കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ഗിഫ്റ്റായി പാമ്പുകളും ചീങ്കണ്ണികളും.... പാക് പോപ്പ് ഗായികയുടെ ഭീഷണി ഇങ്ങനെ, കാരണം ഇതാണ്

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടയില്‍ പാകിസ്താന്‍ പോപ്പ് ഗായികയുടെ രസകരമായ മുന്നറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കശ്മീര്‍ നിയമത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് തരംഗമായിരിക്കുന്നത്. താന്‍ വിചിത്ര ജീവികളെ ഇന്ത്യയിലേക്ക് അയക്കുമെന്നാണ് ഇവര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

1

ഒരു ഒഴിഞ്ഞ മുറിയില്‍ പാമ്പുകളെ കൈയ്യിലെടുത്ത് പോപ്പ് ഗായികയായ റാബി പിര്‍സാദ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും തരംഗമായിരിക്കുകയാണ്. ഇവര്‍ നില്‍ക്കുന്നതിന്റെ താഴെ ചീങ്കണ്ണികളെയും കാണാം. കശ്മീരിലെ നയം മാറ്റിയില്ലെങ്കില്‍ മോദിക്കും ഇന്ത്യക്കും വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പിര്‍സാദ പറയുന്നു.

റാബി പിര്‍സാദ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പുറത്തുവിട്ടത്. താന്‍ കശ്മീരി യുവതിയാണെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോയില്‍ ഇവര്‍ കശ്മീരികള്‍ക്ക് വേണ്ടി ഒരു ഗാനം ആലപിക്കുന്നുണ്ട്. അതേസമയം വലിയ ട്രോളുകളും ഇതിന് പിന്നാലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുണ്ടായിരിക്കുകയാണ്. ഇതിന് വട്ടാണെന്ന് തോന്നുന്നുവെന്നാണ് ഒരാള്‍ കുറിച്ചത്.

ഭ്രാന്ത് മാറാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം എന്നായിരുന്നു മറ്റൊരു കമന്റ്. ഇപ്പോള്‍ കശ്മീരിന് സ്വാതന്ത്ര്യം കിട്ടിയെന്നും, എനിക്ക് ഇനി സമാധാനത്തോടെ മരിക്കാമെന്നും പരിഹാസമുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പാകിസ്താന്‍ ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് പോപ്പ് ഗായിക വ്യത്യസ്ത രീതിയില്‍ പ്രതിഷേധിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരെ അന്താരാഷ്ട്ര സമിതികളെ സമീപിക്കുമെന്ന വാദമാണ് പാകിസ്താന്‍ ഉയര്‍ത്തിയത്.

സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണോ? ശശി തരൂര്‍ പറയുന്നത് ഇങ്ങനെ, മാറ്റങ്ങള്‍ വേണം!!സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണോ? ശശി തരൂര്‍ പറയുന്നത് ഇങ്ങനെ, മാറ്റങ്ങള്‍ വേണം!!

English summary
pak pop singer threatening pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X