കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്‌ഷെയുടെ ഒരു കേന്ദ്രം പോലുമില്ല... നിരോധിത സംഘടനകള്‍ക്കെതിരെ നടപടിയെടുത്തെന്ന് പാകിസ്താന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ സമ്മര്‍ദത്തില്‍ പാകിസ്താന്‍ കുരുങ്ങുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 182 മദ്രസകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തതായി സര്‍ക്കാര്‍ വ്യക്തമാക്കി. 100 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകളുമായിട്ടുള്ള ബന്ധത്തിന്റെ പേരിലാണ് അറസ്റ്റ്. അതേസമയം ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്നല്ല നടപടിയെന്നും, ദീര്‍ഘകാലത്തേക്കുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും പാകിസ്താന്‍ അറിയിച്ചു.

1

അതേസമയം ജെയ്‌ഷെ മുഹമ്മദിന്റെ സാന്നിധ്യം പാകിസ്താനില്‍ ഇല്ലെന്ന് പാക് സൈന്യം. കഴിഞ്ഞ ദിവസം ജെയ്‌ഷെയുടെ തലവന്‍ മസൂദ് അസ്ഹറിന്റെ മകനെയും സഹോദരനെയും കരുതല്‍ തടങ്കലില്‍ എടുത്തതിന് പിന്നാലെയാണ് ഇക്കാര്യം പാകിസ്താന്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം മസൂദ് അസ്ഹറിന്റെ സംഭാഷണത്തിന്റെ ക്ലിപ്പുകള്‍ പ്രചരിച്ചിരുന്നു. അതില്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്നും, അധികൃതര്‍ ദൈവത്തെ ഭയക്കണമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നേരത്തെ പാകിസ്താന്‍ വിദേശകാര്യ മന്ത്രി മെഹമ്മൂദ് ഖുറേഷി മസൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്നും, അദ്ദേഹം അസുഖബാധിതനാണെന്നും പറഞ്ഞിരുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞതായും ഖുറേഷി വ്യക്തമാക്കിയിരുന്നു. ഇന്ത്യ തെളിവ് സഹിതം നല്‍കിയ റിപ്പോര്‍ട്ടില്‍ മസൂദിന്റ മകന്‍ ഹമദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബുള്‍ റൗഫിന്റെയും പങ്കിനെ കുറിച്ച് പറയുന്നുണ്ട്. അതുകൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.

സര്‍ക്കാര്‍ അധീനതയിലുള്ള മദ്രസകളുടെ പ്രവര്‍ത്തനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന കാര്യത്തിലാണ് ഇപ്പോള്‍ പാകിസ്താന് പ്രതിസന്ധിയുള്ളത്. നിലവില്‍ യുവാക്കളുടെ വിദ്യാഭ്യാസ മാര്‍ഗത്തിന് ആകെയുള്ള ആശ്രയം മദ്രസകളാണ്. ദരിദ്രരായ പലരും ഇവിടെയാണ് പഠിക്കുന്നത്. എന്നാല്‍ ഇത്തരം മദ്രസകള്‍ യുവാക്കളില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആദ്യം റാഫേലിലെ പണം കാണാതായി.... ഇപ്പോള്‍ ഫയല്‍ കാണാതായി, മോദിക്കെതിരെ രാഹുല്‍!!ആദ്യം റാഫേലിലെ പണം കാണാതായി.... ഇപ്പോള്‍ ഫയല്‍ കാണാതായി, മോദിക്കെതിരെ രാഹുല്‍!!

English summary
pak says taken over 182 madrassas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X