കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊണ്ടും കൊടുത്തും പാകിസ്താന്‍; ഇന്ത്യയ്‌ക്കെതിരെ പ്രമേയം, കാരണങ്ങള്‍ ഇങ്ങനെയും...

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുമെന്ന ഭയത്തിനിടെ ഇന്ത്യയ്‌ക്കെതിരെ പ്രമേയം പാസാക്കി പാകിസ്താന്‍. പാക് അധീന കശ്മീരില്‍ ഇന്ത്യനടത്തുന്ന അതിക്രമണങ്ങള്‍ക്കെതിരെയാണ് പാകിസ്താന്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിട്ടുള്ളത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു. പാക് ദിനപത്രമായി ദുനിയ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.

പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസാണ് സംയുക്ത സെഷനില്‍ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ സൈന്യം കശ്മീരില്‍ നടത്തിയ അതിക്രമങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താന്‍ അവതരിപ്പിച്ചെങ്കിലും ഐക്യരാഷ്ട്ര സഭ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ പ്രമേയം അവതരിപ്പിക്കുന്നത്.

ഇന്ത്യയുടെ നിലപാട് അപലപനീയം

ഇന്ത്യയുടെ നിലപാട് അപലപനീയം

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമല്ലെന്നും ഉറി ഭീകരാക്രമണത്തില്‍ അയല്‍ രാജ്യത്തെ പഴിക്കുന്ന ഇന്ത്യയുടെ നിലപാട് അപലപനീയമാണെന്നും പ്രമേയത്തില്‍ പറയുന്നു.

 കശ്മീര്‍ പ്രശ്‌നം

കശ്മീര്‍ പ്രശ്‌നം

കശ്മീരിന് രാഷ്ട്രീയമായും നയതന്ത്രപരമായും നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് പ്രമേയത്തില്‍ പറയും. കശ്മീര്‍ പ്രശ്‌നം തര്‍ക്കവിഷയമാണെന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുമെന്നും പാക് വിദേശകാര്യ മന്ത്രി സര്‍ത്താജ് അസീസ് പറയുന്നു.

രക്തസാക്ഷിത്വം

രക്തസാക്ഷിത്വം

ജമ്മു കശ്മീരിലെ അതിക്രമങ്ങള്‍ക്കിടയില്‍ 110 പേര്‍ രക്തസാക്ഷിത്വം വരിച്ചുവെന്നും പ്രമേയത്തില്‍ പാകിസ്താന്‍ പരാമര്‍ശിക്കുന്നു.

നിയന്ത്രണ രേഖ

നിയന്ത്രണ രേഖ

പാക് അധീന കശ്മീരില്‍ ഇന്ത്യ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് ഇന്ത്യയുടെ അവകാശമാത്രമാണെന്നാണ് പാകിസ്താന്‍ ഉന്നയിക്കുന്ന അവകാശവാദം.

English summary
PaK assembly unanimously adopts resolution against Indian atrocities in occupied Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X