കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ സൈനികരുടെ മരണത്തിന് പ്രതികാരം ചെയ്യും....മുന്നറിയിപ്പുമായി പാക് സൈനിക മേധാവി

Google Oneindia Malayalam News

ഇസ്ലാമാബാദ്: നവജ്യോത സിദ്ദു പാകിസ്താനില്‍ ചെന്ന് കെട്ടിപ്പിടിത്തം നടത്തിയതൊക്കെ വെറുതെയായി. ഇന്ത്യക്കാരോടുള്ള പക ഇതുവരെ അടങ്ങിയിട്ടില്ലെന്ന സൂചനയുമായി പാക് സൈനിക മേധാവി. പാക് സൈനികരുടെ മരണത്തിന് ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇന്ത്യ ചെയ്യുന്ന ഓരോ ക്രൂരതയ്ക്കും തിരിച്ചടിയുണ്ടാവുമെന്ന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു. പാക് രക്തസാക്ഷി ദിനത്തില്‍ സംസാരിക്കവേയാണ് പ്രകോപനപരമായ പ്രസ്താവനയുണ്ടായത്. 1965, 1971 എന്നീ വര്‍ഷങ്ങളിലുണ്ടായ യുദ്ധങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും അദ്ദേഹം പറഞ്ഞു.

1

നേരത്തെ ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി നവജ്യോത് സിദ്ധു പാകിസ്താനിലെത്തിയിരുന്നു. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നും പാകിസ്താന്റെ ഭാഗത്ത് നിന്ന് എല്ലാവിധത്തിലുള്ള ഉറപ്പും ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സൈനിക മേധാവിയുടെ പരാമര്‍ശത്തോടെ സിദ്ധുവിന് കൊടുത്ത ഉറപ്പ് പാകിസ്താന്‍ ലംഘിച്ചിരിക്കുകയാണ്. അതേസമയം ബജ്വയുടെ പ്രസ്താവനയില്‍ പ്രതികരിക്കാനില്ലെന്ന് സിദ്ധു പറഞ്ഞു. നേരത്തെ ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായി കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!

English summary
pak army chief vows to avenge soldiers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X