കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിന് പ്രതീക്ഷയേകി ആസ്ട്രാസെനെക്ക, പ്രായമായവരിലും വാക്‌സിന്‍ വിജയകരമെന്ന് ഓക്‌സ്‌ഫോര്‍ഡ്

Google Oneindia Malayalam News

ലണ്ടന്‍: കോവിഡില്‍ നിന്ന് മുക്തി നേടാനായി ലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. വാക്‌സിന്‍ പലയിടത്തും പരീക്ഷണഘട്ടത്തിലാണ്. പ്രതീക്ഷയേകി ഓക്‌സ്‌ഫോര്‍ഡിന്റെ ആസ്ട്രാസെനെക്ക് വന്നിരിക്കുകയാണ്. പ്രായമായവരിലുള്ള പരീക്ഷണത്തിലും മികച്ച പ്രതിരോധം തന്നെയാണ് ആസ്ട്രാസെനെക്ക തീര്‍ക്കുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡ് വെളിപ്പെടുത്തി. കോവിഡ് വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണം അടുത്ത ആഴ്ച്ചകളില്‍ നടന്നേക്കും. അതേസമയം മുതിര്‍ന്നവരില്‍ നടത്തിയ പരീക്ഷണ ഫലത്തെ കുറിച്ച് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ ഓക്‌സ്‌ഫോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1

പഠന റിപ്പോര്‍ട്ടില്‍ പ്രായമായവരില്‍ കോവിഡ് ഭേദമാക്കാന്‍ ഈ വാക്‌സിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. കോവിഡ് ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ളത് പ്രായമായവരെയാണ്. ഏറ്റവുമധികം മരിച്ചതും ഈ വിഭാഗത്തില്‍ ഉള്ളവരാണ്. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണം വിജയകരമായാല്‍ അത് വലിയ പ്രതീക്ഷ നല്‍കും. ഫൈസര്‍, മോഡേണ തുടങ്ങിയ വാക്‌സിനുകള്‍ നേരത്തെ തന്നെ വിജയകരമാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ വാക്‌സിന്‍ വിജയകരമായി പുറത്തിറക്കാന്‍ സാധ്യതയുള്ളവരാണ്. ജര്‍മനിയുടെ ബയോണ്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ പ്രവര്‍ത്തിക്കുന്നത്.

ഫൈസര്‍ നേരത്തെ മൂന്നാം ഘട്ട പരീക്ഷണം കഴിഞ്ഞതോടെ 95 ശതമാനവും രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ് തങ്ങളുടെ വാക്‌സിനെന്ന് വെളിപ്പെടുത്തിയിരുന്നു. അതേസമയം യുഎസ്സില്‍ മരുന്നിന് അനുമതി നല്‍കാനായി അപേക്ഷിക്കാന്‍ ഇതോടെ ഫൈസറിന് സാധിക്കും. മരുന്ന് പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ഉപയോഗിക്കാന്‍ അനുമതിയിലൂടെ സാധിക്കും. മോഡേണയുടെ മരുന്നും വളരെ ഫലപ്രദമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തില്‍ പ്രായമായവരിലും ചെറുപ്പക്കാരിലും ഒരേപോലെ ഈ വാക്‌സിന്‍ ഗുണകരമാണെന്ന് കണ്ടെത്തിയിരുന്നു.

560 പേരിലാണ് ഈ വാക്‌സിന്‍ പരീക്ഷിച്ചത്. ഇതില്‍ 240 പേര്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ളവരില്‍ ഈ വാക്‌സിന്‍ നേരത്തെ തന്നെ വിജയകരമായിരുന്നു. ഈ വാക്‌സിന്റെ വിജയവും പ്രായമാവരില്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്ന കാര്യത്തിലാണ്. ചെറിയ പാര്‍ശ്വ ഫലങ്ങള്‍ ഈ വാക്‌സിന്‍ കൊണ്ട് ഉണ്ടാവും. 14 ദിവസങ്ങള്‍ കൊണ്ടാണ് ഇത് വൈറസിനെ പ്രതിരോധിക്കാന്‍ തുടങ്ങുക. 28 ദിവസത്തിനുള്ളില്‍ പ്രതിരോധ ആന്റി ബോഡികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങും. ആദ്യ 14 ദിവസം അതുകൊണ്ട് വളരെ നിര്‍ണായകമാണ്.

Recommended Video

cmsvideo
Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

English summary
oxford vaccine produces strong response in older people says study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X