കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കള്‍ പശു മൂത്രം കുടിക്കുന്നവര്‍, മുസ്ലിംകള്‍ അങ്ങനെ അല്ല; പാക് മന്ത്രി വിവാദത്തില്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയ പാകിസ്താന്‍ മന്ത്രി വിവാദത്തില്‍. പാകിസ്താന്‍ ഭരണകക്ഷിയായ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവായ ഫയ്യാസുല്‍ ഹസന്‍ ചോഹാനാണ് വിവാദ പ്രസ്താവന നടത്തിയത്. പാകിസ്താന്‍ പഞ്ചാബിലെ സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.

Paki

അടുത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഹിന്ദുക്കളെ അവഹേളിച്ചത്. ഹിന്ദുക്കള്‍ പശുമൂത്രം കുടിക്കുന്നവരാണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ മുസ്ലിംകള്‍ ധീരന്‍മാരും വീരന്‍മാരുമാണെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമിക ചരിത്രത്തിലെ വീരപുരുഷന്‍മാരെ പരാമര്‍ശിച്ചാണ് മന്ത്രി സംസാരിച്ചത്.

ഹിന്ദുക്കളെ അവഹേളിച്ച് സംസാരിച്ചത് വിവാദമായി. മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പുല്‍വാമ ആക്രമണവും ബാലാക്കോട്ട് ആക്രമണവും സജീവ ചര്‍ച്ചയായിരിക്കെയാണ് മന്ത്രിയുടെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്.

ഇന്ത്യയെ അമേരിക്ക കൈവിട്ടു; ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം, വ്യാപാര കരാര്‍ റദ്ദാക്കിഇന്ത്യയെ അമേരിക്ക കൈവിട്ടു; ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം, വ്യാപാര കരാര്‍ റദ്ദാക്കി

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി നേതാവ് തന്നെയാണ് ചോഹാനും. ഇദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയായില്ലെന്ന് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറീന്‍ മസാരി പറഞ്ഞു. മറ്റു മതസ്തരെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഹിന്ദു പൗരന്‍മാരും പാകിസ്താന് വേണ്ടി ഏറെ ത്യാഗം ചെയ്തിട്ടുണ്ട്. ഭിന്നത വളര്‍ത്തുന്നതിനെ നമ്മുടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രോല്‍സാഹിപ്പിക്കില്ലെന്നും മസാരി പറഞ്ഞു.

ധനമന്ത്രി അസദ് ഉമര്‍, പ്രധാനമന്ത്രിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി നഈമുല്‍ ഹഖ് എന്നിവരും മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. പച്ച മാത്രമല്ല പാക് പതാകയിലുള്ളത്. വെള്ളയുമുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങളെയാണ് വെള്ള സൂചിപ്പിക്കുന്നതെന്ന് അസദ് ഉമര്‍ ചൂണ്ടിക്കാട്ടി.

English summary
Pakistan minister’s ‘cow urine-drinking’ rant scoffed at by Imran Khan government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X