറില്ലേ. എന്നാല്‍ ഇന്തൊനേഷ്യയില്‍ കോപ്പിറൈറ്ററായ ഒരു യുവതി പണിയെടുത്ത് മരിച്ചു. തുടര്‍ച്ചയായി 30 മണിയ്ക്കൂറിലധികം പണിയെടുത്തതിനാലാണ് യുവതി മരിച്ചതെന്നാണ് ആരോപണം. മിത ദിരാന്‍ എന്ന യുവതിയാണ് അധിക സമയം പണിയെടുത്തതിനെത്തുടര്‍ന്ന് മരിച്ചത്.
കഴിഞ്ഞ 30 മണിയ്ക്കൂറിലേറെയായി താന്‍ ഓഫീസില്‍ തന്നെയാണെന്ന് യുവതി ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ച്ചയായി ജോലിയ്‌ക്കൊടുവില്‍ ഓഫീസില്‍ ബോധംകെട്ട് വീഴുകയായിരുന്ന മിത. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് പിറ്റേ ദിവസം സ്ത്രീ മരിച്ചു.

യങ് ആന്റ് റൂബികാം എന്ന സ്ഥാപനത്തില്‍ കോപ്പിറൈറ്ററായി ജോലി നോക്കുകയായിരുന്ന മിത. തുടര്‍ച്ചായായി ജോലി ചെയ്തത് കൊണ്ടുള്ള സമ്മര്‍ദ്ദവും മറ്റുമാണ് മിതയുടെ മരണത്തിന് പിന്നിലെന്ന് പിതാവ് ആരോപിയ്ക്കുന്നു. ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് 24കാരിയായ പെണ്‍കുട്ടിയും സമാനമായ രീതിയില്‍ മരണപ്പെട്ടിരുന്നു.
മിതയുടെ മണത്തില്‍ അവര്‍ ജോലിചെയ്തിരുന്ന കമ്പനി പ്രതിനിധികള്‍ ദുഖം രേഖപ്പെടുത്തി. കഴിവുറ്റ ഒരു ജീവനക്കാരിയെയാണ് തങ്ങള്‍ക്ക് നഷ്ടമായതെന്നായിരുന്നു കമ്പനിയുടെ പ്രതികരണം.












Click it and Unblock the Notifications