ഉംറ തീർത്ഥാനടത്തിൽ നിന്ന് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ പാകിസ്താനും: പാക് മന്ത്രി
റിയാദ്: ഉംറ തീർത്ഥാനടത്തിൽ നിന്ന് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയ ഒമ്പത് രാജ്യങ്ങളിൽ പാകിസ്താൻ ഉൾപ്പെടുവന്നതായി പാക് മതകാര്യമന്ത്രി നൂർ ഉൾ ഹഖ് ഖാദ്രി. ആരി ന്യൂസിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മന്ത്രി ഇത്തരത്തിലൊരു അവകാശവാദമുന്നയിച്ചിട്ടുള്ളത്. ആഗസ്റ്റ് ഒമ്പത് മുതൽ ഉംറ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുമെന്ന് കാണിച്ച് ആഗസ്റ്റ് എട്ടിനാണ് സൗദി അറേബ്യ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.
ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം

ആഗസ്റ്റ് ഒമ്പത് മുതലാണ് സൗദി അറേബ്യ ഉംറയ്ക്ക് വേണ്ടി വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിച്ചത്. കൊവിഡ് വാക്സിൻന്റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദേശികൾക്കാണ് ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയിട്ടുള്ളത്. ഹജ്ജിൽ നിന്ന് വ്യത്യസ്തമായി വർഷത്തിൽ ഏത് സമയത്തും നിർവ്വഹിക്കാവുന്ന കർമ്മമാണ് ഉംറ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മക്കയിലും മദീനയിലും നിലവിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്.

ഉംറയ്ക്കെത്തുന്ന തീർത്ഥാടകർ ചൈനീസ് നിർമിത കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചിരിക്കണമെന്നാണ് സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നത്. സിനോവാക്, സിനോഫാം എന്നീ വാക്സിനുകൾ അടക്കമുള്ള ഏതെങ്കിലും വാക്സിനുകളാണ് സ്വീകരിച്ചിരിക്കേണ്ടത്. കൂടാതെ രാജ്യം അംഗീകരിച്ചിട്ടുള്ള നാല് വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ബൂസ്റ്റർ ഡോസും സ്വീകരിച്ചിരിക്കണം. ഓക്സ്ഫോർഡ്/ആസ്ട്രാസെനെക്ക, ഫൈസർ/ബയോഎൻടെക്, അല്ലെങ്കിൽ മോഡേണ വാക്സിനുകളുടെ രണ്ട് ഡോസുകൾ, അല്ലെങ്കിൽ ജോൺസന്റെ ഒരു ഡോസ് ജോൺസൺ വാക്സിൻ എന്നിങ്ങനെയാണ് സൗദി ഇ- വിസ പോർട്ടലിലെ മാർഗ്ഗനിർദ്ദേശങ്ങൾ. ഇത്തരക്കാർക്ക് മാത്രമാണ് സൗദി പ്രവേശനം അനുവദിക്കുകയുള്ളൂ.

സൗദി അറേബ്യയിലേക്ക് ഉംറയ്ക്കായി എത്തിച്ചേരുന്ന എല്ലാവർക്കും സാധുവായ ടൂറിസ്റ്റ് വിസ ഉണ്ടായിരിക്കണം. വാക്സിൻ സ്വീകരിച്ചതിന്റെ രേഖകളും സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, കൊവിഡ് വാക്സിൻ സ്വീകരിച്ച ഭക്തർക്ക് മാത്രമേ അൽ മസ്ജിദ് അൻ നബാവിയും മസ്ജിദുൽ ഹറാമും ഉൾപ്പെടെയുള്ള വിശുദ്ധ പള്ളികളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ എന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർ അവരുടെ ഉംറ അപേക്ഷയോടൊപ്പം അംഗീകൃത കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളും ഉൾപ്പെടുത്തണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. സൗദി അറേബ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ രാജ്യത്തേക്ക് എത്തിച്ചേരുമ്പോൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്നും ഒരു റിപ്പോർട്ട് പറയുന്നു.

രാജ്യത്തിന്റെ ഇ-വിസ പോർട്ടൽ അനുസരിച്ച്, രാജ്യം അംഗീകരിച്ച നാല് വാക്സിനുകളുടെയും ബൂസ്റ്റർ ഷോട്ട് ലഭിക്കുകയാണെങ്കിൽ, സിനോഫാം അല്ലെങ്കിൽ സിനോവാക് വാക്സിനുകൾ ഉപയോഗിച്ച് പൂർണ്ണമായി വാക്സിനേഷൻ ചെയ്ത വിദേശ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാനും രാജ്യം തീരുമാനിച്ചു.

"സിനോഫാം അല്ലെങ്കിൽ സിനോവാക് വാക്സിനുകളുടെ രണ്ട് ഡോസുകൾ പൂർത്തിയാക്കിയ അതിഥികൾക്ക് രാജ്യത്ത് അംഗീകരിച്ച നാല് വാക്സിനുകളിൽ ഒന്നിന്റെ അധിക ഡോസ് ലഭിച്ചിട്ടുണ്ടെങ്കിൽ സ്വീകരിക്കപ്പെടും," പോർട്ടലിലെ യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ഒന്ന് പറയുന്നു. ഫൈസർ, ആസ്ട്രാസെനെക്ക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് അംഗീകൃത വാക്സിനുകൾ.

സൗദി അംഗീകൃത വാക്സിനുകൾ സ്വീകരിച്ചവർക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ ആവശ്യമില്ലാതെ രാജ്യത്തിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നും അവർ 72 മണിക്കൂറിനുള്ളിലെടുത്തിട്ടുള്ള ഒരു പിസിആർ പരിശോധന നടത്തി അവരുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്താൽ മതിയെന്നും നേരത്തെ എസ്പിഎ റിപ്പോർട്ട് ചെയ്തിരുന്നു.

ഉംറയ്ക്ക് എത്തുന്ന ഭക്തരുടെ എണ്ണം പ്രതിമാസം നിലവിലുള്ള 60,000 ൽ നിന്ന് 2 ദശലക്ഷമായി ഉയർത്താനാണ്
സൗദി അറേബ്യ ലക്ഷ്യമിടുന്നത് . ജൂലൈയിൽ വാർഷിക ഹജ്ജ് തീർത്ഥാടനത്തിനും സൌദി വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നിരുന്നാലും, കൊവിഡ് വ്യാപനം മൂലം തുടർച്ചയായ രണ്ടാം വർഷവും തീർത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചിരുന്നു.

എണ്ണ വ്യവസായത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സൌദി അറേബ്യ സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം വ്യവസായത്തിന് ഊന്നൽ നൽകാൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയാണ് ടൂറിസം മേഖലയ്ക്ക് വേണ്ടി ചെലവഴിച്ചത്. 2019 മുതലാണ് ആദ്യമായി രാജ്യം ടൂറിസ്റ്റ് വിസകൾ നൽകാൻ തുടങ്ങിയത്. 2019 സെപ്റ്റംബറിനും 2020 മാർച്ചിനും ഇടയിൽ, രാജ്യം 400,000 ടൂറിസ്റ്റ് വിസകളാണ് നൽകിയത്. എന്നാൽ കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി അതിർത്തികൾ അടച്ചിട്ടത് രാജ്യത്തിന് തിരിച്ചടിയായിട്ടുണ്ട്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications