ശരീരം വെട്ടിമുറിയ്ക്കപ്പെട്ടിട്ടും അറവുകാരനോട് പ്രതികാരം തീര്‍ത്ത ആമ, വേദനപ്പിയ്ക്കുന്ന വീഡിയോ
ബെയ്ജിംഗ്: അറവുകാരന്റെ കൊലക്കത്തിയ്ക്ക് ഇരയായി ശരീരം രണ്ടായി മുറിയ്ക്കപ്പെട്ടിട്ടും അവസാന നിമിഷം പ്രതികാരം വീട്ടിയ ആമയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വേദനക്കാഴ്ചയാകുന്നു. ചൈനയിലെ ഒരു മാംസ
വിപണിയില്‍ നിന്നുള്ളതാണ് വീഡിയോ.
തന്നെ കൊല്ലാന്‍ വന്നവനോട് അവസാന നിമിഷത്തിലാണ് ആമ പ്രതികാരം വീട്ടിയത്. അതും ശരീരം രണ്ടായി വെട്ടിമുറിയ്ക്കപ്പെട്ടതിന് ശേഷം ജീവന്‍ പോകുന്നതിന് തൊട്ട് മുന്‍പ്. തന്നെ രണ്ടായി വെട്ടിമുറിച്ച അറവുകാരന്റെ പുരികത്തില്‍ കടിച്ചാണ് ആമ പ്രതികാരം വീട്ടിയത്.

തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീ സ്‌ക്രൂഡ്രൈവര്‍ പോലെ എന്തോ ഉപയോഗിച്ച് ആമയുടെ കടി വിടീയ്ക്കുന്നതും വീഡിയോയിലുണ്ട്. ചൈനയിലെ ഒരു മാംസ
വിപണിയില്‍ നിന്നും പകര്‍ത്തിയതാണ് വീഡിയോ. ശരീരത്തിന്റെ പാതി മുറിഞ്ഞിട്ടും കടി വിടാതിരുന്ന ആമയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വേദന പടര്‍ത്തിയാണ് വൈറലായത്. ഈ വീഡിയോ നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം....കാണൂ.












Click it and Unblock the Notifications