മലാല ഇസ്ലാം വിരുദ്ധ പോരാളിയെന്ന് താലിബാന്
ഇസ്ലാമാബാദ്: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ മലാല യൂസഫ്സായ് ഇസ്ലാം വിരുദ്ധ പോരാളിയെന്ന് പാക് താലിബാന്. മലാല നൊബേല്‍ പുരസ്കാരം ഏറ്റുവാങ്ങിയ ദിവസം തന്നെയാണ് താലിബാന് ഇത്തരം ഒരു പ്രസ്താവന നടത്തിയത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയിരുന്ന മലാലയെ 2012 ല്‍ ആണ് പാക് താലിബാന് പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെട്ട മലാല തീവ്രവാദത്തിനെതിരെയുളള പോരാട്ടത്തിന്റെ പുതിയ മുഖമായി ഉയിര്ത്തെഴുന്നേല്ക്കുന്നതാണ് കണ്ടത്.

ലോകം മുഴുവന്‍ മലാലയെ ആദരിക്കുമ്പോള്‍ സ്വന്തം നാടായ പാകിസ്താനിലെ തീവ്രവാദികള്‍ അവളെ പാശ്ചാത്യരുടെ ഏജന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. വിദ്യാഭ്യാസമല്ല, പാശ്ചാത്യ സംസ്കാരമാണ് മലാല പ്രചരിപ്പിക്കുന്നതെന്നാണ് തെഹ്രീക് ഇ താലിബാന് പാകിസ്താന്റെ വക്താവ് മുഹമ്മദ് ഉമര്‍ ഖൊറസാനി പ്രതികരിച്ചത്.
പഷ്ടൂണ്‍ സംസ്കാരത്തേയും പാകിസ്താനേയും നശിപ്പിക്കാന്‍ മലാലയുടെ പിതാവ് പാശ്ചാത്യരുമായി ഒരു കരാര്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും പാക് താലിബാന് ആരോപിക്കുന്നു. പിതാവായ സിയാവുദ്ദീനാണ് മലാലയെ ഇസ്ലാം വിരുദ്ധ പോരാളിയായി ഉപയോഗിക്കുന്നതെന്നും താലിബാന് നേതാവ് ആരോപിക്കുന്നു. പാകിസ്താന് പ്രധാനമന്ത്രിയാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പുരസ്കാരം സ്വീകരിക്കുന്നതിന് മുമ്പ് ഒരു അഭിമുഖത്തില്‍ മലാല പറഞ്ഞിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications