കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാല ഇസ്ലാം വിരുദ്ധ പോരാളിയെന്ന് താലിബാന്‍

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ മലാല യൂസഫ്‌സായ് ഇസ്ലാം വിരുദ്ധ പോരാളിയെന്ന് പാക് താലിബാന്‍. മലാല നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ദിവസം തന്നെയാണ് താലിബാന്‍ ഇത്തരം ഒരു പ്രസ്താവന നടത്തിയത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയിരുന്ന മലാലയെ 2012 ല്‍ ആണ് പാക് താലിബാന്‍ പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെട്ട മലാല തീവ്രവാദത്തിനെതിരെയുളള പോരാട്ടത്തിന്റെ പുതിയ മുഖമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതാണ് കണ്ടത്.

Malala Yousufzai

ലോകം മുഴുവന്‍ മലാലയെ ആദരിക്കുമ്പോള്‍ സ്വന്തം നാടായ പാകിസ്താനിലെ തീവ്രവാദികള്‍ അവളെ പാശ്ചാത്യരുടെ ഏജന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. വിദ്യാഭ്യാസമല്ല, പാശ്ചാത്യ സംസ്‌കാരമാണ് മലാല പ്രചരിപ്പിക്കുന്നതെന്നാണ് തെഹ്രീക് ഇ താലിബാന്‍ പാകിസ്താന്റെ വക്താവ് മുഹമ്മദ് ഉമര്‍ ഖൊറസാനി പ്രതികരിച്ചത്.

പഷ്ടൂണ്‍ സംസ്‌കാരത്തേയും പാകിസ്താനേയും നശിപ്പിക്കാന്‍ മലാലയുടെ പിതാവ് പാശ്ചാത്യരുമായി ഒരു കരാര്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും പാക് താലിബാന്‍ ആരോപിക്കുന്നു. പിതാവായ സിയാവുദ്ദീനാണ് മലാലയെ ഇസ്ലാം വിരുദ്ധ പോരാളിയായി ഉപയോഗിക്കുന്നതെന്നും താലിബാന്‍ നേതാവ് ആരോപിക്കുന്നു. പാകിസ്താന്‍ പ്രധാനമന്ത്രിയാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പുരസ്‌കാരം സ്വീകരിക്കുന്നതിന് മുമ്പ് ഒരു അഭിമുഖത്തില്‍ മലാല പറഞ്ഞിരുന്നു.

English summary
Pak Taliban calls Malala ' soldier against Islam'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X