കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്യൂകിയുടെ ഛായാചിത്രം നീക്കിയതിന് പിന്നില്‍ ഗൂഡാലോചന!! റോഹിന്‍ഗ്യന്‍ പ്രതിസന്ധിയ്ക്കും പങ്ക്!

ഓക്സ്ഫ‍ഡ് സര്‍വ്വകലാശാലയിലെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ഛായാ ചിത്രം നീക്കം ചെയ്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്

Google Oneindia Malayalam News

നേപ്പിഡോ: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അതിക്രമത്തോടെ ആങ് സാന്‍ സ്യൂകിയെ തള്ളിക്കളഞ്ഞ് ഓക്സ്ഫഡ‍് സര്‍വ്വകലാശാല. ആങ് സാന്‍ സ്യൂകി ബിരുദം പൂര്‍ത്തിയാക്കിയ ഓക്സ്ഫ‍ഡ് സര്‍വ്വകലാശാലയിലാണ് പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ഛായാ ചിത്രം നീക്കം ചെയ്തത്. മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളില്‍ സ്യൂകിക്കെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഓക്സ്ഫഡ‍് സര്‍വ്വകലാശാലയുടെ നീക്കം.

1967ല്‍ സെന്‍റ് ഹഫ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ആങ് സാന്‍ സ്യൂകിയുടെ ഛായാ ചിത്രം 1999 മുതലാണ് കോളേജിന്‍റെ പ്രവേശന കവാടത്തില്‍ സ്യൂകിയുടെ ഛായാ ചിത്രം സ്ഥാപിക്കുന്നത്. ആര്‍ട്ടിസ്റ്റ് ചെന്‍ യാനിംഗാണ് 1997ല്‍ സ്യൂകിയുടെ ചിത്രം വരയ്ക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണത്തോടെ ഓക്സ്ഫഡ് പ്രൊഫസറായിരുന്ന മൈക്കിള്‍ ഏരിസാണ് ചിത്രം സര്‍വ്വകലാശാലയ്ക്ക് കൈമാറുന്നത്.

aung-san-suu-kyi-

എന്നാല്‍ ഛായാചിത്രം മാറ്റിയതിന് പിന്നിലുള്ള ശരിയായ കാരണം വ്യക്തമല്ല. എന്നാല്‍ മ്യാന്‍മറില്‍ സൈന്യം റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടത്തിയ അതിക്രമങ്ങളെ തുടര്‍ന്നാണിത് എന്നാണ് പൊതുവായ വിലയിരുത്തല്‍. അതിക്രമങ്ങളെ തുടര്‍ന്ന് അ‍ഞ്ച് ലക്ഷം റോഹിന്‍ഗ്യന്‍ മുസ്ലിങ്ങളാണ് ബംഗ്ലാദേശിലേയ്ക്ക് കൂട്ടപ്പലായനം ചെയ്തത്. സര്‍വ്വകലാശാലയുടെ ഈ നീക്കത്തെ ധീരമായ തീരുമാനമെന്ന് വിശേഷിപ്പിച്ച് യുകെയിലെ ബര്‍മ ക്യാമ്പെയിന്‍ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.

മ്യാന്‍മാറില്‍ നിന്ന് അതിക്രമങ്ങളെ തുടര്‍ന്ന് രാജ്യം വിട്ട നാല് ലക്ഷത്തോളം വരുന്ന ന്യൂനപക്ഷത്തില്‍പ്പെട്ട അഭയാര്‍ത്ഥികളുടെ സ്ഥിതി പരിശോധിക്കുമെന്നും സെപ്തംബര്‍ 19 ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ സൂചി വ്യക്തമാക്കിയിരുന്നു. അതിക്രമങ്ങളെ തുടര്‍ന്ന് രാജ്യം വിട്ട റോഹിന്‍ഗ്യന്‍ വംശജരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി മ്യാന്‍മാര്‍ തയ്യാറെടുക്കുകയാണെന്നും സൂചി ചൂണ്ടിക്കാണിച്ചു. മനുഷ്യാവകാശ ലംഘനങ്ങളില്‍ അപലപിച്ച സൂചി എങ്ങനെയാണ് കൂട്ടപ്പലായനം ഉണ്ടായതെന്ന് പരിശോധിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി. മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യചത്തില്‍ ഓങ് സാന്‍ സ്യൂചി പ്രതികരിക്കാതിരുന്നത് നേരത്തെ ശക്തമായ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

English summary
An Oxford University college where Aung San Suu Kyi studied as an undergraduate has removed her portrait from its main entrance amid mounting criticism of the Myanmar leader over the plight of Rohingya Muslims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X