പാകിസ്താന് ഇന്ത്യയുമായി യുദ്ധത്തിനില്ല; തയ്യാറാണ്... പക്ഷേ, പാക് സൈന്യം പ്രതികരണം ഇങ്ങനെ
ഇസ്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയാണ് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം ജയിച്ച ഉടനെ പറഞ്ഞിരുന്നു. പിന്നീടാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്.
ഇന്ത്യന്‍ സൈനികനെ പാക് സൈനികര്‍ ക്രൂരമായി കൊലപ്പെടുത്തി. മൃതദേഹത്തോട് അനാദരവ് കാണിച്ചു. ഇതോടെ ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറി. പാകിസ്താനുമായി യുദ്ധം ചെയ്യേണ്ട സമയമാണിതെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് പറയുകയും ചെയ്തു. എന്നാല്‍ പാകിസ്താന് സൈന്യത്തിന്റെ പ്രതികരണം മറിച്ചായിരുന്നു.

ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ പാകിസ്താന് സൈന്യം തയ്യാറാണെന്ന് പാക് ആര്‍മി വക്താവ് ആസിഫ് ഗഫൂര്‍ പറഞ്ഞു. പക്ഷേ, യുദ്ധത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനത്തിന്റെ വഴിയാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങളുടെ താല്‍പ്പര്യം പരിഗണിച്ചാണ് ചര്‍ച്ചയുടെ വഴി തിരഞ്ഞെടുക്കുന്നതെന്നും ആസിഫ് ഗഫൂര്‍ പറയുന്നു.
ദുന്യാ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാക് സൈനിക വക്താവ് ഇങ്ങനെ പ്രതികരിച്ചത്. ഭീകരതക്കെതിരെ പോരാടിയ ചരിത്രമാണ് പാകിസ്താനുള്ളത്. സമാധാനത്തിന്റെ വില തങ്ങള്‍ക്ക് നന്നായി അറിയാമെന്നും ആസിഫ് പറഞ്ഞെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ബിഎസ്എഫ് ജവാനെയാണ് പാകിസ്താന് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. ഇതോടെയാണ് ചര്‍ച്ചയ്ക്കുള്ള എല്ലാ വാതിലുകളും ഇന്ത്യ അടച്ചത്. സൈനികനെ കൊലപ്പെടുത്തും മുമ്പ് മൂന്ന് പോലീസുകാരെയും ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തിയത് പാകിസ്താന് സൈന്യമല്ലെന്ന് ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടു. അത്തരം ക്രൂരകൃത്യങ്ങളില്‍ പാക് സൈന്യം ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയതില് ഇമ്രാന് ഖാന് ഖേദം പ്രകടിപ്പിച്ചിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications