കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞിനാല്‍ ചുറ്റപ്പെട്ടൊരു ഗ്രാമം, ഒയ്മ്യാകോണ്‍ എന്ന സ്വപ്‌ന ഭൂമിക്ക് വിശേഷണങ്ങള്‍ ഏറെ

ജലത്തിന്റെ കട്ടപിടിക്കാത്ത പാളി എന്നാണ് ഒയ്മ്യാകോണിന്റെ അര്‍ഥം

  • By Vaisakhan
Google Oneindia Malayalam News

മോസ്‌കോ: തണുപ്പ് എന്ന് പറഞ്ഞാല്‍ അത് കുറഞ്ഞുപോകും. ഇത് ഒരൊന്നൊന്നര തണുപ്പ്. കൃത്യമായി പറഞ്ഞാല്‍ മൈനസ് 62 ഡിഗ്രി. ഇതാണ് മഞ്ഞിനാല്‍ ചുറ്റപ്പെട്ട മനോഹര ഗ്രാമമായ ഒയ്മ്യാകോണിലെ കാലാവസ്ഥ. അസ്ഥി വിറയ്ക്കുന്ന തണുപ്പാണ് ഒയ്മ്യാകോണിലെന്ന് ഇവിടെയെത്തുന്ന ഓരോ സന്ദര്‍ശകനും പറയുന്നുണ്ട്. എന്നാല്‍ ഇവിടത്തുകാര്‍ ഇതെല്ലാം കേട്ട് ചിരിക്കുകയാണ്.

നേരത്തെ മൈനസ് 67 ഡിഗ്രിയൊക്കെ എത്തിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ പ്രദേശവാസികള്‍ എന്നൊക്കെ കേട്ടിട്ട് ഒരുപാട് പേര്‍ ഇവിടെ താമസിക്കുന്നുണ്ടെന്ന് കരുതേണ്ട. വെറും 500 പേരാണ് ഇവിടെ ആകെയുള്ള ജനങ്ങള്‍. റഷ്യയിലെ സൈബീരിയയിലെ ഉള്‍ഗ്രാമമാണ് ഒയ്മ്യാകോണ്‍. അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം തണുപ്പ് രേഖപ്പെടുത്തുന്ന സ്ഥലം കൂടിയാണ് ഇത്.

എന്താണ് ഒയ്മ്യാകോണ്‍

എന്താണ് ഒയ്മ്യാകോണ്‍

മനോഹരമായൊരു നദിയുണ്ട് സൈബീരിയയുടെ വടക്കുകിഴക്കന്‍ ഭാഗത്ത്. ഇത് ഒയ്മ്യാകോണിലൂടെയാണ് ഒഴുകുന്നത്. ഈ നദിയുടെ പേരും ഒയ്മ്യാകോണെന്നാണ്. ജലത്തിന്റെ കട്ടപിടിക്കാത്ത പാളി എന്നാണ് ഒയ്മ്യാകോണിന്റെ അര്‍ഥം. ശൈത്യമേറിയ ധ്രുവം എന്നും ഒയ്മ്യകോണിനെ വിശേഷിപ്പിക്കാറുണ്ട്. മീനുകള്‍ കട്ടപിടിക്കാത്ത വെള്ളത്തിലാണ് ശൈത്യം കാലം ചെലവിടുക്കയെന്നും അതുപോലെയാണ് തങ്ങളുമെന്നും ഇവിടത്തുകാര്‍ പറുന്നു. അതേസമയം തണുത്തുറഞ്ഞ തടാകം എന്നാണ് ഒയ്മ്യാകോണിന്റെ യഥാര്‍ഥ അര്‍ഥമെന്ന് വാദിക്കുന്നവരുമുണ്ട്.

ചരിത്രത്തിനും പറയാനുണ്ട്

ചരിത്രത്തിനും പറയാനുണ്ട്

സമുദ്രനിരപ്പില്‍ നിന്ന് 750 മീറ്റര്‍ ഉയരത്തിലാണ് ഒയ്മ്യാകോണ്‍ സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ മാസത്തില്‍ ദിവസത്തിന്റെ ദൈര്‍ഘ്യം മൂന്നുമണിക്കൂറോളം മാറ്റമുണ്ടാകും ഇവിടെ. രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യയുടെ തന്ത്രപ്രധാന മേഖലയായിരുന്നു ഒയ്മ്യാകോണ്‍. അലാസ്‌ക-സൈബീരിയന്‍ മേഖലയിലെ നിരീക്ഷണത്തിനായുള്ള വിമാനം ഇവിടെ വച്ചാണ് നിര്‍മിച്ചത്. ഇപ്പോഴും ഒയ്മ്യാകോണിനെ സ്വതന്ത്ര പ്രദേശം പോലെയാണ് റഷ്യ കരുതുന്നത്.

