കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധികൾ നീങ്ങി: കൊവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കുമെന്ന് ഓക്സ്ഫഡ് സർവ്വകലാശാല

Google Oneindia Malayalam News

ലണ്ടൻ: കൊറോണ വൈറസിനെതിരായ വാക്സിൻ പരീക്ഷണങ്ങൾ പുനരാരംഭിച്ചതായി ഓക്സ്ഫോഡ് സർവ്വകലാശാല. ശനിയാഴ്ച സർവ്വകലാശാല പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബ്രിട്ടീഷ് മരുന്ന് നിർമാണ കമ്പനിയായ അസ്ട്രാസെനേക്കയുമായി ചേർന്നാണ് കൊവിഡിനെതിരായ എഡിഎസ്1222 വാക്സിൻ പരീക്ഷണത്തിൽ ഏർപ്പെട്ടിട്ടുള്ളത്. ബ്രിട്ടനിൽ നിന്നുള്ള ഡ്രഗ് കൺട്രോളർമാരിൽ നിന്നുള്ള അനുമതി ലഭിച്ചതോടെയാണ് മരുന്ന് പരീക്ഷണം പുനരാരംഭിച്ചിട്ടുള്ളതെന്നും സർവ്വകലാശാല പ്രസ്താവനയിൽ വ്യക്തമാക്കി.

കോണ്‍ഗ്രസ് വജ്രായുധത്തെ ഭയന്ന് ബിജെപി, ചൗധരിയുടെ മിഷന്‍ 76, 4 വര്‍ഷം മുമ്പുള്ള മാസ്റ്റര്‍പ്ലാന്‍!!കോണ്‍ഗ്രസ് വജ്രായുധത്തെ ഭയന്ന് ബിജെപി, ചൗധരിയുടെ മിഷന്‍ 76, 4 വര്‍ഷം മുമ്പുള്ള മാസ്റ്റര്‍പ്ലാന്‍!!

18000 പേർക്ക് കുത്തിവെച്ചു

18000 പേർക്ക് കുത്തിവെച്ചു

പരീക്ഷണത്തിന്റെ ഭാഗമായി ലോകത്തുള്ള 18,000 പേർക്കാണ് ഇതുവരെ ഈ മരുന്ന് ലഭിച്ചിട്ടുള്ളത്. ബ്രിട്ടനിൽ മരുന്ന് കുത്തിവെച്ച വളന്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം പിടിപെട്ടതോടെ ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളിലേയും മരുന്ന് പരീക്ഷണം നിർത്തലാക്കിയിരുന്നു. സ്വമേധയമാ കൊവിഡ് വാക്സിൻ പരീക്ഷണം നിർത്തിവെക്കുന്നതായി ബുധനാഴ്ചയാണ് അസ്ട്രാസെനേക്ക പ്രഖ്യാപിക്കുന്നത്. ഇതുപോലുള്ള വലിയ മരുന്ന് പരീക്ഷണത്തിൽ ചിലർ രോഗികളായിത്തീരൂന്നത് സ്വാഭാവികമാണ്. ഓരോ കേസുകളും ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടതുണ്ടെന്നാണ് ഓക്സ്ഫോഡ് സർവ്വകലാശാല പ്രസ്താവനയിൽ വ്യക്തമാക്കിയത്. ഇന്ത്യയിൽ പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് മരുന്ന് പരീക്ഷണം അരങ്ങേറുന്നത്.

