കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫിസ് സയീദിന് പാക് കോടതിയുടെ ഇരുട്ടടി: സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങൾക്ക് വിലക്ക്, ഹർജി തള്ളി!

Google Oneindia Malayalam News

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന് ഇരുട്ടടിയുമായി പാക് ഹൈക്കോടി കോടതി. ഹാഫിസ് സയീദിന്റെ ഫലാഹ് ഇൻസാനിയത്ത്, ജമാഅത്ത് ഉദ് ദവ എന്നീ സംഘടനകളുടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ നീക്കങ്ങളാണ് ലാഹോർ‍ ഹൈക്കോടതി ശരിവെച്ചിട്ടുള്ളത്. സംഘടനകൾക്കുള്ള വിലക്ക് നീക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

ഹാഫിസ് സയീദിന്റെ രണ്ട് സംഘടനകളെയും സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള വിധി ചോദ്യം ചെയ്ത് ഹർജിയിലാണ് ജസ്റ്റിസ് അമീനുദ്ദീന്‍ ഖാന്റെ പ്രതികരണം. പാക് ആഭ്യന്തരമന്ത്രാലയത്തിന് നോട്ടീസ് അയച്ച കോടതി ഏപ്രില്‍ 23നുള്ളിൽ മറുപടി നല്‍കാനും

 ഏപ്രിൽ 23ന് വാദം കേള്‍ക്കും

ഏപ്രിൽ 23ന് വാദം കേള്‍ക്കും

പാക് സർക്കാർ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ നിയമാനുസൃതമായാണ് പ്രവർത്തിച്ചുവരുന്നത്. ഏപ്രിൽ 23നാണ് കേസിൽ അടുത്ത് വാദം കേൾക്കുന്നത്. കേസിന്റെ പ്രത്യേക സ്ഥിതി പരിഹഗണിച്ച് മുഴുവന്‍ കോടതിയും കേസില്‍ വാദം കേൾക്കണമെന്ന വാദമാണ് ഹാഫിസ് സയീദിന്റെ അഭിഭാഷകൻ എകെ ഡോഗര്‍ ഉന്നയിച്ച ആവശ്യം. കേസില്‍ അടുത്ത തവണ വാദം കേള്‍ക്കുമ്പോൾ മുഴുവൻ ബെഞ്ചും വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ഖാന്‍ പ്രതികരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങളെ തുടർന്നാണ് പാകിസ്താൻ സർ‍ക്കാർ സംഘടന ഫണ്ടുകൾ സ്വീകരിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവര്‍ത്തിച്ച ലഷ്കർ ഇ ത്വയ്ബയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് ജമാഅത്ത് ഉദ് ദവ.

 ഏപ്രിൽ 23ന് വാദം കേള്‍ക്കും

ഏപ്രിൽ 23ന് വാദം കേള്‍ക്കും


പാക് സർക്കാർ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ നിയമാനുസൃതമായാണ് പ്രവർത്തിച്ചുവരുന്നത്. ഏപ്രിൽ 23നാണ് കേസിൽ അടുത്ത് വാദം കേൾക്കുന്നത്. കേസിന്റെ പ്രത്യേക സ്ഥിതി പരിഹഗണിച്ച് മുഴുവന്‍ കോടതിയും കേസില്‍ വാദം കേൾക്കണമെന്ന വാദമാണ് ഹാഫിസ് സയീദിന്റെ അഭിഭാഷകൻ എകെ ഡോഗര്‍ ഉന്നയിച്ച ആവശ്യം. കേസില്‍ അടുത്ത തവണ വാദം കേള്‍ക്കുമ്പോൾ മുഴുവൻ ബെഞ്ചും വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ഖാന്‍ പ്രതികരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങളെ തുടർന്നാണ് പാകിസ്താൻ സർ‍ക്കാർ സംഘടന ഫണ്ടുകൾ സ്വീകരിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവര്‍ത്തിച്ച ലഷ്കർ ഇ ത്വയ്ബയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് ജമാഅത്ത് ഉദ് ദവ.

പാർട്ടി ഭീകരസംഘടനയെന്ന് പാകിസ്താൻ

പാർട്ടി ഭീകരസംഘടനയെന്ന് പാകിസ്താൻ


ഹാഫിസ് സയീദ് അടുത്ത കാലത്ത് രൂപീകരിച്ച മിലി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെ പാകിസ്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജമാഅത്ത് ഉദ് ദവ എന്ന ഭീകരസംഘടനയുടെ കീഴില്‍ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് മിലി മുസ്ലിം ലീഗ്. ഇതേ കാരണം ചൂണ്ടിക്കാണിച്ചാണ് നീക്കം. 2018ൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്ത തന്നെ പാർട്ടി തലവനായ ഹാഫിസ് സയീദ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്നുള്ള തിരിച്ചടി. നേരത്തെ ഹാഫിസ് സയീദിന്റെ രണ്ട് ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് എന്നീ സംഘടനകൾക്കാണ് സർക്കാർ‍ വിലക്ക് ഏർപ്പെടുത്തിയത്.

