കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ ഇരട്ടിപ്പിച്ച്‌ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍; കോവിഡിനെതിരെ 70% ഫലപ്രദം

Google Oneindia Malayalam News

ലണ്ടന്‍: വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റ്‌റ്റിയൂട്ടും ഒക്‌സ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാലയും ചേര്‍ന്ന്‌ നിര്‍മ്മിച്ച ഒക്‌സ്‌ഫോഡ്‌ കോവിഡ്‌ വാക്‌സിന്‍ 70% ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായി റിപ്പോര്‍ട്ട്‌. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടന്നു വരുന്നതിനിടെയാണ്‌ പ്രതീക്ഷയേകി പുതിയ വാര്‍ത്ത വന്നിരിക്കുന്നത്‌. പരീക്ഷണങ്ങളില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഓക്‌സഫോര്‍ഡ്‌ വാക്‌സിന്‍ 90%വരെ ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

നേരത്തെ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ മൊഡേണ നിര്‍മ്മിച്ച കോവിഡ്‌ വാക്‌സിന്‍ 95% ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു.
നിലവില്‍ കണ്ടുപിടിക്കപ്പെട്ട കോവിഡ്‌ വാക്‌സിനുകളില്‍ ഏറ്റവും വിലകുറഞ്ഞതും, സ്‌റ്റോറു ചെയ്യാന്‍ എളുപ്പമായതുമായ വാക്‌സിന്‍ ആണ്‌ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍. റെഡുലേറ്റേഴ്‌സിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ലോകത്തിന്റെ മുക്കിലു മൂലയിലും എള്ളുപ്പം എത്തിക്കാവുന്ന വാക്‌സിനാണ്‌ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍.

covid

ഒക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്റെ ഫലപ്രാപ്‌തി 90 ശതമാനത്തിലേക്ക്‌ ഉയര്‍ത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. യുകെ സര്‍ക്കാര്‍ വാക്‌സിന്‍ അനുമതി ലഭിക്കുന്നതിനു മുന്നേ തന്നെ 100 മില്യന്‍ ഓക്‌സ്‌ഫോഡ്‌ വാക്‌സിന്‌ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍ കോവിഡ്‌ വൈറസിനെതിരെ ഫലപ്രദമാണെന്ന്‌ തെളിഞ്ഞത്‌ ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്ന്‌ യുകെ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ പറഞ്ഞു. മറ്റ്‌ സുരക്ഷകള്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നു വരികയാണെന്നും ബോറിസ്‌ ജോണ്‍സണ്‍ അറിയിച്ചു.
ഇരുപതിനായിരത്തില്‍ അധികം വാളണ്ടിയേഴ്‌സാണ്‌ യുകെയിലും ബ്രസീലിലുമായി ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. ഈ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ 70% ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായി ഗവേഷകര്‍ അവകാശപ്പെട്ടു.
ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്റെ പരീക്ഷണ ഫലങ്ങള്‍ സംതൃപ്‌തി നല്‍കുന്നതാണെന്ന്‌ പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ആന്‍ഡ്രൂ പൊള്ളാഡ്‌ ബിബിസി ന്യൂസിനോട്‌ പറഞ്ഞു.യുകെയിലേക്ക്‌ നാല്‌ മില്യന്‍ ഡോസ്‌ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍ തയ്യാറായാതായും, ബാക്കി 90 മില്യന്‍ ഉടന്‍ തയ്യാറാവുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്‍ സുരക്ഷാ, റെഗുലേറ്റേഴ്‌സ്‌ പരിശോധിച്ച്‌ അനുമതി ലഭിച്ചാല്‍ മാത്രമേ വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ സാധിക്കു.

ഇന്ത്യയില്‍ ഫെബ്രുവരിയോടെ കോവിഡ്‌ വാക്‌സിന്‍ എത്തിക്കുമെന്ന്‌ സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ മേധാവി പൂനം വാല അറിയിച്ചിരുന്നു. ഫെബ്രുവരിയോടെ പ്രായമാവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ലഭ്യമാകുമെന്ന്‌ അദ്ദേഹം അറിയിച്ചു. ഏപ്രിലിലൂടെ സാധരണ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. എന്നാല്‍ 2023ഓടെ മാത്രമേ ഇന്ത്യയിലേ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ പൂര്‍ണമായും ലഭ്യമാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ 100രൂപയില്‍ താഴെ മാത്രമേ ഓക്‌സഫോര്‍ഡ്‌ വാക്‌സിന്‌ വിലയാകുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. യുകെ സര്‍ക്കാരിനെ പോലെ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍ നേരത്തെ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ കേന്ദ്ര സക്കര്‍ക്കാര്‍ പദ്ധതി ഇടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

English summary
Oxford covid vaccine shows 70 percentage effective, repor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X