Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാഫിസ് സയീദിനെതിരെ കേസില്ല നടപടിയും: നിലപാട് വ്യക്തമാക്കി പാക് പ്രധാനമന്ത്രി, സയീദിന്റെ ഭീഷണി!!

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഹിസ് സയീദിനെ രക്ഷിക്കാനുള്ള നീക്കവുമായി പാകിസ്താന്‍. പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയാണ് ഹാഫിസ് സയീദിനെതിരെ പാകിസ്താനില്‍ കേസുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയത്. ഹാഫിസ് സയീദിനെതിരെ പാകിസ്താനില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല, അതിനാല്‍ നടപടി സ്വീകരിക്കില്ലെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. പാക് ടിവി ചാനല്‍ ജിയോ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. ഒരു വ്യക്തിക്കെതിരെ കേസുണ്ടെങ്കില്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും പാക് പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

പാക് പ്രതിരോധമന്ത്രി ഖുറം ദസ്താഗിറിനെതിരെ 100 മില്യണിന്റെ അപകീര്‍ത്തി കേസാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് ഫയല്‍ ചെയ്തിട്ടുള്ളത്പാകിസ്താന്‍റെ നീക്കങ്ങള്‍ ആഗോള തലത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്നും കുട്ടിച്ചേര്‍ത്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പാകിസ്താന്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കവുമായി രംഗത്തെത്തിയിട്ടുള്ളത്.

 കേസെടുത്താല്‍ മാത്രം നടപടി

കേസെടുത്താല്‍ മാത്രം നടപടി


ആര്‍ക്കെങ്കിലും എതിരെ കേസുണ്ടെങ്കില്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയുള്ളൂവെന്നാണ് ഹാഫിസ് സയീദിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ പ്രമേയം ലംഘിച്ചെന്ന് ആരോപിച്ച് പത്ത് മാസത്തോളം പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയ ഹാഫിസ് സയീദിനെ മാസങ്ങള്‍ക്ക് മുമ്പ് മോചിപ്പിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

 തെളിവില്ലെന്ന് പാകിസ്താന്‍

തെളിവില്ലെന്ന് പാകിസ്താന്‍

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെതിരെ ഇന്ത്യ തെളിവുകളൊന്നും നല്‍കിയില്ലെന്നാണ് കഴിഞ്ഞ നവംബറില്‍ ഷാഹിദ് ഖാന്‍ അബ്ബാസി അവകാശപ്പെട്ടിരുന്നു. ഹാഫിസ് സയീദിനെ വിചാരണ ചെയ്യാത്ത നടപടിയ്ക്കെതിരെ ഇന്ത്യ നിരന്തരം രംഗത്തെുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പ്രതികരണമുണ്ടാവുന്നത്.

 ഇന്ത്യ- പാക് യുദ്ധം!!

ഇന്ത്യ- പാക് യുദ്ധം!!

ആണവരാഷ്ട്രമായ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന ഭീഷണി നിലനില്‍ക്കുന്നില്ലെന്നും പാക് പ്രധാനമന്ത്രി പറയുന്നു. ഇന്ത്യയുമായി ചര്‍ച്ചയ്ക്കുള്ള വാതില്‍ എപ്പോഴും തുറന്നുകിടക്കുന്നതായും ഷാഹിദ് ഖാന്‍ വ്യക്തമാക്കി. പാകിസ്താന്‍ സ്വന്തം മണ്ണില്‍ ഭീകരര്‍ക്ക് അഭയം നല്‍കുന്നുവെന്നാരോപിച്ച് അമേരിക്ക നല്‍കിവന്നിരുന്ന രണ്ട് ബില്യണ്‍ ഡോളറിന്റെ സഹായധനം പി‍ന്‍വലിച്ചതിന് പിന്നാലെയാണ് സയീദിനെ പ്രീണിപ്പിച്ച് പാകിസ്താന്‍ രംഗത്തെത്തുന്നത്. അഫ്ഗാന്‍ താലിബാനും ഹഖാനി നെറ്റ് വര്‍ക്കിനുമെതിരെ നടപടിയെടുക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്നും അമേരിക്ക ചൂണ്ടിക്കാണിക്കുന്നു.

