അയ്യേ... പാകിസ്താന്‍ പ്രസിഡന്റും ഇങ്ങനൊക്കെ ചെയ്യോ? പ്രസിഡന്റിനെതിരെ 11 കാരന്റെ കേസ്
മുഹമ്മദ് സബീല്‍ ഹൈദര്‍ എന്ന ബാലനാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് മമ്‌നൂണ്‍ ഹുസൈനെതിരെ ആറാം ക്ലാസുകാരന്റെ പരാതി. മുഹമ്മദ് സബീല്‍ ഹൈദര്‍ എന്ന ബാലനാണ് പരാതി നല്‍കിയിരിക്കുന്നത്. പാകിസ്താന്റെ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ ജന്മവാര്‍ഷിക പരിപാടിയില്‍ താന്‍ നടത്താനിരുന്ന പ്രസംഗം അടിച്ചുമാറ്റി മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി.
ഈ വര്‍ഷം മാര്‍ച്ച് 23ന് പാകിസ്താന്‍ പ്രസിഡന്റിന്റെ ഓഫീസ് സംഘടിപ്പിച്ച ഒരു പ്രസംഗ മത്സരത്തില്‍ ഹൈദര്‍ വിജയിച്ചിരുന്നു. ഇതനുസരിച്ച് ഈ മാസം നടക്കുന്ന മുഹമ്മദാലി ജിന്നയുടെ ജന്മവാര്‍ഷികത്തില്‍ പ്രസംഗിക്കാന്‍ ബാലനെ ക്ഷണിക്കുകയായിരുന്നു.

ഓഫീസ്
പ്രസിഡന്റിന്റെ ഓഫീസ് പ്രസംഗം അംഗീകരിക്കുകയും ഡിസംബര്‍ 22ന് പ്രസംഗം റെക്കോര്‍ഡ് ചെയ്യണമെന്ന് ഹൈദറിനെ അറിയിക്കുകയും ചെയ്തു.

ബാലന്‍
ഡിസംബര്‍ 22ന് പ്രസംഗത്തിന്റെ റെക്കോഡിംഗിനായി പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ എത്തിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ബാലന്‍ അറിഞ്ഞത്.

മേക്കപ്പിട്ട ശേഷം
പ്രസംഗത്തിന് മേക്കപ്പിട്ട ശേഷം ഹൈദറിനെ ഒഴിവാക്കിയതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു.

പ്രസംഗം അവതരിപ്പിച്ചു
ഹൈദര്‍ എഴുതി തയ്യാറാക്കിയ പ്രസംഗം മറ്റൊരു പെണ്‍കുട്ടി അവതരിപ്പിക്കുയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഹൈദര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications