പാക് താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു
പെഷവാര്‍: പാക് താലിബാന്‍ നേതാവ് ഹക്കീമുള്ള മെഹ്സൂദ് അമേരിയ്ക്കയുടെ ആക്രമണത്തില്‍ കൊലപ്പെട്ടു. നവംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് ഹക്കീമുള്ള കൊല്ലപ്പെട്ട വിവരം സ്ഥിരീകരിയ്ക്കുന്നത്. ഹക്കീമുള്ള ഉള്‍പ്പടെ നാല് ഭീകരരെയാണ് അമേരിയ്ക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. വടക്ക് വസീരിസ്ഥാനില്‍ അമേരിയ്ക്ക നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഹക്കീമുള്ളയുടെ മരണം പാക് താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്.
എഫ്ബിഐ തിരയുന്ന കൊടുംകുറ്റവാളികളില്‍ ഒരാളായിരുന്നു ഹക്കീമുള്ള. ഇയാളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് മില്ല്യണ്‍ ഡോളറാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. സിഐഎ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 2010 ല്‍ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ചതകിന്റെ മുഖ്യ ആസൂത്രകന്‍ ഹക്കീമുള്ളയാണെന്നാണ് വിലയിരുത്തല്‍. ഹക്കീമുള്ളയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച (നവംബര്‍ 2) വൈകിട്ട് മൂന്ന് മണിയ്ക്ക് മിരാന്‍ഷായില്‍ നടക്കും.

2009 ല്‍ ഏഴ് അമേരിയ്ക്കക്കാര്‍ കൊല്ലപ്പെടാനിടയായ ചാവേര്‍ ആക്രമണത്തിലും ഹക്കീമുള്ളയ്ക്ക് പങ്കുള്ളതായാണ് സിഐഎയുടെ നിഗമനം. പാക് താലിബാനുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ചകള്‍ നടത്തിവരുന്ന സാഹചര്യത്തിലാണ് പാക് താലിബാന്‍ നേതാവ് കൊല്ലപ്പെട്ടതെന്നതും ഏറെ ശ്രദ്ധേയമാണ്.












Click it and Unblock the Notifications