കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 രഹസ്യ സ്ഥലങ്ങളില്‍ പാകിസ്താന് അണ്വായുധങ്ങള്‍, രണ്ടും കല്‍പിച്ചു തന്നെ...

  • By Anoopa
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയെ നേരിടാന്‍ പാകിസ്താന് രഹസ്യസ്ഥലങ്ങളില്‍ അണുവായുധം | Oneindia Malayalam

ഇസ്ലാമാബാദ്: ഇന്ത്യയുടെ ശീതയുദ്ധ സിദ്ധാന്തത്തെ ചെറുക്കാന്‍ പുതിയ ഹ്രസ്വദൂര മിസൈല്‍ പാകിസ്താന്‍ വികസിപ്പിച്ചുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെ ഒന്‍പത് രഹസ്യ ഇടങ്ങളില്‍ പാകിസ്താന്‍ അണ്വായുധം സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ് (FAS) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

പറന്നിറങ്ങാന്‍ ഇന്ത്യക്ക് പുത്തന്‍ ആളില്ലാ വിമാനങ്ങള്‍... അങ്ങനെ ചൈന മാത്രം കേമനാകണ്ട..പറന്നിറങ്ങാന്‍ ഇന്ത്യക്ക് പുത്തന്‍ ആളില്ലാ വിമാനങ്ങള്‍... അങ്ങനെ ചൈന മാത്രം കേമനാകണ്ട..

അമേരിക്കക്കാര്‍ക്കു പോലും ട്രംപിനെ വിശ്വാസമില്ല... ഇങ്ങനെയാണോ ഉത്തരകൊറിയയെ നേരിടേണ്ടത്...?അമേരിക്കക്കാര്‍ക്കു പോലും ട്രംപിനെ വിശ്വാസമില്ല... ഇങ്ങനെയാണോ ഉത്തരകൊറിയയെ നേരിടേണ്ടത്...?

യുദ്ധരംഗത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള അണ്വായുധങ്ങളാണ് ഈ രഹസ്യ സങ്കേതത്തില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദികള്‍ ഇവ കൈവശപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തങ്ങളുടെ ആണവശേഷിയും ആയുധശേഷിയും പാകിസ്താന്‍ വര്‍ദ്ധിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഠനത്തില്‍ തെളിഞ്ഞത്...

പഠനത്തില്‍ തെളിഞ്ഞത്...

പാകിസ്താന്റെ രഹസ്യ അണ്വായുധ അറകളെക്കുറിച്ചറിയാന്‍ വിശ്വസനീയമായ സ്രോതസ്സുകളില്ലെന്നും അതിനാല്‍ സാറ്റലൈറ്റ് ചിത്രങ്ങളുടെയും വിദഗ്ധരുടെ സഹായത്തോടെയുമാണ് പഠനം നടത്തിയതെന്നും ഗവേഷണ സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു. തീവ്രവാദികള്‍ ഈ അണ്വായുധങ്ങള്‍ കൈവശപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹ്രസ്വദൂര മിസൈല്‍

ഹ്രസ്വദൂര മിസൈല്‍

ഇന്ത്യയുടെ ശീതയുദ്ധ സിദ്ധാന്തത്തെ പ്രതിരോധിക്കാന്‍ തങ്ങള്‍ പുതിയ ഹ്രസ്വദൂര മിസൈല്‍ തങ്ങള്‍ വികസിപ്പിച്ചെന്ന് പാകിസ്താന്‍ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഹ്രസ്വദൂര മിസൈല്‍ സുരക്ഷിതവും അതേ സമയം കരുത്തുറ്റതുമാണെന്നും അബ്ബാസി പറഞ്ഞിരുന്നു.

കരുത്തും സുരക്ഷിതത്വവും

കരുത്തും സുരക്ഷിതത്വവും

തങ്ങളുടെ ഹ്രസ്വദൂര മിസൈല്‍ സുരക്ഷിതമാണെന്ന സമ്മതപത്രം പാകിസ്താന്‍ ന്യൂക്ലിയര്‍ കമാന്റ് അതോറിറ്റി നല്‍കിയിട്ടുണ്ടെന്നും ഷാഹിദ് ഖാന്‍ അബ്ബാസി അറിയിച്ചു. ഈ മാര്‍ഗ്ഗം വളരെ സുരക്ഷിതമാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും അബ്ബാസി പറഞ്ഞു. രാജ്യത്തെ ആണവായുധ പദ്ധതികള്‍ സംബന്ധിച്ച് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്ന പാകിസ്താനിലെ പ്രധാന അതോറിറ്റിയാണ് ന്യൂക്ലിയര്‍ കമാന്റ് അതോറിറ്റി(എന്‍സിഎ).

അണുബോബ് സൂക്ഷിക്കാനും രഹസ്യ അറ

അണുബോബ് സൂക്ഷിക്കാനും രഹസ്യ അറ

സുരക്ഷിതമായ സ്ഥലത്ത് ഭൂഗര്‍ഭ അറയില്‍ അണ്വായുധങ്ങള്‍ സൂക്ഷിക്കാന്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ എന്‍ജിഒ ആയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി കണ്ടെത്തിയിരുന്നു. പാകിസ്താനിലെ ബലൂചിസ്താനിലാണ് ഭൂഗര്‍ഭ അറ ഒരുങ്ങുന്നത്. പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം എന്‍ജിഒ പുറത്തു വിട്ടിട്ടുണ്ട്.

ശീതയുദ്ധ സിദ്ധാന്തം

ശീതയുദ്ധ സിദ്ധാന്തം

പാകിസ്താനില്‍ നിന്നുള്ള അണ്വായുധ ആക്രമണങ്ങളെ ചെറുക്കാനാണ് ഇന്ത്യ ശീതയുദ്ധ സിദ്ധാന്തം പിന്തുടരുന്നത്. ഇതിനായി പരമ്പരാഗത ആയുധങ്ങളും മിസൈലുകളുമാണ് ഇന്ത്യ ഉപയോഗിക്കുന്നത്.

പാകിസ്താനെ പേടിക്കണം

പാകിസ്താനെ പേടിക്കണം

ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള പരീക്ഷണങ്ങളില്‍ ജപ്പാന് ആശങ്കയുള്ളതു പോലെ ഇന്ത്യ പാകിസ്താനെയും പേടിക്കണം എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ തലവേദന തന്നെയാണത്.

ഹാസ്വോങ്ങും ഗോറിയും

ഹാസ്വോങ്ങും ഗോറിയും

ഉത്തരകൊറിയ വിക്ഷേപിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹാസ്വോങ്ങ്-14 പാകിസ്താനും ഗുണം ചെയ്യുമോ എന്നാണ് ഇന്ത്യയുടെ സംശയം. ആ സംശയത്തിന് ആക്കം കൂട്ടുന്ന കാര്യങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുമുണ്ട്. 15,000 കിലോമീറ്റര്‍ ദൂരം പതിക്കാന്‍ ശേഷിയുള്ള പാകിസ്താന്റെ ഗോറി-1 മിസൈല്‍ നോര്‍ത്ത് കൊറിയയുടെ നോഡോങ്ങ് മിസൈലിന്റെ മറ്റൊരു പതിപ്പായിരുന്നു.

English summary
Pak nukes hidden at nine places, at risk of being stolen by terrorists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X