കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 മാസത്തിനുള്ളില്‍ വാക്‌സിന്‍ റെഡി, ഓക്‌സ്‌ഫോര്‍ഡിന്റെ ഉറപ്പ്, ചൈനയും യുഎസ്സുമല്ല, ആത്മവിശ്വാസം!!

Google Oneindia Malayalam News

ലണ്ടന്‍: കോവിഡിനെതിരെയുള്ള ആദ്യ മരുന്ന് ബ്രിട്ടന് വരുമെന്ന് ഉറപ്പുകള്‍. റെംഡിസിവിര്‍ അടക്കമുള്ള മരുന്നുകള്‍ വിപണിയിലെത്താന്‍ വൈകുമെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഇതോടെ ബ്രിട്ടന് വന്‍ നേട്ടമാണ് സ്വന്തമാക്കാന്‍ പോകുന്നത്. അമേരിക്കയും ചൈനയും വാക്‌സിന്റെ കാര്യത്തില്‍ നടത്തുന്ന മത്സരം ബ്രിട്ടന് മുന്നില്‍ അവസാനിക്കും. ഇതുവരെ നടന്ന പരീക്ഷണങ്ങളൊക്കെ ഈ മരുന്ന് വിജയിച്ചുവെന്നാണ് സൂചന. ഗില്‍ബര്‍ട്ട് മെഡിസിന്‍ എന്ന വിളിപ്പേരും ഇതിനുണ്ട്.

ഓക്‌സ്‌ഫോര്‍ഡ് പറയുന്നത്

ഓക്‌സ്‌ഫോര്‍ഡ് പറയുന്നത്

വാക്‌സിന്‍ മനുഷ്യശരീരത്തില്‍ പരീക്ഷിക്കാനാണ് ഓക്‌സ്‌ഫോര്‍ഡ് ഔരുങ്ങുന്നത്. മെയില്‍ അഞ്ച് പേരില്‍ മരുന്ന് പരീക്ഷണം നടത്തുമെന്ന് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനോളജിയിലെ പ്രൊഫസര്‍ സാറ ഗില്‍ബെര്‍ട്ട് വെളിപ്പെടുത്തി. 18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ളവരെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുക്കുക. ഈ വര്‍ഷം ഒക്ടോബറോടെ മരുന്ന് വിപണിയിലെത്തുമെന്ന് സാറ വെളിപ്പെടുത്തി.

വിപണിയിലേക്ക് ഒരുങ്ങുന്നു

വിപണിയിലേക്ക് ഒരുങ്ങുന്നു

സെപ്റ്റംബര്‍ അവസാനത്തോടെ തന്നെ ഒരു മില്യണ്‍ വാക്‌സിനുകള്‍ വിപണിയിലെത്തുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഉറപ്പ് നല്‍കുന്നു. കുറഞ്ഞ സമയത്തിനുള്ള കൂടുതല്‍ ഉല്‍പ്പാദന ശേഷിയാണ് ഈ മരുന്നുകള്‍ക്ക് ഉള്ളത്. രണ്ട് അമേരിക്കന്‍ മരുന്നുകളും ഒരു ചൈനീസ് മരുന്നുമാണ് വിപണിയിലേക്ക് അതിവേഗത്തില്‍ എത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇതിന് 12 മുതല്‍ 18 മാസം വരെ വലിയ തോതില്‍ വാക്‌സിനുണ്ടാക്കാന്‍ വേണ്ടി വരും. ഈ സാഹചര്യത്തില്‍ ഓക്‌സ്‌ഫോര്‍ഡിന്റെ മരുന്നാണ് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്.

പറയുന്നത് ഇങ്ങനെ

പറയുന്നത് ഇങ്ങനെ

ഫേസ് ത്രീയില്‍ മികച്ച ഫലമാണ് ലഭിച്ചതെന്ന് ഗില്‍ബെര്‍ട്ട് പറയുന്നു. എന്നാല്‍ ഇതിന് ചിലപ്പോള്‍ സമയപരിധി നീളാനും സാധ്യതയുണ്ട്. ലോകത്ത് ആദ്യമായി കൊറോണയ്‌ക്കെതിരെ മരുന്ന് പരീക്ഷണം തുടങ്ങിയതും ഓക്‌സ്‌ഫോര്‍ഡിലാണ്. നിലവില്‍ 70ലധികം പേര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 510 വളണ്ടിയര്‍മാരെ അഞ്ച് ഗ്രൂപ്പുകളിലായി തിരിച്ചാണ് പരീക്ഷണം. ഇവരെ മരുന്ന് നല്‍കിയതിന് ശേഷം ആറ് മാസത്തോളം നിരീക്ഷിക്കും.

