കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ വാക്‌സിന്‍ റെഡി..... കൊറോണയെ പൂട്ടാന്‍ ഓക്‌സ്‌ഫോര്‍ഡ്, മനുഷ്യരില്‍ പരീക്ഷിക്കും!!

Google Oneindia Malayalam News

ലണ്ടന്‍: കൊറോണയ്‌ക്കെതിരായ പ്രതിരോധ മരുന്നുകള്‍ യൂറോപ്പില്‍ നിന്നുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മരുന്നിനുള്ള പരീക്ഷണ സമയമായെന്ന് സൂചിപ്പിക്കുകയാണ്. അതേസമയം മാസങ്ങളും വര്‍ഷങ്ങളും കൊറോണയ്ക്ക് മരുന്ന് കണ്ടെത്താന്‍ എടുക്കുമെന്ന അഭ്യൂഹങ്ങളാണ് നിലനില്‍ക്കുന്നത്. അതിനിടയിലാണ് ഈ വാക്കുകള്‍.

ബ്രിട്ടനായിരിക്കും ഇതില്‍ ഏറ്റവുമധികം സന്തോഷിക്കുക. നിലവില്‍ ബ്രിട്ടനില്‍ മരണസംഖ്യ ഉയര്‍ന്ന തോതിലാണ്. ഇതിനെ മറികടക്കാനും ലോകത്തിന്റെ ഭയം ഇല്ലാതാക്കാനും സാധിക്കുന്ന വിപ്ലകരമായ മരുന്നായിരിക്കും ഇതെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. ഇത് വിജയകരമാകുമെന്നാണ് ്പ്രതീക്ഷ.

ഫേസ് ഒന്നിലേക്ക്

ഫേസ് ഒന്നിലേക്ക്

കോവിഡ് വാക്‌സിന്‍ എന്നാണ് തല്‍ക്കാലം ഇതിനെ വിളിക്കുന്നത്. മറ്റൊരു ശാസ്ത്രീയ നാമവും ഇതിനുണ്ട്. തങ്ങളുടെ വാക്‌സിന്‍ ഒന്നാം ഘട്ടത്തിലേക്ക് പരീക്ഷിച്ചെന്നും, മനുഷ്യരില്‍ പരീക്ഷിക്കാന്‍ സജ്ജമാണെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പറയുന്നു. യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് ടീമാണ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്. ഇംഗ്ലണ്ടിലെ തോമസ് വാലിയിലാണ് ഇവര്‍ മരുന്ന് ആദ്യമായി പരീക്ഷിക്കുന്നത്. രോഗമില്ലാത്തവരിലാണ് പരീക്ഷിക്കുക. ഇവര്‍ക്ക് നല്ല ആരോഗ്യമുണ്ടായിരിക്കണം. അത് വിജയകരമായാല്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങും.

എങ്ങനെ പരീക്ഷിക്കും

എങ്ങനെ പരീക്ഷിക്കും

അഡിനോവൈറസ് വാക്‌സിന്‍ വെക്റ്ററും സ്‌പൈക്ക് പ്രോട്ടീനും ചേര്‍ന്നാണ് പ്രതിരോധ മരുന്ന് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് രണ്ടും ഉല്‍പ്പാദിപ്പിക്കാന്‍ ഇനിയും ആഴ്ച്ചകള്‍ വേണ്ടിവരും. അതേസമയം കൊറോണ പ്രതിരോധത്തിനെതിരെയുള്ള രണ്ടാമത്തെ മരുന്നാണ് ഫേസ് ഒന്നിലേക്ക് പ്രവേശിക്കുന്നത്. അതേസമയം ഓക്‌സ്‌ഫോര്‍ഡിന്റെ വൈറല്‍ വെക്ടേര്‍ഡ് ടെക്‌നോളജിയാണ് കൂടുതല്‍ ആധികാരികതയുള്ളത്. മറ്റേത് ആര്‍എന്‍എ വാക്‌സിനാണ്. ഈ വാക്‌സിന്‍ മനുഷ്യരില്‍ ഉപയോഗിക്കാന്‍ അനുമതി ഉള്ളതാണ്. ഓക്‌സ്‌ഫോര്‍ഡിന്റെ പ്രതിരോധ മരുന്ന് പരീക്ഷണം ഫലം കാണാനാണ് സാധ്യതയെന്നാണ് പ്രതീക്ഷ.

