ലണ്ടനില്‍ ഇന്ത്യന്‍ ഭരണഘടന കത്തിക്കാന്‍ പദ്ധതിയുമായി പാക് ഗ്രൂപ്പുകള്‍: സോഷ്യൽ മീഡിയ വഴി പ്രചാരണം..
ലണ്ടന്‍: റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ കത്തിക്കാൻ ആഹ്വാനം ചെയ്ത് പാകിസ്താനില്‍ നിന്നുള്ള പ്രതിഷേധക്കാരുടെ സംഘം. ജനുവരി 26ലെ പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ സോഷ്യല്‍ മീഡിയ വഴി അടക്കം പ്രതിഷേധക്കാര്‍ ആളുകളെ അണിനിരത്തുകയാണ്. 5000ത്തിലധികം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം പാകിസ്താന് ഗ്രൂപ്പിന്റെ ആസൂത്രിതമായ പ്രതിഷേധം സംബന്ധിച്ച ആശങ്ക യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഗാന്‍ഷ്യം യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനോട് പങ്കുവെച്ചു. മാത്രമല്ല, പ്രതിഷേധം നിരോധിക്കാന്‍, യുകെയിലെ നിരവധി ഇന്ത്യക്കാര്‍ അധികാരികള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ലണ്ടന്‍ മേയര്‍, പൊലീസ് കമ്മീഷണര്‍, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് കത്തുകള്‍ എഴുതിയതായി ബിജെപിയുടെ ഓവര്‍സീസ് ഫ്രണ്ട്സ് പ്രസിഡന്റ് കുല്‍ദീപ് സിംഗ് ശേഖാവത്ത് പറഞ്ഞു.

തെഹ്രീക്-ഇ-കശ്മീരിന്റെ യുകെയിലെ യൂണിറ്റും കശ്മീര്‍ തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന സമാന ചിന്താഗതിക്കാരായ സംഘടനകളും ചേര്‍ന്നാണ് പ്രതിഷേധത്തിനൊരുങ്ങുന്നതെന്ന് തെഹ്രീക്-ഇ-കശ്മീര്‍ യുകെയുടെ പ്രസിഡന്റ് ഫാഹിം കയാനി പറഞ്ഞു. പതാകയോ ഭരണഘടനയോ കത്തിച്ചുകൊണ്ട് ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ അല്ല തങ്ങള്‍ ലക്ഷ്യമിടുന്നത്. അതേസമയം യുഎന്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി കശ്മീര്‍ തര്‍ക്കം സമാധാനപരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാധാരണ ഇന്ത്യക്കാര്‍ രംഗത്തെത്തുമെന്നാണ് പ്രതീക്ഷ.
മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളില്‍ തങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ ഈ സംഘടനകളുമായി കൈകോര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന കത്തിക്കുന്ന പരിപാടിയില്‍ സമാന ചിന്താഗതിക്കാരായ ആളുകള്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ വഴിയും വന്‍ പ്രചാരണവും നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലണ്ടനില്‍ നടക്കുന്ന നാലാമത്തെ വലിയ പ്രതിഷേധമാണ് ജനുവരി 26ലേത്. ആഗസ്റ്റ് 15നും ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications