കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് വീണ്ടും ചാന്ദ് നവാബിന്‍റെ വാര്‍ത്താ റിപ്പോര്‍ട്ടിങ്; വൈറലായി വീഡിയോ

  • By Desk
Google Oneindia Malayalam News

ചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പല മാധ്യമപ്രവര്‍ത്തകര്‍ക്കും ധാരാളം അബന്ധങ്ങള്‍ സംഭവിക്കാറുണ്ട്. ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ ആണ് ഇത്തരം അമളികള്‍ അധികവും സംഭവിക്കുന്നത്. ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പറ്റുന്ന ഇത്തരം അമളികള്‍ക്ക് കാഴ്ച്ചക്കാരും ഏറെയാണ്. സിവേശഷമായ റിപ്പോര്‍ട്ടിങ്ങ് രീതി കൊണ്ടും റിപ്പോര്‍ട്ടിങ്ങില്‍ സംഭവിക്കുന്ന അബന്ധങ്ങള്‍കൊണ്ടും ചില മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശ്രദ്ധനേടാറുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്തരത്തില്‍ ആഗോള ശ്രദ്ധ നേടയി മാധ്യമപ്രവര്‍ത്തകനായിരുന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ചാന്ദ് നവാബ്. ഒരു റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സംഭവിക്കുന്ന തടസ്സങ്ങളും അദ്ദേഹത്തിന്റെ സംഭാഷണങ്ങളുമായിരുന്നു അന്ന് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ലോകത്തെമ്പാടും ഉള്ള കോടിക്കണക്കിന് ആളുകളായിരുന്നു ചാന്ദിന്റെ ആ റിപ്പോര്‍ട്ട് കണ്ട് ചിരിച്ചത്. ഇപ്പോഴിതാ മറ്റൊരു രസകരമായ വീഡിയോയുമായി ചാന്ദ് നവാബ് തിരിച്ചെത്തിയിരിക്കുന്നു.

ആദ്യ വരവ്

ആദ്യ വരവ്

ഇന്ത്യന്‍ ജനതക്ക് ഏറ്റവും പരിചയമുള്ള പാകിസ്താനി മാധ്യമപ്രവര്‍ത്തകന്‍ ചാന്ദ് നവാബ് ആയിരുന്നു. ക്യാമറമാന്‍ കാമില്‍ യൂസിഫിനൊപ്പം കറാച്ചി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഈദ് സ്‌പെഷ്യല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന രംഗമായിരുന്നു ചാന്ദ് നവാബിനെ ആഗോള പ്രശസ്തനാക്കയിത്. മലയാളികളടക്കമുള്ള കോടിക്കണക്കിന് ആളുകള്‍ ആ വീഡിയോ കണ്ട് ചിരിച്ചു.

തടസ്സങ്ങള്‍

തടസ്സങ്ങള്‍

കറാച്ചി കെ ലോഗ് ഈദ് മാനാനെ കെ ലിയേ.. എന്നു തുടങ്ങുന്ന വരികള്‍ പറഞ്ഞു തീര്‍ക്കാന്‍ അദ്ദേഹം റയില്‍വേ സ്റ്റേഷനിലെ തിരക്കിനിടയില്‍ ഏറെ നേരം എടുത്തു. ടേക്ക് എടുക്കാന്‍ നോക്കുമ്പോള്‍ ഓരോരോ തടസ്സങ്ങളും അദ്ദേഹത്തിന് മുന്നില്‍ എത്തുകയായിരുന്നു.

സിനിമയില്‍

സിനിമയില്‍

ക്യാമറമാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ദൃശ്യം വൈറലായതോടെ കുറച്ച് പരിഹാസങ്ങള്‍ ഒക്കെ എല്‍ക്കേണ്ടി വന്നെങ്കിലും ചാന്ദ് നവാബങ്ങ് ആഗോള പ്രശസ്തനായി മാറി. സല്‍മാന്‍ഖാന്റെ ബജ്രംഗി ഭായിജാന്‍ എന്ന ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി വരുന്നു നവാസുദ്ധീന്‍ സിദ്ധീഖി ചാന്ദ് നവാബിന്റെ വൈറലായ റിപ്പോര്‍ട്ടിങ്ങിനെ ചിത്രത്തില്‍ അനുകരിച്ചിരുന്നു.

പ്രതിഫലം വേണം

പ്രതിഫലം വേണം

ചിത്രത്തില്‍ തന്നെ കടമെടുത്തതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ചാന്ദ് നവാബ് സല്‍മാന്‍ഖാനോട് ആവശ്യപ്പെട്ടിരുന്നു. ഞാനൊരു ദരിദ്രനായ മാധ്യമപ്രവര്‍ത്തകനാണ് നിയമനടപടിക്കൊന്നും പോകാന്‍ താല്‍പര്യമില്ല സിനിമയിലെ കഥാപാത്രത്തിനായി തന്റെ വീഡിയോ എടുത്തതിന് തക്കതായ പ്രതിഫലം നല്‍കണമെന്ന് ചാന്ദ് ആവശ്യപ്പെട്ടിരുന്നു.

വീണ്ടും

വീണ്ടും

റയില്‍വേ സ്റ്റേഷനിലെ റിപ്പോര്‍ട്ടിങ്ങായിരുന്ന ആദ്യഘട്ടത്തിലെ ഹിറ്റെങ്കില്‍ ഇപ്പോള്‍ രസകരമായ മറ്റൊരു വീഡിയോ ആണ് ചാന്ദ് നവാബിന്റേതായി പുറത്തിറങ്ങിയിരിക്കുന്നത്. കറാച്ചിയിലെ ഒരു പാന്‍വില്‍പ്പന സ്ഥാപനത്തിലെ വാര്‍ത്ത അവതരിപ്പിക്കുന്നതിനിടയില്‍ സംഭവിക്കുന്ന അമളികളാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്.

വെെറല്‍

വെെറല്‍

നവാബ് ശരിയായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുടെ ഉള്ളവര്‍ തെറ്റിക്കും. മറ്റുള്ളവര്‍ ശരിയാക്കുമ്പോള്‍ നവാബ് തെറ്റിക്കുന്നതരത്തിലുള്ള വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ട്വീറ്റ്

വെെറലാവുന്ന പുതിയ വീഡിയോ

വീഡിയോ

പഴയ ഹിറ്റ് വിഡിയോ

വീഡിയോ

സിനിമയില്‍

English summary
Pak reporter Chand Nawab's comeback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X