കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ പ്രവാചകനെ നിന്ദിച്ചാല്‍ പണി ഇങ്ങനെയും വരും!!!

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക് പൗരനായ ക്രിസ്ത്യന്‍ മതവിശ്വാസിക്കെതിരെ ദൈവനിന്ദാ കുറ്റം ചുമത്തി. നദീം ജെയിംസ് എന്നയാള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. വാട്‌സ് ആപ് വഴി ഇസ്ലാമിനെ നിന്ദിക്കുന്ന മെസേജ് അയച്ചുവെന്ന് സുഹൃത്ത് യാസിര്‍ ബഷീര്‍ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് കേസെടുത്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

വാട്‌സ്ആപ് വഴി നദീം ജെയിംസ് അയച്ച കവിതയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ദൈവനിന്ദാ കുറ്റം ചുമത്തിയിട്ടുള്ളത്. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ വീടുവിട്ടുപോയതോടെ നദീമിന്റെ കുടുംബത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വടക്കന്‍ ലാഹോറിലുള്ള സാറാ ഇ അല്‍ഗീംര്‍ നഗരത്തിലുള്ള ക്രിസ്ത്യന്‍ കുടുംബങ്ങളിലും ബഷീറിന്റെ പരാതി ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തോടെ സമീപത്തുള്ള ക്രിസ്ത്യന്‍ കുടുംബങ്ങളുടെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്

whatappchat-

ബര്‍ഹാന്‍ വാനിയെക്കുറിച്ചുള്ള പോസ്റ്റ്: ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചെന്ന് കശ്മീര്‍ യുവതിബര്‍ഹാന്‍ വാനിയെക്കുറിച്ചുള്ള പോസ്റ്റ്: ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചെന്ന് കശ്മീര്‍ യുവതി

യാഥാസ്ഥിതിക ചിന്താഗതി വെച്ചുപുലര്‍ത്തുന്ന പാക്കിസ്താനിലെ മുസ്ലിങ്ങള്‍ക്കിടയിലും സംഭവം ചൂടുപിടിച്ചിട്ടുണ്ട്. നേരത്തെ പഞ്ചാബില്‍ ഖുര്‍ആനെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ ക്രിസ്ത്യന്‍ ദമ്പതിമാരെ ചുട്ടെരിച്ചിരുന്നു. 2014ലായിരുന്നു സംഭവം. പ്രവാചക നിന്ദ നടത്തുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് മുസ്ലിം ഭൂരിപക്ഷമായ പാകിസ്താനില്‍ നിലവിലുള്ളത്.

English summary
Pakistani Christian charged with blasphemy over WhatsApp poem, who sent to muslim friend make controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X