35 കുട്ടികള്‍ പോരെന്ന്... 100 കുട്ടികളുടെ പിതാവാകുകയാണ് ലക്ഷ്യം
കറാച്ചി: 35 കുട്ടികളുടെ പിതാവും ബാലുചിസ്ഥാന്‍ പ്രവശ്യയിലെ ഡോക്ടറുമായ 43 കാരന് ആഗ്രഹം 100 കുട്ടികളുട പിതാവാകണമെന്ന്. മൂന്ന് ഭാര്യമാരും 35 കുട്ടികളുമടങ്ങുന്ന സന്തോഷ കുടുംബ ജീവിതം നയിക്കുകയാണ് ഡോക്ടര്‍.
ജാന്‍ മുഹമദ്ദ് എന്ന ഡോക്ടര്‍ക്ക് മൂന്ന് ഭാര്യമാരില്‍ 21 പെണ്‍കുട്ടികളും 14 ആണ്‍കുട്ടികളുമാണുള്ളത്. 100 കുട്ടികളുടെ പിതാവാകുക എന്ന ആഗ്രഹം നിറവേറ്റുന്നതിന് വേറെയും ഐഡിയകള്‍ ഉണ്ട് ഡോക്ടറുടെ മനസ്സില്‍.

ജാന്‍ മുഹമദ്ദ്
ബാലുചിസ്താന്‍ പ്രവശ്യയിലെ ഡോക്ടറാണ് ജാന്‍ മുഹമദ്ദ്(43). നിലവില്‍ 35 കുട്ടികളുടെ പിതാവ് ഇയാള്‍.

ഭാര്യമാര്‍
മൂന്ന് ഭാര്യമാരാണ് ഇയാള്‍ക്ക്

തുടരെ പ്രസവങ്ങള്‍
കഴിഞ്ഞാഴ്ചയാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാര്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

ചിലവ്
ഒരു മാസത്തില്‍ 100,000 രൂപയാണ് ഇയാള്‍ക്ക് ഭാര്യമാരെയും കുട്ടികളെയും നോക്കുന്നതിന് ചിലവ് വരുന്നത്.

വലിയ കുടുംബം, സന്തുഷ്ട കുടുംബം
തന്റെ വലിയ കുടുംബത്തില്‍ എല്ലാവരും സന്തുഷ്ടരാണെന്നാണ് ഡോക്ടര്‍ പറയുന്നത്. വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും ഇയാള്‍ പറയുന്നു.

മികച്ച വിദ്യാഭ്യാസം
തന്റെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും ഡോക്ടര്‍ ശ്രദ്ധിക്കുന്നുണ്ട്.

100 കുട്ടികള്‍ എന്ന ലക്ഷ്യം
100 കുട്ടികളുടെ പിതാവ് ആകുക എന്നതാണ് ലക്ഷ്യം. അതിന് വേണ്ടി അടുത്ത വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് ഇയാള്‍.












Click it and Unblock the Notifications