കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ അറസ്റ്റ് ചെയ്താല്‍ നൂറ് കോടി ഇനാം: ജമാ അത്തെ ഇസ്ലാമി നേതാവ്

  • By Soorya Chandran
Google Oneindia Malayalam News

പെഷവാര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറസ്റ്റ് നിലവിലെ സാഹചര്യത്തില്‍ ആരെങ്കിലും അറസ്റ്റ് ചെയ്യുമോ... ? അതിനെന്തെങ്കിലും സാധ്യതയുണ്ടോ... മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചാലോ?

അതെ നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് നൂറ് കോടി രൂപ ഇനാം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. പാകിസ്താനിലെ ജമാ അത്തെ ഇസ്ലാമി നേതാവ് സിറാജ് ഉള്‍ ഹഖ് ആണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീനെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് മോദി 50 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പറഞ്ഞുവെന്നാണ് ഹഖ് പറയുന്നത്.

സിറാജ് ഉള്‍ ഹഖ്

സിറാജ് ഉള്‍ ഹഖ്

പാകിസ്താനിലെ ജമാ അത്തെ ഇസ്ലാമി നേതാവാണ് സിറാജ് ഉള്‍ ഹഖ്

സയ്യിദ് സലാഹുദ്ദീന് 50 കോടി

സയ്യിദ് സലാഹുദ്ദീന് 50 കോടി

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീനെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് നരേന്ദ്ര മോദി അനപ്ത് കോടി രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് സിറാജ് ഉള്‍ ഹഖ് പറയുന്നത്.

ഇന്ത്യക്ക് കഴിയില്ല

ഇന്ത്യക്ക് കഴിയില്ല

സലാഹുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ നരേന്ദ്ര മോദിയ്‌ക്കോ മോദിയുടെ ഏജന്റുമാര്‍ക്കോ കഴിയില്ലെന്നും ഹഖ് പറയുന്നു.

മോദിയ്ക്ക് 100 കോടി

മോദിയ്ക്ക് 100 കോടി

സലാഹുദ്ദീനെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 50 കോടിയാണ് മോദി പാരിതോഷികം പ്രഖ്യാപിച്ചതെങ്കില്‍ മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് തങ്ങള്‍ 100 കോടി രൂപ കൊടുക്കും എന്നാ പ്രഖ്യാപനം.

കശ്മീരും ഗുജറാത്തും

കശ്മീരും ഗുജറാത്തും

ഗുജറാത്തിലും ജമ്മു കശ്മീരിലും ഒരുപാട്‌പേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം നരേന്ദ്ര മോദിയക്കാണെന്നും ഹഖ് പറഞ്ഞു.

കശ്മീര്‍ വിട്ടൊരു കളിയില്ല

കശ്മീര്‍ വിട്ടൊരു കളിയില്ല

കശ്മീരിനെ സ്വതന്ത്രമാക്കാതെ ഇന്ത്യയുമായി ഒരു സൗഹൃത്തിനും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പാകിസ്താന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Pak senator announces Rs 100-crore reward for whoever ‘arrests’ Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X