കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങള്‍ കൊറോണ, പരിശോധന നടത്തിയത് ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങള്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഷദബ് ഖാന്‍, ഹാരിസ് റൗഫ്, ഹൈദര്‍ അലി എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. താരങ്ങള്‍ക്ക് ഞായറാഴ്ചവരെ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല.

pakistan

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

പര്യടനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് പുറമെ ഇമാദ് വസീം, ഉസ്മാന്‍ ഷിന്‍വാരി, എന്നിവരിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവരുടെ ഫലം നെഗറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ച എല്ലാവരും ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മെഡിക്കല്‍ പാനല്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊറോണ വൈറസ് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. അഫ്രീദി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡയ വഴി അറിയിച്ചത്. താരത്തിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഫലം ലഭിച്ച ശേഷമാണ് താരം രോഗം ബാധിച്ചുവെന്ന് ട്വിറ്ററില്‍ അറിയിച്ചത്. തന്റെ രോഗ ശമനത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും അഫ്രീദി ആരാധകരോട് അഭ്യര്‍ഥിച്ചു. കഠിനമായ ശരീര വേദന താരത്തിന് അനുഭവപ്പെടുന്നുണ്ട്. തുടര്‍ന്നാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

1990കളുടെ മധ്യത്തിലാണ് ഷാഹിദ് അഫ്രീദി പാകിസ്താന്‍ ക്രിക്കറ്റിന്റെ ദേശീയ ടീമിലെത്തുന്നത്. 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും കളിച്ച അദ്ദേഹം 99 ട്വിന്റിയും കളിച്ചിട്ടുണ്ട്. പാക് ക്രിക്കറ്റ് ടീമില്‍ ഓപണിങ് ബാറ്റ്സ്മാനായി എത്തിയ അഫ്രീദി പിന്നീട് ആള്‍റൗണ്ടര്‍ മികവ് കാണിച്ചു. അതിവേഗം സെഞ്ച്വറി നേടിയ താരം എന്ന ബഹുമതിക്ക് ഏറെകാലം ഉടമ അഫ്രീദിയായിരുന്നു.

English summary
Pak Cricket Board confirmed Covid test positive for Shadab Khan, Haris Rauf and Rookie Haider Ali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X