കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറണ വൈറസിന് കാരണം സ്ത്രീകളുടെ തെറ്റായ നടപടി!! ദൈവകോപത്തിന്റെ ഫലമെന്ന് പണ്ഡിതൻ

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: ലോകത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുമ്പോൾ അപൂർവ്വ വാദവുമായി പാക് പണ്ഡിതൻ. സ്ത്രീകളുടെ തെറ്റായ നടപടികളും മര്യാദയില്ലാത്ത നടപടികളുമാണ് രാജ്യത്ത് കൊറോണ വൈറസ് ബാധയ്ക്ക് കാരണമായതെന്നാണ് പണ്ഡിതൻറെ വാദമെന്നാണ് പാക് മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സാന്നിധ്യത്തിൽ നടന്ന ടെലിവിഷൻ പ്രാർത്ഥനയിലാണ് പാക് പണ്ഡിതൻ മൌലാനാ താരിഖ് ജമീൽ ഈ വാദം ഉന്നയിച്ചത്. പരിപാടിയുടെ ദൃശ്യങ്ങളും വ്യാപകമായി രാജ്യത്ത് പ്രചരിച്ച് വരുന്നുണ്ട്.

ലോക്ഡൗണ്‍ ലംഘിച്ച് മധ്യപ്രദേശില്‍ ആരോഗ്യമന്ത്രിക്ക് വരവേല്‍പ്പ്; സ്വീകരണപരിപാടിയും മധുരവിതരണവുംലോക്ഡൗണ്‍ ലംഘിച്ച് മധ്യപ്രദേശില്‍ ആരോഗ്യമന്ത്രിക്ക് വരവേല്‍പ്പ്; സ്വീകരണപരിപാടിയും മധുരവിതരണവും

നൃത്തം ചെയ്യുന്നതും വസ്ത്രധാരണവും

നൃത്തം ചെയ്യുന്നതും വസ്ത്രധാരണവും



പാകിസ്താനിലെ സ്ത്രീകൾ നൃത്തം ചെയ്യുന്നതിനെയും അവരുടെ വസ്ത്രധാരണ രീതിയെയും അപലപിച്ച പാക് പണ്ഡിതൻ സ്ത്രീകളുടെ തെറ്റായ നടപടികളും മര്യാദയില്ലാത്ത നടപടികളുമാണ് ദൈവത്തിന്റെ കോപം രാജ്യത്തിനുമേൽ ഏൽക്കാൻ കാരണമായതെന്നാണ് അവകാശപ്പെടുന്നു. ഇതാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയതെന്നും പണ്ഡിതൻ അവകാശപ്പടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രസ്താവനക്കെതിരെ എതിർപ്പുകൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ മൌനം വെടിഞ്ഞിട്ടില്ല. എന്നാൽ സംഭവത്തിൽ പാക് പണ്ഡിതൻ ഇതുവരെയും ക്ഷമാപണം നടത്തിയിട്ടില്ല.

അശ്ലീലതയും നഗ്നതയും

അശ്ലീലതയും നഗ്നതയും

അശ്ലീലതയും നഗ്നതയുമാണ് രാജ്യത്തിന് മേൽ കൊറോണ വൈറസിന്റെ രൂപത്തിൽ ദൈവകോപം ഏൽക്കാനുള്ള കാരണമെന്നും പണ്ഡിതൻ അവകാശപ്പെടുന്നു. മൌലാനാ ജമീലിനെ ഉദ്ധരിച്ച് പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താനിൽ വൻതോതിൽ അനുയായികളുള്ളയാളാണ് മൌലാനാ ജമീൽ. "ആരാണ് എന്റെ രാജ്യത്തെ പെൺമക്കളെ നൃത്തം ചെയ്യിക്കുന്നത്. അവരുടെ വസ്ത്രങ്ങളുടെ നീളം കുറഞ്ഞു. സമൂഹത്തിൽ അശ്ലീലസംഭവങ്ങൾ സാധാരണമാകുമ്പോൾ അല്ലാഹു സമൂഹത്തിൽ തന്റെ കോപം പ്രകടിപ്പിക്കുന്നു" മൌലാനാ പറയുന്നു.

ഇമ്രാൻ ഖാന് മൌനം

ഇമ്രാൻ ഖാന് മൌനം


പാക് പണ്ഡിതൻ മൌലാനാ ജമീലിന്റെ പ്രസ്താവന രാജ്യത്തെ രാഷ്ട്രീയ നേതാക്കൾക്കിടയിലും സോഷ്യൽ മീഡിയയിലും വൻ കൊടുങ്കാറ്റിന് തന്നെ വഴിയൊരുക്കിയിട്ടുണ്ട്. പാകിസ്താനിൽ അധികാരത്തിലിരിക്കുന്ന തെഹ് രീക് ഇ ഇൻസാഫ് ഈ പരാമർശത്തെ കണ്ടില്ലെന്ന മട്ടിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. എന്നാൽ പാർട്ടിക്കുള്ളിൽ നിന്ന് ചിലർ മാത്രമാണ് ഈ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൌനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുള്ളത്. പണ്ഡിതന്റെ പരാമർശങ്ങൾ വിശദീകരിക്കാൻ കഴിയാത്തതാണെന്നാണ് പാക് മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തിയത്. സ്ത്രീകളുടെ അന്തസ്സിനെയും കൊറോണ വൈറസിനെയും ബന്ധ്പപാക് പണ്ഡിതന്റെ പ്രസ്താവന അംഗീകരിക്കാനാവുന്നവതല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു. അത്തരത്തിലുള്ള വസ്തുുതാ വിരുദ്ധമായ പ്രസ്താവനകൾ അംഗീകരിക്കാനാവില്ല. ഇത് സംപ്രേക്ഷണം ചെയ്ത ടിവി ചാനലിനെയും കമ്മീഷൻ കുറ്റപ്പെടുത്തി.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam
സർക്കാരിന് വിമർശനം

സർക്കാരിന് വിമർശനം

ലോക്ക്ഡൌണിനിടെ സ്ത്രീകൾക്ക് സമുദായത്തിൽ നിന്ന് സുരക്ഷയാണ് വേണ്ടത്. എന്നാൽ സർക്കാർ ചെയ്യുന്നത് താരിഖ് ജമീലിനെപ്പോലെയുള്ളവരെ ടിവി പരിപാടികളിൽ കൊണ്ടുവന്ന് സ്ത്രീകളുടെ പ്രവൃത്തികളാണ് കൊറോണ വൈറസിന് കാരണമെന്ന് വരുത്തിത്തീർക്കുന്നതിനുള്ള പ്രസ്താവനകൾക്ക് പ്രചാരം നൽകാനാണ്. സ്ത്രീകളുടെ പ്രവൃത്തികളോടുള്ള ദൈവകോപമാണ് കൊറോണ വൈറസെന്നും വരുത്തിത്തീർക്കാനുമാണെന്നും അസ്മ ജഹാംഗീർ ലീഗൽ സെല്ലിന്റെ ഡയറക്ടർ നിദ അലി കുറ്റപ്പെടുത്തുന്നു. പാകിസ്താനിൽ 13,000 പേർക്കാണ് ഇതിനകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 250 പേർ വൈറസ് ബാധയെത്തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Pak cleric falsely correlates Coronavirus and modesty of woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X