മിലി മുസ്ലിം ലീഗ് ഭീകരസംഘടനകളുടെ പട്ടികയിൽ

മിലി മുസ്ലിം ലീഗ് ഭീകരസംഘടനകളുടെ പട്ടികയിൽ

ഹാഫിസ് സയീദ് സ്ഥാപകനായ മിലി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ് ഭീകരസംഘടനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിദേശ ഭീകരസംഘടനകളുടെ പട്ടികയിലാണ് ട്രംപ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ മിലി മുസ്ലിം ലീഗിന്റെ മൂന്ന് അംഗങ്ങളെയും ട്രംപ് വിദേശഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാക് ഭീകരനെതിരെ അമേരിക്ക സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ രാജ്യം നടപടി സ്വീകരിക്കാത്തതില്‍ ഇന്ത്യ നേരത്തെ തന്നെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. പാകിസ്താന്‍ ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നിര്‍ണായക നീക്കം. മിലി മുസ്ലിം ലീഗിനെ വിദേശഭീകര സംഘടനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 ഫണ്ട് നല്‍കുന്നതിന് കര്‍ശന വിലക്ക്

ഫണ്ട് നല്‍കുന്നതിന് കര്‍ശന വിലക്ക്

1948ലെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ആക്ടിന്റെ കീഴില്‍ വരുന്ന 1997ലെ ഭീകരവിരുദ്ധ നിയമം പ്രകാരം നിരോധിത സംഘടനകള്‍ക്ക് സംഭാവനകളും ഫണ്ടുകളും നല്‍കുന്നത് കുറ്റകൃത്യമാണ്. നിരീക്ഷണ പട്ടികയിലുള്ളതോ നിരോധിത സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതോ ആയ സംഘടനകളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഈ ചട്ടം അനുസരിച്ചാണ് ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇൻസാനിയത്ത് എന്നീ സംഘടനകള്‍ക്ക് പാകിസ്താൻ സര്‍ക്കാർ വിലക്കേർപ്പെടുത്തിയത്. ഇതോടെ പത്ത് ലക്ഷം മുതല്‍ പത്ത് മില്യണ്‍ വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും പാകിസ്താന്‍ ചൂണ്ടിക്കാണിക്കുന്നു. ജമാഅത്ത് ഉദ് ദവയ്ക്ക് പണം നല്‍കുന്നതില്‍ നിന്ന് വ്യക്തികളെയും സംഘടനകളെയും വിലക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുന്ന പണം തെറ്റായ കൈകളിലെത്തരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് പരസ്യം പുറത്തിറക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങള്‍ക്കും നൽകുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം.

രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭീകരസംഘടന പാകിസ്താനെ തള്ളി ട്രംപ്, ഹാഫിസ് സയീദിന് കിട്ടിയത് ഇരുട്ടടി!!രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭീകരസംഘടന പാകിസ്താനെ തള്ളി ട്രംപ്, ഹാഫിസ് സയീദിന് കിട്ടിയത് ഇരുട്ടടി!!

ആധാറിന് തട്ടിപ്പ് തടയാനാവില്ല കേന്ദ്രത്തിന് സുപ്രീം കോടതി വിമർ‍ശനം: തട്ടിപ്പുകാര്‍ക്ക് ഒത്താശ ചെയ്യുന്നത് ഉദ്യോഗസ്ഥരെന്ന്, അറ്റോര്‍ണി ജനറലിന്റെ വായടപ്പിച്ചു!!ആധാറിന് തട്ടിപ്പ് തടയാനാവില്ല കേന്ദ്രത്തിന് സുപ്രീം കോടതി വിമർ‍ശനം: തട്ടിപ്പുകാര്‍ക്ക് ഒത്താശ ചെയ്യുന്നത് ഉദ്യോഗസ്ഥരെന്ന്, അറ്റോര്‍ണി ജനറലിന്റെ വായടപ്പിച്ചു!!

English summary
A Pakistani court today allowed Mumbai attack mastermind Hafiz Saeed's two organisations Jamaat-ud-Dawah (JuD) and Falah-i-Insaniyat Foundation (FIF) to work under the ambit of law but did not set aside the government's ban on their 'social welfare activities'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X