പ്രതിരോധ മന്ത്രിക്കെതിരെ അപകീര്‍ത്തിക്കേസ്

പ്രതിരോധ മന്ത്രിക്കെതിരെ അപകീര്‍ത്തിക്കേസ്


പാക് പ്രതിരോധമന്ത്രി ഖുറം ദസ്താഗിറിനെതിരെ 100 മില്യണിന്റെ അപകീര്‍ത്തി കേസാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് ഫയല്‍ ചെയ്തിട്ടുള്ളത്. നേരത്തെ ഹാഫിസ് സയീദിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സമ്പത്തിന്‍റേയും നിയന്ത്രണം ഏറ്റെടുത്ത പാക് സര്‍ക്കാര്‍ നിരോധിത സംഘടനയിലേക്കുള്ള പണത്തിന്റ കുത്തൊഴുക്കും നിയന്ത്രിക്കുകയായിരുന്നു. അമേരിക്കയും യുഎന്നും ആഗോളഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ഹാഫിസ് സയീദിനെതിരെ നടപടിയെടുക്കണമെന്ന് നേരത്തെയും ഇന്ത്യയും യുഎസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്താനാണ് ഈ നീക്കങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നത്.

ധനകാര്യമന്ത്രാലയത്തിന്റെ നടപടി

ധനകാര്യമന്ത്രാലയത്തിന്റെ നടപടി


ഹാഫിസ് സയീദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കാന്‍ പാക് ധനകാര്യ മന്ത്രാലയം ലോ എന്‍ഫോഴ്സ്മെന്‍റിനും സര്‍ക്കാരിനും നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ 19നായിരുന്നു സംഭവം. ഡിസംബര്‍ 28 ഓടെ കര്‍മപദ്ധതികള്‍ സമര്‍പ്പിക്കാനായിരുന്നു ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഹാഫിസ് സയീദിന്റെ രണ്ട് സംഘടനകള്‍ക്ക് പുറമേ മറ്റ് 70 സംഘടനകള്‍ കൂടി വിലക്കുള്ള സംഘടനകളുടെ പട്ടികയിലുണ്ട്.

ഭീകരര്‍ക്ക് പൂട്ട്

ഭീകരര്‍ക്ക് പൂട്ട്

പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറിന്റെയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പണമോ സംഭാവനകളോ നല്‍കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നാണ് പാകിസ്താന്‍ ഏറ്റവുമൊടുവില്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. യുഎന്‍ ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയ സയീദിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യമുമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയും യുഎസും രംഗത്തുണ്ട്.

വിലക്കേര്‍പ്പെടുത്തിയത് 72 സംഘടനകള്‍ക്ക്

വിലക്കേര്‍പ്പെടുത്തിയത് 72 സംഘടനകള്‍ക്ക്

പാകിസ്താനില്‍ പ്രവര്‍ത്തിച്ചുവരുന്ന 72 സംഘടനകള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നതിനാണ് വിലക്കുള്ളത്. വിലക്കേര്‍പ്പെടുത്തിയ സംഘടനകളുടെ പേരുകള്‍ പരസ്യപ്പെടുത്തിയ പാക് സര്‍ക്കാര്‍ മസൂദ് അസര്‍ സ്ഥാപകനായ ലഷ്കര്‍ ഇ ത്വയ്ബയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമാഅത്ത് ഉദ് ദവ, ഫലാ ഇ ഇന്‍സാനിയത്ത് എന്നിവയും പട്ടികയില്‍പ്പെടുന്നവയാണ്. സെക്യുരിറ്റീസ് ആന്‍ഡ് കമ്മീഷന്‍ ഓഫ് പാകിസ്താനാണ് ജമാഅത്ത് ഉദ് ദവയിലേയ്ക്കും ഫലാഹ് ഇ ഇന്‍സാനിയത്തിലേയ്ക്കുമുള്ള എല്ലാത്തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിട്ടുള്ളത്. ഇതോടെ ഇരു സംഘടനകള്‍ക്കും പുറത്തുനിന്ന് ഫണ്ടുകള്‍ സ്വീകരിക്കാന്‍ കഴിയുക. സംഘടനയ്ക്ക് പണം നല്‍കുന്നതിന് കമ്പനികള്‍ക്കും വിലക്കുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ ഉപരോധം സംബന്ധിച്ച ചട്ടപ്രകാരമാണ് നീക്കമെന്ന് പാക് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് നല്‍കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കലിയടങ്ങാതെ ട്രംപ്

കലിയടങ്ങാതെ ട്രംപ്


ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി യുഎസ് പാകിസ്താന് 33 ബില്യണ്‍ ഡോളറുകളാണ് നല്‍കിയത്. എന്നാല്‍ കുറേ കള്ളങ്ങളല്ലാതെ അവര്‍ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ല, അവര്‍ ചിന്തിക്കുന്നുണ്ടാകും ഞങ്ങളുടെ നേതാക്കളെല്ലാം വിഡ്ഢികളാണെന്ന്. പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നുവെന്നും അഫ്ഗാനിസ്താനില്‍ അവരെ ഞങ്ങള്‍ വേട്ടയാടുന്നുവെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസത്തിന് ശേഷം ട്രംപ് പാകിസ്താനുള്ള 1.15 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം മരവിപ്പിക്കുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+