കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ ഇനി പേടിക്കേണ്ട... ഇംഗ്ലണ്ടില്‍ നിന്നുള്ള മരുന്ന് വിജയകരം, മരണനിരക്കില്‍ കുറവ്!!

Google Oneindia Malayalam News

ലണ്ടന്‍: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധം വിജയിക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ കൊണ്ട് ഭേദമാകാനാവുമെന്ന് ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയിരിക്കുന്നത്. ഡെക്‌സാമെത്താസോണ്‍ എന്ന മരുന്ന് മൂന്നിലൊന്നായി കോവിഡ് മരണനിരക്ക് കുറച്ചെന്നാണ് കണ്ടെത്തല്‍. ഗുരുതരമായി രോഗം ബാധിച്ചവരിലാണ് ഈ മരുന്ന് കൂടുതലായും ഫലിച്ചത്. ഇത് വളരെയധികം ആശ്വാസം നല്‍കുന്നതാണ്. ഫലം അമ്പരിപ്പിക്കുന്നതായത് കൊണ്ട്, ഇത് ഉടനെ തന്നെ പ്രസിദ്ധീകരിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.

1

2104 രോഗികളില്‍ ഈ മരുന്ന് നല്‍കി ചികിത്സ നടത്തുകയും, 4321 രോഗികളില്‍ സാധാരണ ചികിത്സ നടത്തുകയുമാണ് ചെയ്തത്. എന്നാല്‍ ഡെക്‌സാമെത്താസോണ്‍ നല്‍കിയ രോഗികളില്‍ വന്‍ മാറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ വില കുറഞ്ഞ മരുന്ന് കൂടിയാണ് ഇത്. അതുകൊണ്ട് ലോകത്തിന് മുഴുവന്‍ ഇത് പ്രതീക്ഷ നല്‍കുന്നതാണ്. വായയിലൂടെയും ഡ്രിപ്പ് വഴിയുമാണ് ഈ മരുന്ന് നല്‍കിയത്. 28 ദിവസത്തിന് ശേഷം ഇത് വന്‍ മാറ്റങ്ങളാണ് രോഗികളിലുണ്ടാക്കിയത്. 35 ശതമാനം രോഗികളിലും രോഗം ഭേദമായി.

അതേസമയം 35 രോഗികളും വെന്റിലേന്ററിന്റെ സഹായത്തോടെ ജീവിക്കേണ്ട അവസ്ഥയിലായിരുന്നു. എന്നാല്‍ ഈ മരുന്ന് ചെറിയ തോതില്‍ രോഗം ബാധിച്ചവരെ സഹായിക്കുന്നതായി കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇത് വളരെ മികച്ച ഫലമാണെന്ന് പഠനം നടത്തിയവര്‍ പറഞ്ഞു. ഗുരുതരമായി രോഗം ബാധിച്ചവരിലാണ് മരണനിരക്ക് വര്‍ധിക്കുന്നതായി കണ്ടെത്തിയത്. പലര്‍ക്കും ശ്വാസതടസ്സവും ഉണ്ടാവാറുണ്ട്. ഇവരില്‍ ഡെക്‌സാമെത്താസോണ്‍ വിജയിക്കുമെന്ന് ഉറപ്പിക്കുകയാണ്. ലോകം മുഴുവനും ജീവന്‍രക്ഷിക്കാന്‍ തീര്‍ത്തും വിലകുറഞ്ഞ ഈ മരുന്നിന് സാധിക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് നേതൃത്വം നല്‍കിയ പീറ്റര്‍ ഹോര്‍ബി പറഞ്ഞു.

ഡെക്‌സാമെത്താസോണ്‍ ലോകത്ത് വിവിധയിടങ്ങളില്‍ ഉപയോഗിക്കാന്‍ ഇവര്‍ ക്യാമ്പയിനിംഗ് നടത്തിയേക്കും. വളരെ പെട്ടെന്ന് ഈ മരുന്ന് ഉണ്ടാക്കാന്‍ സാധിക്കും. ചെലവും കുറവാണ്. കുറഞ്ഞ ഡോസിലൂടെ രോഗം ഭേദമാക്കാനും സാധിക്കും. ഓരോ എട്ട് രോഗികളില്‍ ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ഈ മരുന്നിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. സ്‌റ്റെറോയിഡ് വിഭാഗത്തിലുള്ള മരുന്നാണിത്. എന്നാല്‍ സ്‌റ്റെറോയിഡ് രോഗികളില്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ട്.

English summary
oxford university says dexamethasone will reduced coronavirus death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X