കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേനസീർ ഭൂട്ടോ വധം; കൊലയാളി ഇപ്പോഴും ജീവിച്ചിരിക്കുന്നു, വെളിപ്പെടുത്തലുമായി പാക് താലിബാൻ

യുഎസുമായി സഖ്യം ചേർന്ന് മുജാഹിദീദ്-ഇ-ഇസ്‌ലാമിനെതിരെ ആക്രമണം നടത്താൻ ബേനസീർ പദ്ധതിയിട്ടിരുന്നു.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ബേനസീർ ഭൂട്ടോയുടെ കൊലയാളി ഇപ്പോഴും ജീവിച്ചിരിപ്പുള്ളതായി അഭ്യൂഹങ്ങൾ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. ബേനസീർ ഭൂട്ടേയുടെ മരണത്തിനു പിന്നിൽ പാകിസ്താനി താലിബാനാണെന്ന് വാദം. ബേനസീർ അധികാരത്തിൽ തിരിച്ചെത്തിയാൽ അമേരിക്കയുമായി ചേർന്ന് താലിബാനെ നശിപ്പിക്കുമെന്ന സൂചനയെ തുടർന്നാണായിരുന്നു ബേനസീറിനെ വകവരുത്തിയത്. 2007 ഡിസംബർ 24 ന് റാവൽപിണ്ടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് മടങ്ങി വരുമ്പോഴാണ് ചവേറാക്രമണത്തിൽ ബേനസീർ കൊല്ലപ്പെടുന്നത്.

benasir butto

കുറ്റബോധത്തോടെയാണ് ഇവിടെ എത്തുന്നത്; ശ്രീജിത്തിനെ സന്ദർശിച്ചതിനു ശേഷം എംഎം ഹസൻ പറഞ്ഞതിങ്ങനെ...കുറ്റബോധത്തോടെയാണ് ഇവിടെ എത്തുന്നത്; ശ്രീജിത്തിനെ സന്ദർശിച്ചതിനു ശേഷം എംഎം ഹസൻ പറഞ്ഞതിങ്ങനെ...

യുഎസുമായി സഖ്യം ചേർന്ന് മുജാഹിദീദ്-ഇ-ഇസ്‌ലാമിനെതിരെ ആക്രമണം നടത്താൻ ബേനസീർ പദ്ധതിയിട്ടിരുന്നെന്നു പാക് താലിബാന്റെ ഉറുദു ഭാഷയിലുള്ള 'ഇൻക്വിലാബ് മെഹ്സൂദ് സൗത്ത് വസീറിസ്ഥാൻ ഫ്രം ബ്രിട്ടിഷ് രാജ് ടു അമേരിക്കൻ ഇംപീരിയലിസം' എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു. ആദ്യം ബേനസീർ ഭൂട്ടോയ്ക്കു നേരെ വെടിവെച്ചു.വെടിയുണ്ട അവരുടെ കഴുത്തില്‍ തറച്ചു. പിന്നീട് ഇയാള്‍ റാലിക്കിടയില്‍നിന്ന് ജാക്കറ്റിലൊളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിച്ച് ചാവേറായി'. ആക്രമണസ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇക്രാമുള്ള ഇപ്പോഴും ജീവനോടുണ്ടെന്ന് പുസ്തകം അവകാശപ്പെടുന്നുണ്ട്.

നീതിക്കായി കാവലിരിക്കുന്ന ശ്രീജിത്തിന് പിന്നിൽ ഒരു കഥയുണ്ട്, ഈ യുവാവിന്റെ ജീവിതം ഇങ്ങനെയായിരുന്നു..നീതിക്കായി കാവലിരിക്കുന്ന ശ്രീജിത്തിന് പിന്നിൽ ഒരു കഥയുണ്ട്, ഈ യുവാവിന്റെ ജീവിതം ഇങ്ങനെയായിരുന്നു..

 വെളിപ്പെടുത്തൽ ആദ്യമായി

വെളിപ്പെടുത്തൽ ആദ്യമായി

ഇതാദ്യമായാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ ഒരു ഭീകര സംഘടനയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. 2007 ൽ നടന്ന ബേനസീർ വധത്തിനു പിന്നിൽ തെഹ്‌രീക് -ഇ-താലിബാനാണെന്നു മുൻ പ്രസിഡ‍ന്റ് പർവേസ് മുഷറഫ് ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യം സംഘടന നിഷേധിക്കുകയായിരുന്നു.

 രണ്ടു മാസം മുൻപ് ശ്രമം നടത്തിരുന്നു

രണ്ടു മാസം മുൻപ് ശ്രമം നടത്തിരുന്നു

കൊല്ലപ്പെടുന്നതിനു രണ്ടു മാസം മുൻപ് കറാച്ചിയിൽ ബേനസീർ നടത്തിയ റാലിയിൽ ചാവേറാക്രമണം നടന്നിരുന്നു. അന്നത്തെ ആക്രമണത്തിൽ 140 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നത്തെ ആക്രമണത്തിൽ ബേനസീർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് ലണ്ടനിലേയ്ക്ക് പോയ ബേനസീർ യുഎസിന്റെ ഇടുപെടലിനെ തുടർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. പാകിസ്താനിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യത്തെ റാലിയായിരുന്നു അത്.

 പിടികിട്ടാപ്പുള്ളി

പിടികിട്ടാപ്പുള്ളി

2009 ൽ തെക്കൻ വസീരിസ്താനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ ടിപിപി നേതാവ് ബൈത്തുള്ള മെഹ്‌സൂദ് കൊല്ലപ്പെട്ടിരുന്നു. ഇയാളെ ഉൾപ്പെടെ അഞ്ചുപേരെ പാക് ഭീകരവിരുദ്ധ കോടതി പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇക്കൂട്ടത്തിൽ ഇക്രാമുള്ളയും ഉണ്ടായിരുന്നു. ഇതേയാളു തന്നെയാണോ ബേനസീർ വധത്തിലും ഉൾപ്പെട്ടിരിക്കുന്നതെന്നു പുസ്തകത്തിൽ സൂചിപ്പിക്കുന്നില്ല.

മുഷറഫ് കുറ്റക്കാരൻ

മുഷറഫ് കുറ്റക്കാരൻ

ബേനസീർ കൊലപാതകത്തിന്റെ പേരിൽ റാവൽപിണ്ടി ഭീകരവിരുദ്ധ കോടതി പർവേസ് മഷറഫിനു മേൽ കുറ്റം ചുമർത്തിയിരുന്നു. കേസിൽ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മുഷറഫ് പാകിസ്താൻ വിട്ടിരുന്നു. തന്റെ പേരിലുള്ള ആരോപണമെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. അതേസമയം ബേനസീർ വദത്തിൽ മകനും പിപിപിയുടെ സഹാധ്യക്ഷനുമായ ബിലാവലും മുഷറഫ് കുറ്റക്കാരനെന്ന് ആരോപിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ പിടികൂടിയിരുന്ന അഞ്ച് പിപിപി അംഗങ്ങളെ നിരപരാധികളാണെന്നു കഴിഞ്ഞ ആഗസ്റ്റിൽ എടിസി വിധിച്ചു.

English summary
Pak. Taliban claims it killed Benazir Bhutto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X