പാളിപ്പോയ മരുന്നുകള്‍

പാളിപ്പോയ മരുന്നുകള്‍

ഇതുവരെയുള്ള വിലയിരുത്തല്‍ പ്രകാരം ഈ മരുന്ന് വന്‍ വിജയമാകും. നാല് ഘട്ടങ്ങളിലും പോസിറ്റീവ് ഫലമാണ് ലഭിച്ചത്. അതേസമയം പരാജയപ്പെട്ട മരുന്നുകളും ഇവയ്‌ക്കൊപ്പം വിപണിയില്‍ മത്സരിക്കാനുണ്ടാവും. ഇന്ത്യയുടെ മലേറിയ മരുന്നാണ് മുന്നിലുള്ളത്. നിരവധി രാജ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഹൃദ്രോഗങ്ങളുടെ വലിയൊരു കുത്തൊഴുക്കാണ് ഇത് ഉപയോഗിച്ചപ്പോള്‍ ഉണ്ടായത്. ബ്രസീലില്‍ 11 പേര്‍ മരിച്ചു. ചൈനയുടെ എച്ച്‌ഐവി മരുന്ന് ഉപയോഗിച്ചപ്പോള്‍ ഫ്രാന്‍സിലടക്കം പ്രശ്‌നങ്ങളുണ്ടായി. ഇന്ത്യയുടെ മരുന്നും ഫ്രാന്‍സില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ഇനി യുഎസ് മാത്രം

ഇനി യുഎസ് മാത്രം

യുഎസ്സിന്റെ റെംഡിസിവിര്‍ മാത്രമാണ് ഇനി പ്രതീക്ഷയുള്ള മരുന്ന്. ഇത് ഉപയോഗിച്ച 60 ശതമാനത്തിലധികം പേരിലും പോസിറ്റീവ് ഫലങ്ങളാണ് ഉണ്ടായത്. ശരീരത്തില്‍ രോഗം വ്യാപിക്കാതെ റെംഡിസിവിര്‍ തടയുന്നുണ്ട്. പക്ഷേ പാര്‍ശ്വ ഫലങ്ങളും ഇതേ തുടര്‍ന്നുണ്ടായിട്ടുണ്ട്. പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇത് വിജയകരമാണെന്ന് പറയാനാവില്ല. നേരത്തെ എബോള മരുന്നായും ഇത് ഉപയോഗിച്ചിരുന്നു. ഡോക്ടര്‍മാര്‍ ഇതുവരെ റെംഡിസിവിറിനെ പൂര്‍ണമായി അംഗീകരിച്ചിട്ടില്ല.

കടുത്ത ആത്മവിശ്വാസം

കടുത്ത ആത്മവിശ്വാസം

ഓക്‌സ്‌ഫോര്‍ഡ് കൊറോണയ്‌ക്കെതിരെ മരുന്ന് ഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. നിര്‍മാണം വരെ ഫലം വരുന്നതിന് മുമ്പ് തുടങ്ങി കഴിഞ്ഞു. അതേസമയം വലിയ തോതില്‍, ഏഴ് നിര്‍മാണ കമ്പനികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൊണ്ടുവന്നാണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. മൂന്ന് കമ്പനികള്‍ ബ്രിട്ടനില്‍ നിന്നും രണ്ടെണ്ണം യൂറോപ്പില്‍ നിന്നും ഒന്ന് ചൈനയില്‍ നിന്നും ഒന്ന് ഇന്ത്യയില്‍ നിന്നുമാണ്. ഇത്രയ്ക്ക് ആത്മവിശ്വാസം ഉള്ളത് കൊണ്ട് തന്നെ ലോകാരോഗ്യ സംഘടന അടക്കം വന്‍ പ്രതീക്ഷയിലാണ്.

English summary
oxford coronavirus vaccine will ready in 6 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X