കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ വാക്‌സിന്‍ മികച്ച പ്രതിരോധ ശേഷി നല്‍കുന്നതായി ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാല

Google Oneindia Malayalam News

ന്യൂഡല്‍ഹി; ഓക്‌സ്‌ഫോര്‍ഡ്‌ കോവിഡ്‌ വാക്‌സിന്റെ രണ്ട്‌ ഡോസ്‌ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക്‌ മികച്ച രോഗപ്രതിരോധ ശേഷി ലഭിക്കുന്നതായി കണ്ടത്തിയെന്ന്‌ സര്‍വകലകലാശാല. ഒരു ഫുള്‍ഡോസ്‌ പൂര്‍ണമായും നല്‍കുന്നിതനേക്കാള്‍ ഫലപ്രാപ്‌തി രണ്ട്‌ ഡോസ്‌ വാക്‌സിന്‍ നല്‍കുമ്പോള്‍ ലഭിക്കുന്നാതായാണ്‌ ഫലങ്ങള്‍ കാണിക്കുന്നത്‌. ഓക്‌സ്‌ഫോര്‍ഡ്‌- അസ്‌ട്രസെനക്ക വാക്‌സിന്റെ ഇടക്കാല അവസാനഘട്ടപരീക്ഷണങ്ങള്‍ വ്യഴാഴ്‌ച്ചയാണ്‌ പ്രസിദ്ധീകരിച്ചത്‌.

ആദ്യ ഘട്ടത്തില്‍ രണ്ടു ഡോസ്‌ എടുക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ പ്രതിരോധ ശേഷിയാണ്‌ ബൂസ്‌റ്റര്‍ ഡോസ്‌ എടുക്കുമ്പോള്‍ ലഭിക്കുന്നതെന്നും ഓക്‌സ്‌ഫോര്‍ഡ്‌ പ്രസ്ഥാവനയില്‍ അറിയിച്ചു. വാക്‌സിന്‍ പ്രതിരോധ ശേഷിയെ സഹായിക്കുന്ന ടിസെല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുമെന്നും ഇവര്‍ അവകാശപ്പെട്ടു.

vaccine

കോവിഡ്‌ വാക്‌സിന്‍ പരീക്ഷണത്തിന്റെ പരീക്ഷണ ഘട്ടങ്ങളില്‍ തുടക്കത്തില്‍ തന്നെ രണ്ട്‌ ഡോസ്‌ വാക്‌സിന്‍ നല്ല രതിയിലുള്ള ഫലമാണ്‌ നല്‍കിയതെന്നും ഓക്‌സ്‌ഫോര്‍ഡ്‌ യൂനിവേഴ്‌സിറ്റി പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്‍ വിതരണത്തിന്‌ അനുമതി തേടി റഗുലേറ്റേഴ്‌സിനെ സമീപിച്ച പ്രധാനപ്പെട്ട കോവിഡ്‌ വാക്‌സിന്‍ കമ്പനികളില്‍ ഒന്നാണ്‌ ഓക്‌സ്‌ഫോര്‍ഡ്‌ കോവിഡ്‌ വാക്‌സിന്‍. അടുത്തവര്‍ഷം ആദ്യം തന്നെ വാക്‌്‌സിന്‍ ഇന്ത്യയില്‍ വിതരണം ആരംഭിക്കുമെന്ന്‌ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്റെ നിര്‍മാണ പങ്കാളികളായ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യയുടെ മേധാവി പൂനം വാല വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Kerala started health worker's registration for vaccine

സിറം ഇന്‍സ്റ്റ്യൂട്ട്‌ അടക്കം 6 കോവിഡ്‌ വാക്‌സിനുകളാണ്‌ ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്‍ വിതരണത്തിനായി റഗുലേറ്റേഴ്‌സിന്റെ അനുമതി തേടിയിരിക്കുന്നത്‌. യുകെയിലും ബ്രസീലിലും ഇന്ത്യയിലുമായാണ്‌ വാക്‌സിന്റെ പരീക്ഷണങ്ങള്‍ നടന്നത്‌. ലോകത്ത്‌ വിവിധ രാജ്യങ്ങളില്‍ വിതരണം ആരംഭിച്ച ഫൈസര്‍ വാക്‌സിനേക്കാള്‍ വിലക്കുറവില്‍ ലഭ്യാമാവുന്നതാണ്‌ ഓക്‌സ്‌ഫോര്‍ഡ്‌ കോവിഡ്‌ വാക്‌സിന്‍. 1000 രൂപയ്‌ക്ക്‌ ഇന്ത്യയില്‍ ഓക്‌സ്‌ഫോര്‍ഡ്‌ കോവിഡ്‌ വാക്‌സിന്‍ ലഭ്യമാക്കുമെന്ന്‌ നേരത്തെ സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ മേധാവി വ്യക്തമാക്കിയിരുന്നു. സ്‌റ്റോറേജിന്റെ കര്യത്തിലും ഫൈറസ്‌ വാക്‌സിനേക്കാള്‍ എളുപ്പമാണ്‌ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍

English summary
Oxford covid 19 vaccine two full dose has better immune response states Oxford university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X