ഡ്രഗ് കൺട്രോളറിൽ നിന്ന് അനുമതി

ഡ്രഗ് കൺട്രോളറിൽ നിന്ന് അനുമതി

ബ്രിട്ടീഷ് ഡ്രഗ് കൺട്രോളറിൽ നിന്ന് അനുമതി ലഭിച്ചതോടെ കൊവിഡ് വാക്സിന്റെ പരീക്ഷണം പുനരാരംഭിക്കുകയാണെന്ന് ശനിയാഴ്ചയാണ് ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനേക്ക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. വാക്സിൻ കുത്തിവെച്ച വളന്റിയർമാരിൽ ഒരാൾക്ക് രോഗാവസ്ഥ ഉണ്ടായതിനെ തുടർന്ന് നിർത്തിവെച്ച ബ്രിട്ടനിലെ കൊവിഡ് വാക്സിൻ എഇഡ്12222യുടെ പരീക്ഷണം പുനരാരംഭിച്ചതായാണ് കമ്പനി വ്യക്തമാക്കിയത്. മരുന്ന് സുരക്ഷിതമാണെന്നും മരുന്ന് പരീക്ഷണം തുടരാമെന്നും ബ്രിട്ടനിലെ മെഡിസിൻസ് ഹെൽത്ത് ആൻഡ് റെഗുലേറ്ററി അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ടെന്നും അസ്ട്രാസെനേക്ക പ്രസ്താവനയിൽ വ്യക്തമാക്കി.

 'അജ്ഞാത രോഗം'

'അജ്ഞാത രോഗം'

ബ്രിട്ടനിൽ വാക്സിൻ കുത്തിവെച്ച വളന്റിയർമാരിൽ ഒരാൾക്ക് അപൂർവ്വ രോഗം ബാധിച്ചതോടെ ബ്രിട്ടനിലെ മരുന്ന് പരീക്ഷണങ്ങൾ ഓക്സ്ഫോഡ് സർവ്വകലാശാല നിർത്തിവെച്ചിരുന്നു. ഇതിന് ശേഷവും ഇന്ത്യയിലെ മരുന്ന് പരീക്ഷണങ്ങൾ തുടർന്നതോടെയാണ് ഡിസിജിഐ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. മറ്റ് രാജ്യങ്ങളിൽ മരുന്ന് പരീക്ഷണം നിർത്തിവെച്ചിട്ടും ഇന്ത്യയിൽ മാത്രം തുടരുന്നത് എന്തുകൊണ്ടാണെന്നും, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മരുന്ന് പരീക്ഷണം നിർത്തലാക്കിയത് എന്തുകൊണ്ട് അറിയിച്ചില്ലെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സെപ്തംബർ പത്തിന് ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നത്.

ട്രാൻവേഴ്സ് മൈലൈറ്റീസ്

ട്രാൻവേഴ്സ് മൈലൈറ്റീസ്

ബ്രിട്ടനിൽ മരുന്ന് കുത്തിവെച്ചയാളിൽ ട്രാൻവേഴ്സ് മൈലൈറ്റീസ് എന്ന രോഗാവസ്ഥ ഉണ്ടായതോടെയാണ് വാക്സിൻ പരീക്ഷണം നിർത്തിവെച്ചതെന്നാണ് വിവരം. സുഷുന്മ നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കമാണ് ട്രാൻവേഴ്സ് മൈലൈറ്റീസ് എന്ന പേരിലറിയപ്പെടുന്നത്. അസ്ട്രാസെനാക്ക സിറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയ വിവരങ്ങളിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുണ്ട്. കഴിഞ്ഞ മാസമാണ് പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിന് രണ്ടും മൂന്നും ഘട്ട വാക്സിൻ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകിയത്.

പരീക്ഷണം തുടരുന്നു

പരീക്ഷണം തുടരുന്നു

കൊവിഡ് വാക്സിന്റെ സുരക്ഷയെക്കുറിച്ച് ഒരു സ്വതന്ത്ര കമ്മറ്റി വിലയിരുത്തുകയും ചെയ്തിരുന്നു. കൊറോണ വൈറസിനെതിരായ മരുന്ന് പരീക്ഷണത്തിൽ മൂന്നാം ഘട്ട മനുഷ്യപരീക്ഷണത്തിലെത്തിയ ഒമ്പത് മരുന്നുകളിലൊന്നാണ് അസ്ട്രാസെനേക്കയുടെ കൊവിഡ് വാക്സിൻ. അമേരിക്കയിൽ മരുന്ന് പരീക്ഷണത്തിനായി കമ്പനി ആഗസ്റ്റ് 31 മുതൽ 30,000 വളന്റിയർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ബ്രസീലിലും സൌത്ത് അമേരിക്കയിലും ചെറിയ സംഘങ്ങളിലും വാക്സിൻ കുത്തിവെച്ചിരുന്നു.

English summary
Oxford University says its resume clinical trials of Covid-19 vaccine in UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X