പിന്നണിയില്‍ ഇന്ത്യക്കാരനും

പിന്നണിയില്‍ ഇന്ത്യക്കാരനും

യൂണിവേഴ്‌സിറ്റി നിരവധി പേരുമായി ചേര്‍ന്നാണ് ഈ പദ്ധതി തയ്യാറാക്കുന്നത്. അണിയറയില്‍ ഇന്ത്യക്കാരനുമുണ്ട്. സിഎഎസ്‌ഐആര്‍ഒ ബ്രിഡ്ജ് കണ്‍സോര്‍ഷ്യത്തിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫ. എസ്എസ് വാസനാണ് ഇന്ത്യന്‍ പ്രതിനിധി. ഇയാള്‍ ഓസ്‌ട്രേലിയയുടെ സയന്‍സ് ഏജന്‍സി സിഎസ്‌ഐആര്‍ഒയുടെ ഭാഗമാണ്. കോവിഡിനെതിരായ മനുഷ്യവംശത്തിന്റെ പോരാട്ടത്തിന്റെ സുപ്രധാനപ്പെട്ട കാല്‍വെപ്പാണ് ഇതെന്ന് വാസന്‍ പറഞ്ഞു.

ഇന്ത്യന്‍ കമ്പനികളും

ഇന്ത്യന്‍ കമ്പനികളും

എട്ട് പേര്‍ വാക്‌സിന്‍ വികസിപ്പിക്കാനായി മുന്നണിയിലുണ്ട്. ഇവര്‍ക്ക് ഫണ്ടിംഗുണ്ട്. മറ്റ് 14 കമ്പനികള്‍ വേറെ തന്നെ വാക്‌സിന്‍ കണ്ടെത്താനായി രംഗത്തുണ്ട്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കഡില്ല എന്നിവരാണ് പ്രധാന ഇന്ത്യന്‍ കമ്പനികള്‍. അതേസമയം 18നും 55നും ഇടയില്‍ പ്രായമുള്ളവരെയാണ് പരീക്ഷണത്തിനായ.ി ഓക്‌സ്‌ഫോര്‍ഡ് തിരഞ്ഞെടുക്കുന്നത്. ഇവര്‍ ഈ പരീക്ഷണത്തില്‍ വിജയിച്ചാല്‍, മനുഷ്യരില്‍ കൊറോണവൈറസ് വിജയകരമാകുന്ന ആദ്യ സംഭവമായി മാറും.

യുഎസ് പറയുന്നത്

യുഎസ് പറയുന്നത്

ഇന്ത്യയില്‍ ട്യൂബര്‍കുലോസിസിനെ പ്രതിരോധിക്കാനായി ജനനം മുതല്‍ നല്‍കുന്ന കുട്ടിക്ക് നല്‍കുന്ന ബിസിജി വാക്‌സിന്‍ കൊറോണയ്‌ക്കെതിരെ മരുന്നാവാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ വാദം. ഗെയിം ചേഞ്ചര്‍ എന്നാണ് ഇതിനെ യുഎസ് വിശേഷിപ്പിക്കുന്നത്. ഈ വാക്‌സിന്‍ നിര്‍ബന്ധമല്ലാത്ത രാജ്യങ്ങളിലാണ് കൊറോണ അധികം പടര്‍ന്നതെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇറ്റലി, ഹോളണ്ട്, അമേരിക്ക എന്നിവ ഉദാഹരണങ്ങളാണെന്നും ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പറയുന്നു. ഇന്ത്യ ഇത് ശക്തമായി നടപ്പാക്കുന്നതില്‍ ഇതുവരെ കുറഞ്ഞ രോഗങ്ങളാണ് രേഖപ്പെടുത്തിയതെന്നും ഇവര്‍ പറഞ്ഞു.

ബ്രിട്ടന്റെ അനുമതി

ബ്രിട്ടന്റെ അനുമതി

ബ്രിട്ടന്‍ മരുന്ന് പരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി 510 വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നുണ്ട്. യോഗ്യതയുള്ളവരെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. അതേസമയം പരീക്ഷണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കുറച്ച് ആഴ്ച്ചകള്‍ കഴിഞ്ഞ് മാത്രമേ മരുന്ന് ലഭിക്കൂ. നേരത്തെ ഇബോളയ്‌ക്കെതിരെ മരുന്നിനുള്ള ശ്രമവും നടന്നിരുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് അധികൃതര്‍ പറഞ്ഞു. അതേസമയം കനത്ത സുരക്ഷ വാക്‌സിന്‍ പരീക്ഷണത്തിനായി ഒരുക്കുന്നുണ്ട്. ബ്രിട്ടന്‍ അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ പുതിയൊരു പാത കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
oxford university prepares coronavirus vaccine open for clinical trial on humans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X