കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിന്റെ ധനസഹായം പാകിസ്താന് വേണ്ട, നൽകിയ സഹായങ്ങൾ തിരിച്ചു നൽകും, ട്രംപിനെതിരെ പാകിസ്താൻ

അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന്‍ തുറന്നടിച്ചു.

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി പാകിസ്താൻ വിദേശകാര്യമന്ത്രി ഖ്വാജ അസീഫ്. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന്‍ തുറന്നടിച്ചു. നേരത്തെ തന്നെ യുഎസുമായി ഇടപാടുകൾക്ക് തങ്ങളില്ലെന്നും അറിയിച്ചിരുന്നെന്നു. അതിനാൽ തന്നെ ട്രംപിന്റെ വിലക്കുകൾ തങ്ങളെ ഭയപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

pakistan

രജനിക്കും കമലിനും പിന്നാലെ പ്രകാശ് രാജും? വെല്ലുവിളിക്കുകയാണെങ്കില്‍ താനും രാഷ്ട്രീയത്തിലേക്ക്...രജനിക്കും കമലിനും പിന്നാലെ പ്രകാശ് രാജും? വെല്ലുവിളിക്കുകയാണെങ്കില്‍ താനും രാഷ്ട്രീയത്തിലേക്ക്...

അതേസമയം അമേരിക്ക പാകിസ്താനു നൽകി ധനസഹായത്തിന്റെ വിശദവിവരങ്ങൾ പുറത്തുവിടാൻ തയ്യാറാണ്. കൂടാതെ യുഎസ് നൽകിയ എല്ലാ ധനസഹായങ്ങളും തിരിച്ചു കൊടുക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പാകിസ്താന്‍ യുഎസിനെ വിഡ്ഢിയാക്കിയെന്ന ട്രംപിന്റെ വിവാദ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണവുമായി ആസിഫ് രംഗത്തെത്തിയത്.

 പാകിസ്താന് സഹായം നൽകിയതിന്റെ കരണം

പാകിസ്താന് സഹായം നൽകിയതിന്റെ കരണം

അഫ്ഗാനിലേറ്റ കനത്ത പരാജയമാണ് ട്രംപിന്റെ ഇപ്പോഴത്തെ നടപടിയ്ക്ക് പിന്നിലെന്നും ഖ്വാജ അസീസ് പറഞ്ഞു. ട്രംപിന്റെ ആരോപണങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല.അമേരിക്കയിൽ നിന്ന് ധനസഹായം ലഭിച്ചില്ലെങ്കിലും തങ്ങൾക്കു കുഴപ്പമില്ല. എന്നാൽ എന്തിനാണ് പാകിസ്താന് സഹായം നല്‍കിയതെന്ന് ട്രംപിനു തന്റെ ഉദ്യോഗസ്ഥരോടു ചോദിക്കാവുന്നതാണെന്നും ആസിഫ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖാഖന്‍ അബ്ബാസിയുമായി ഖ്വാജാ ആസിഫ് കൂടിക്കാഴ്ച നടത്തിയിരുന്നു

പാകിസ്താൻ വിഡ്ഢികളാക്കുന്നു

പാകിസ്താൻ വിഡ്ഢികളാക്കുന്നു

കഴിഞ്ഞ 15 വർഷമായി പാകിസ്താൻ തങ്ങളെ വിഡ്ഢികളാക്കുകയാണെന്നു അമേരിക്കൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തിരുന്നു. ഇക്കാലയളവിൽ പാകിസ്താന് 33 ബില്യണ്‍ ഡോളറാണ് ധനസഹായം നൽകിയത്. എന്നാൽ അവർ തങ്ങൾക്ക് തിരിച്ചുതന്നതാകട്ടെ നുണകളും കാപട്യങ്ങളും മാത്രം. അഫ്ഗാനിസ്ഥാനില്‍ ഭീകര്‍ക്കെതിരെ തങ്ങള്‍ പോരാടുമ്പോള്‍, പാകിസ്താൻ ഭീകരർക്ക് സുരക്ഷിത താവളമൊരുക്കി. ഈ നടപടിയുമായി മുന്നോട്ടുപോകാനാവില്ലെന്നും ട്രംപ് അറിയിച്ചു.

 പാകിസ്താനെതിരെ കനത്ത നടപടി

പാകിസ്താനെതിരെ കനത്ത നടപടി

പാകിസ്താനെതിരെ കടുത്ത നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. സാമ്പത്തിക സഹായം വെട്ടി കുറയ്ക്കുന്നതുൾപ്പെടെയുള്ള കനത്ത നടപടിയാണ് പാകിസ്താനെതിരെ അമേരിയ്ക്ക സ്വീകരിക്കുന്നത്. ഭീകര സംഘടനകൾക്കെതിരെ മൃദു സമീപനം സ്വീകരിക്കുന്നതിനെ തുടർന്നാണ് പാകിസ്താനെതിരെ കടുത്ത നടപടിയ്ക്ക് അമേരിക്ക തുനിഞ്ഞത്.

മുന്നറിയിപ്പു നൽകി

മുന്നറിയിപ്പു നൽകി

അമേരിയ്ക്ക് പാകിസ്താന് പല തവണ മുന്നറിയിപ്പു നൽകിയിരുന്നു. പാകിസ്താന് ഭീകരരോടുള്ള മൃദു സമീപനം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലെ ട്രംപ് അറിയിച്ചിരുന്നു.
താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് പാക് മണ്ണിൽ സുരക്ഷ നൽകരുതെന്ന് ട്രംപ് ആവർത്തിച്ചിരുന്നു. അങ്ങനം സംഭവിച്ചാൽ കടുത്ത ഫലമായിരിക്കും നേരിടേണ്ടി നരുകയെന്നും ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. അതേസമയം അഫ്ഗാന്‍ സന്ദര്‍ശനത്തിനു ശേഷം പാകിസ്താനെതിരെ ചില നടപടികള്‍ സ്വീകരിക്കുമെന്നുള്ള സൂചനകളും നൽകിയിരുന്നു.

English summary
Pakistan delivered its rejoinder to US President Donald Trump's "lies and deceit" tweet, telling the United States to stop blaming Pakistan for its failures in Afghanistan. The response was also delivered on Twitter, where President Trump's started the New Year, by slamming Pakistan for playing US leaders for "fools' and providing safe havens to terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X