കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണം; ജുഡീഷ്യല്‍ അന്വേഷണം നടന്നേക്കില്ല, ജഡ്ജിക്ക് എതിര്‍പ്പ്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവാദമായ ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടന്നേക്കില്ല. ജില്ലാ സെഷന്‍സ് ജഡ്ജി തയ്യാറാകാത്തതാണ് കാരണം. അന്വേഷണം നടത്തേണ്ടതില്ല എന്ന നിലപാടിലാണ് അദ്ദേഹം. സിന്ധ് പ്രവിശ്യയിലെ ബേനസീര്‍ ഭൂട്ടോ സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന നിംറിത കുമാരിയെ അവളുടെ ഹോസ്റ്റലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടന്നിരുന്നു.

Hindu

ജഡ്ജിയുടെ എതിര്‍പ്പ് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അബ്ദുല്‍ കബീര്‍ കാസിയെ പോലീസ് അറിയിച്ചുവെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജഡ്ജി തീരുമാനം ഉടന്‍ ആഭ്യന്തര വകുപ്പിനെ അറിയിക്കുമെന്നാണ് കരുതുന്നത്. ഈ മാസം 16നാണ് ഹോസ്റ്റല്‍ മുറിയില്‍ നിംറിത കുമാരിയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് ലര്‍ക്കാന പോലീസിന്റെ വിശദീകരണം.

ഹൗഡി മോദിയില്‍ മോദി പ്ലിങ്!! ഹൂസ്റ്റണ്‍ പ്രസംഗ വേദിയില്‍ നിറഞ്ഞത് നെഹ്‌റുവും ഗാന്ധിയുംഹൗഡി മോദിയില്‍ മോദി പ്ലിങ്!! ഹൂസ്റ്റണ്‍ പ്രസംഗ വേദിയില്‍ നിറഞ്ഞത് നെഹ്‌റുവും ഗാന്ധിയും

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് മെഹ്രാന്‍ അബ്രു, വസായ് എന്ന അലി ഷാന്‍ മേമന്‍ എന്നീ രണ്ട് വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മെഹ്രാനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും മെഹ്രാന്‍ പറയുന്നു. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാമെന്നാണ് പോലീസിന്റെ പ്രതികരണം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് കറാച്ചിയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. സുപ്രധാന ഘടകങ്ങള്‍ ഡോക്ടര്‍മാര്‍ അവഗണിച്ചുവെന്നും അവര്‍ പറയുന്നു. കഴുത്തില്‍ കണ്ട മുറിവ് സംശയകരമാണ്. 15 അടി ഉയരത്തിലുള്ള ഫാനിലേക്ക് പെണ്‍കുട്ടിക്ക് എങ്ങനെ കുരുക്കിടാന്‍ സാധിച്ചുവെന്നും അവര്‍ ചോദിക്കുന്നു.

English summary
Pak Hindu girl mysterious death: Judge not ready to hold judicial probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X