കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് വിമാനാപകടം: മരിച്ചവരില്‍ പാക് ഗായകന്‍ ജുനൈദ് ജംഷീദും, മരണ സംഖ്യ 48

ചിത്രാലില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്

Google Oneindia Malayalam News

ഇസ്ലാമാബാദ്: 48 പേരുമായി തകര്‍ന്നുവീണ വിമാനത്തില്‍ പാക് ഗായകന്‍ ജുനൈദ് ജംഷീദ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ചിത്രാലില്‍ നിന്ന് വൈകിട്ട് മൂന്ന് മണിയോടെ യാത്രക്കാരുമായി ഇസ്ലാമാബാദിലേക്ക് പോയ യാത്രാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച ചിത്രാലില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം കാണാതാവുകയായിരുന്നുവെന്ന് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം.

പാകിസ്താനിലെ അബോട്ടാബാദിന് സമീപത്തുവച്ച് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. കാണാതായ വിമാനത്തില്‍ 48 യാത്രക്കാരുന്നുണ്ടായിരുന്നുവെന്ന് പാക് ദിനപത്രമായ ദി ഡോണും, ജിയോ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പാകിസ്താന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല. ജംഷീദിന്റെ കുടുബാംഗങ്ങളും മൂന്നു വിദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പികെ 661 എന്ന വിമാനമാണ് തകര്‍ന്നുവീണത്.

junaidjamsheer

യാത്രാമധ്യേ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റോമുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളതായി ക്യാപ്റ്റന്‍ ഖാലിദ് ജാന്‍ജുവ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താനിലെ പ്രശസ്ത പോപ്പ് താരമായ ജുനൈദ് പിന്നീട് ആത്മീയ പ്രസംഗികനായി മാറുകയായിരുന്നു. തീര്‍ത്ഥാടനത്തിന് വേണ്ടിയായിരുന്നു ജുനൈദ് കുടുംബസമേതം ചിത്രാലിലേയ്ക്ക് പോയത്. വിമാനം തകര്‍ന്നുവീണതോടെ മൃതദേഹങ്ങളെല്ലാം ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Pakistan International Airlines with 47 passengers missing

English summary
A Pakistan International Airlines passenger plane flying from Chitral has gone missing on its flight to Islamabad, sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X