കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് വന്‍ സാമ്പത്തിക ബാധ്യത!! തുറന്ന് പറഞ്ഞത് ഇമ്രാന്‍, പ്രതിസന്ധി സൃഷ്ടിച്ചത് ദൈവമെന്ന്!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി. പാകിസ്താന്‍ കടക്കെണിയില്‍ ആണെന്നും രാജ്യത്തിന് മുന്നോട്ടു നയിക്കുന്നതിനുള്ള പണം പാകിസ്താന്‍ ഭരിക്കുന്ന തെഹരീക്ക് ഇ ഇന്‍സാഫിന്റെ പക്കലില്ലെന്നുമാണ്ഇമ്രാന്‍ ഖാന്റെ വെളിപ്പെടുത്തല്‍. പാകിസ്താനില്‍ അധികാരത്തിലിരുന്ന മുന്‍ സര്‍ക്കാരുകള്‍ സമ്പാദ്യം കണക്കിലെടുക്കാതെ പദ്ധതികള്‍ ആവിഷ്കരിച്ചത് നഷ്ടങ്ങള്‍ക്ക് ഇടയാക്കിയെന്നും പാകിസ്താനില്‍ പുതുതായി അധികാരത്തിലെത്തിയ ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തുന്നു. പാകിസ്താനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന.

രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണ സംവിധാനവും ജനങ്ങളും മാറേണ്ടതുണ്ടെന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെയോ തന്റെ പാര്‍ട്ടിയെയോ ഇഷ്ടപ്പെടുന്നില്ലെങ്കിലും രാജ്യത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് പിന്നിലായി താനുണ്ടാകുമെന്നും പാക് പ്രധാനമന്ത്രി ഉറപ്പ് നല്‍കുന്നു.

imran-khan-

പാകിസ്താനിലെ ഭൂരിപക്ഷം ജനവിഭാഗവും യുവാക്കളും തൊഴില്‍ അന്വേഷിക്കുന്നവരുമാണ്. പാകിസ്താന്‍ നിലവിലെ കടക്കെണിയില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ടെന്നും ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാക് ദിനപത്രം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് സര്‍ക്കാര്‍ ജനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ജനങ്ങള്‍ സര്‍ക്കാരിന് ഉടമകളാവേണ്ടതും അനിവാര്യമാണെന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാണിക്കുന്നു. ഞങ്ങളെ മാറ്റിയെടുക്കുന്നതിനായി ദൈവമായിരിക്കാം ഈ പ്രതിസന്ധി സൃഷ്ടിച്ചതെന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാണിക്കുന്നു. അനാവശ്യമായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുനല്‍കുന്നു.

English summary
Pak prime minister Imran Khan about crisis which pakistan trapped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X