വെളിച്ചമില്ലെങ്കിലും പ്രശ്‌നമില്ല

വെളിച്ചമില്ലെങ്കിലും പ്രശ്‌നമില്ല

തണുപ്പ് കാലമായാല്‍ ദിവസം 21 മണിക്കൂറെങ്കിലും ഒയ്മ്യാകോണ്‍ ഇരുട്ടിലായിരിക്കും. താപനില മൈനസ് 40 കടന്നാല്‍ ഇവിടത്തെ സ്‌കൂളുകള്‍ അടയ്ക്കും. പക്ഷേ ഇതൊന്നും അത്ര പ്രശ്‌നമേയല്ല എന്നാല്‍ പ്രദേശവാസികള്‍ പറയുന്നത്. പോസ്റ്റ്ഓഫീസ്, ബാങ്ക്, എയര്‍പോര്‍ട്ട് റണ്‍വേ എന്നിവയും ഒയ്മ്യാകോണിലുണ്ട്. തണുപ്പ് രൂക്ഷമാകുന്നതോടെ വീടിനുള്ളില്‍ ജനറേറ്ററിന്റെ സഹായത്തോടെയാണ് ഇവിടെയുള്ളവര്‍ ജീവിക്കുന്നത്. വാഹനങ്ങളൊന്നും പ്രവര്‍ത്തിപ്പിക്കാനും പറ്റില്ല.

മാംസാഹാരത്തോട് പ്രിയം

മാംസാഹാരത്തോട് പ്രിയം

ഇവിടെയുള്ളവര്‍ക്ക് മാംസാഹരത്തോടാണ് പ്രിയം. കൃത്യമായി പറഞ്ഞാല്‍ മാംസം മാത്രമേ ഇവിടെ ലഭിക്കുകയുള്ളൂ. കടുത്ത തണുപ്പായതിനാല്‍ ധാന്യങ്ങളും പച്ചക്കറികളും ഇവിടെ വളരില്ല. തണുത്തുറഞ്ഞ ആഹാരമാണ് ഒയ്മ്യാകോണുകാര്‍ക്ക് പ്രിയം. വിവിധ തരം മത്സ്യങ്ങള്‍ റെയിന്‍ഡിയറിന്റെ മാംസം എന്നിവയാണ് ഇവിടത്തെ പ്രധാന വിഭവങ്ങള്‍.

അത്ര സുരക്ഷിതമല്ല

അത്ര സുരക്ഷിതമല്ല

ഇത്രയൊക്കെ പ്രത്യേകതകളുണ്ടെങ്കിലും ഇവിടത്തെ ജീവിതം ദുഷ്‌കരമാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. ഒയ്മ്യാകോണുകാര്‍ക്ക് മാത്രമേ ഇവിടെ സുരക്ഷിതമായി നിലനില്‍ക്കാന്‍ സാധിക്കുള്ളൂവെന്ന് ന്യൂസിലന്‍ഡില്‍ നിന്നുള്ള ഫോട്ടോ ജേര്‍ണലിസ്റ്റായ അമോസ് ചാപ്പല്‍ പറഞ്ഞു. തെരുവില്‍ ആളുകളോട് വഴി അന്വേഷിക്കാനായി ചോദിച്ചെങ്കിലും ആരെയും കണ്ടില്ലെന്നും ഇവിടെയുള്ള ജനങ്ങളുടെ പെരുമാറ്റം പരുക്കനാണെന്നുമാണ് ചാപ്പലിന്റെ അഭിപ്രായം. തെരുവില്‍ അങ്ങിങ്ങായി കണ്ട മദ്യപന്‍മാര്‍ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും അദ്ദേഹം പറയുന്നു.

English summary
oymyakon attracts worldwide tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X