കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഇന്ത്യയുമായി യുദ്ധത്തിനില്ല; തയ്യാറാണ്... പക്ഷേ, പാക് സൈന്യം പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയാണ് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം ജയിച്ച ഉടനെ പറഞ്ഞിരുന്നു. പിന്നീടാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്.

ഇന്ത്യന്‍ സൈനികനെ പാക് സൈനികര്‍ ക്രൂരമായി കൊലപ്പെടുത്തി. മൃതദേഹത്തോട് അനാദരവ് കാണിച്ചു. ഇതോടെ ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറി. പാകിസ്താനുമായി യുദ്ധം ചെയ്യേണ്ട സമയമാണിതെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് പറയുകയും ചെയ്തു. എന്നാല്‍ പാകിസ്താന്‍ സൈന്യത്തിന്റെ പ്രതികരണം മറിച്ചായിരുന്നു.

Pak

ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ പാകിസ്താന്‍ സൈന്യം തയ്യാറാണെന്ന് പാക് ആര്‍മി വക്താവ് ആസിഫ് ഗഫൂര്‍ പറഞ്ഞു. പക്ഷേ, യുദ്ധത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനത്തിന്റെ വഴിയാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങളുടെ താല്‍പ്പര്യം പരിഗണിച്ചാണ് ചര്‍ച്ചയുടെ വഴി തിരഞ്ഞെടുക്കുന്നതെന്നും ആസിഫ് ഗഫൂര്‍ പറയുന്നു.

ദുന്‍യാ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാക് സൈനിക വക്താവ് ഇങ്ങനെ പ്രതികരിച്ചത്. ഭീകരതക്കെതിരെ പോരാടിയ ചരിത്രമാണ് പാകിസ്താനുള്ളത്. സമാധാനത്തിന്റെ വില തങ്ങള്‍ക്ക് നന്നായി അറിയാമെന്നും ആസിഫ് പറഞ്ഞെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിഎസ്എഫ് ജവാനെയാണ് പാകിസ്താന്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. ഇതോടെയാണ് ചര്‍ച്ചയ്ക്കുള്ള എല്ലാ വാതിലുകളും ഇന്ത്യ അടച്ചത്. സൈനികനെ കൊലപ്പെടുത്തും മുമ്പ് മൂന്ന് പോലീസുകാരെയും ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തിയത് പാകിസ്താന്‍ സൈന്യമല്ലെന്ന് ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടു. അത്തരം ക്രൂരകൃത്യങ്ങളില്‍ പാക് സൈന്യം ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതില്‍ ഇമ്രാന്‍ ഖാന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

English summary
"We Know Price Of Peace," Pak Army Responds To General Rawat: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X