കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ആഭ്യന്തര മന്ത്രിക്കു നേരെ വധശ്രമം, വെടിവയ്പ്പില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ ആഭ്യന്തര മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍ വധശ്രമത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. തെരഞ്ഞെടുപ്പ് റാലി കഴിഞ്ഞ് വാഹനത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ അജ്ഞാതനായ യുവാവ് അദ്ദേഹത്തിന് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. തോളിന് വെടിയേറ്റുവെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായാണ് വിവരം.

മധ്യപഞ്ചാബ് പ്രവിശ്യയിലെ ജന്‍മനാടായ നരോവലില്‍ വച്ചാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ച ശേഷം തന്റെ വാഹനത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് 59കാരനായ ഇഖ്ബാലിന് വെടിയേറ്റതെന്ന് ഫെഡറല്‍ മന്ത്രി തലാല്‍ ചൗധരി പറഞ്ഞു. ആദ്യം പ്രാദേശിക ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്കു ശേഷം വിദഗ്ധ ചികില്‍സയ്ക്കായി ലാഹോര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായി മന്ത്രി ചൗധരി അറിയിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

pak-minister

ആക്രമണത്തെ അപലപിക്കുന്നതായി പ്രധാനമന്ത്രി ശാഹിജ് ഖാകന്‍ അബ്ബാസി അറിയിച്ചു. സംഭവത്തെ കുറിച്ച് പഞ്ചാബ് പോലിസ് ഐ.ജിയില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുഖ്യ ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് (പി.എം.എല്‍-എന്‍) അംഗമാണ് ആക്രമണത്തിനിരയായ ഇഖ്ബാല്‍. പി.എം.എല്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം മാസാവസാനം തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതിന്റെ ഭാഗമായി നടന്ന റാലിയിലാണ് മന്ത്രിക്കെതിരേ ആക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇഖ്ബാല്‍ ആഭ്യന്തര മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതെങ്കില്‍ 2013ല്‍ പാര്‍ട്ടി അധികാരത്തിലെത്തിയതു മുതല്‍ കാബിനറ്റ് അംഗമായിരുന്നു. ആസൂത്രണ-വികസന-പരിഷ്‌ക്കരണ മന്ത്രി കൂടിയാണ് ഇഖ്ബാല്‍.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പോലിസ് അറിയിച്ചു.

English summary
Pakistani Interior Minister Ahsan Iqbal has been wounded by an unidentified gunman at an election rally in central Punjab province, according to officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X