പാക് മന്ത്രി ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തതായി പോലീസ്
ഇസ്ലാമാബാദ്: ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം പാക്കിസ്ഥാന്‍ മന്ത്രി മിർ ഹാസർഖാൻ ബിജ്റാണി ആത്മഹത്യചെയ്തു.മിർ ഹാസർ ഖാൻ ബിജ്റാണിയും ഭാര്യ ഫരിഹ റസാഖും ഡിഫന്‍സ് ഹൗസിംങ് അതോറിറ്റി റസിഡൻസിലെ ബെഡ് റൂമിലാണ് മരിച്ചുകിടക്കുന്നതായി കണ്ടത്.
പാക്കിസ്ഥാൻ സിന്ധ് പ്രവിശ്യയിലെ മന്ത്രി, ആദ്യം തോക്കുകൊണ്ട് ഭാര്യയെ വെടിവയുക്കുകയും പിന്നീട് അതേ തോക്കുകൊണ്ട് സ്വയം വെടി വയ്ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.അടുത്തടുത്ത സമയങ്ങളിലായാണ് ഇരുവരും കൊല്ലപ്പെട്ടത്.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബിജ്റാണി തന്നെയാണ് ആത്മഹത്യക്ക് മുമ്പായി ഭാര്യ ഫരിഹ റസാഖിനെ കൊന്നതെന്ന് കറാച്ചി സൗത്ത് സോൺ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പറഞ്ഞു.

മരണകാരണം പോലീസ് സ്ഥിരീകരച്ചിട്ടില്ല.രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും നാല് ജോലിക്കാരെയും ചോദ്യം ചെയ്തു.ദമ്പതികൾ കുറച്ചു നാളുകളായി കലഹിച്ചിരുന്നതായും പോലീസ് പറഞ്ഞു.വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.മകനും ജോലിക്കാരും ചേർന്ന് ബലം പ്രയോഗിച്ചാണ് അകത്ത് കടന്നത്.












Click it and Unblock the Notifications